Wednesday, June 23, 2010

സിഎംഎസ് സമരം തീര്‍ക്കാതിരിക്കാന്‍ കരുനീക്കങ്ങളുമായി ഉമ്മന്‍ചാണ്ടി

സിഎംഎസ് പ്രശ്നം തീര്‍ക്കാതെ നീട്ടിക്കൊണ്ടുപോയി രാഷ്ട്രീയ മുതലെടുപ്പിനുള്ള കരുനീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത്. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രശ്നം ഒത്തുതീര്‍പ്പാകുമെന്ന ധാരണയാണുണ്ടായിരുന്നത്. ഇതിനു മുന്‍പ് ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ സമരം തീരുമെന്ന പ്രതീതി ഉണ്ടായിരുന്നു. അന്ന് ചര്‍ച്ചയിലുടനീളം സൌഹാര്‍ദപരമായ അന്തരീക്ഷമായിരുന്നു. എഡിഎമ്മിന് അത്യാവശ്യമായി പോകേണ്ടി വന്നതിനാലാണ് അന്ന് അന്തിമതീരുമാനമെടുക്കാതെ പിരിഞ്ഞത്. പ്രശ്നപരിഹാരത്തിന് ജില്ലാഅധികൃതര്‍ മുന്നോട്ടുവച്ച നിര്‍ദേശം മാനേജുമെന്റിനെ ധരിപ്പിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്ന ഉറച്ച ധാരണയാണ് അന്നത്തെ ചര്‍ച്ചക്കൊടുവിലുണ്ടായത്. ഇക്കാര്യം എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ വലിയ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് സിഎംഎസ് കോളേജ് പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഭയിലെ ബിഷപ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന സമവാക്യങ്ങളില്‍ ഇരുഭാഗത്തുള്ളവരുമായി ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാര്‍ ബന്ധപ്പെട്ട് പ്രശ്നം തീര്‍ക്കേണ്ടതില്ലെന്ന നിര്‍ദേശം നല്‍കി. സമരം ഏതറ്റം വരെ വളര്‍ത്തിക്കൊണ്ടു പോകാനും മാനേജുമെന്റായ സിഎസ്ഐ സഭയ്ക്ക് മറ്റു സഭകളുടെയും യുഡിഎഫിന്റെയും പിന്തുണ ഉണ്ടാകുമെന്നും ഈ കേന്ദ്രങ്ങള്‍ ഉറപ്പു നല്‍കി. ഇത് വെറുംവാക്കല്ലെന്നും യുഡിഎഫ് പ്രത്യക്ഷമായിത്തന്നെ രാഷ്ട്രീയ വിഷയമെന്ന നിലയില്‍ ഇതേറ്റടുക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു.

ഇക്കാര്യം സഭാ നേതൃത്വത്തിലെ ചിലരെ നേരില്‍ ബോധ്യപ്പെടുത്തുന്നതിനാണ് ചൊവ്വാഴ്ച തിരുനക്കരയില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സിഎംഎസ് പ്രശ്നം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ധര്‍ണ നടത്തിയത്. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഇതില്‍ പങ്കെടുത്തു. ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ സമരം തീരുമെന്ന ധാരണ രൂപപ്പെട്ട സാഹചര്യത്തിലായിരുന്നു ഇതെന്നതും ശ്രദ്ധേയമായി. ഇതിനു പുറമെ സിഎംഎസ് കോളേജിലെ മുന്‍കാല കെഎസ്യു നേതാക്കളുടെ യോഗം പൂര്‍വവിദ്യാര്‍ഥി സംഗമം എന്ന പേരില്‍ കോട്ടയത്ത് വിളിച്ചു ചേര്‍ക്കുകയും ചെയ്തു. ഇതിലും ഉമ്മന്‍ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. യഥാര്‍ഥത്തില്‍ ചൊവ്വാഴ്ച സഭയുടെ ഭാഗത്തുള്ളവരെ സമ്മര്‍ദത്തില്‍ ആഴ്ത്തുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ഈ സമ്മര്‍ദമാണ് ഒരുപരിധി വരെ അന്തിമതീരുമാനം ഉണ്ടാകാത്തതിന് കാരണമെന്നും വിലയിരുത്തുന്നു. സിഎംഎസ് പ്രശ്നം പരമാവധി നീട്ടിക്കൊണ്ടു പോയി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള പദ്ധതികളെക്കുറിച്ച് മധ്യകേരളത്തിലെ യുഡിഎഫ് നേതാക്കള്‍ ധാരണയിലെത്തിയിട്ടുണ്ട്.

deshabhimani 23062010

3 comments:

  1. സിഎംഎസ് പ്രശ്നം തീര്‍ക്കാതെ നീട്ടിക്കൊണ്ടുപോയി രാഷ്ട്രീയ മുതലെടുപ്പിനുള്ള കരുനീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത്. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രശ്നം ഒത്തുതീര്‍പ്പാകുമെന്ന ധാരണയാണുണ്ടായിരുന്നത്. ഇതിനു മുന്‍പ് ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ സമരം തീരുമെന്ന പ്രതീതി ഉണ്ടായിരുന്നു. അന്ന് ചര്‍ച്ചയിലുടനീളം സൌഹാര്‍ദപരമായ അന്തരീക്ഷമായിരുന്നു. എഡിഎമ്മിന് അത്യാവശ്യമായി പോകേണ്ടി വന്നതിനാലാണ് അന്ന് അന്തിമതീരുമാനമെടുക്കാതെ പിരിഞ്ഞത്. പ്രശ്നപരിഹാരത്തിന് ജില്ലാഅധികൃതര്‍ മുന്നോട്ടുവച്ച നിര്‍ദേശം മാനേജുമെന്റിനെ ധരിപ്പിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്ന ഉറച്ച ധാരണയാണ് അന്നത്തെ ചര്‍ച്ചക്കൊടുവിലുണ്ടായത്. ഇക്കാര്യം എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ വലിയ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് സിഎംഎസ് കോളേജ് പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഭയിലെ ബിഷപ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന സമവാക്യങ്ങളില്‍ ഇരുഭാഗത്തുള്ളവരുമായി ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാര്‍ ബന്ധപ്പെട്ട് പ്രശ്നം തീര്‍ക്കേണ്ടതില്ലെന്ന നിര്‍ദേശം നല്‍കി. സമരം ഏതറ്റം വരെ വളര്‍ത്തിക്കൊണ്ടു പോകാനും മാനേജുമെന്റായ സിഎസ്ഐ സഭയ്ക്ക് മറ്റു സഭകളുടെയും യുഡിഎഫിന്റെയും പിന്തുണ ഉണ്ടാകുമെന്നും ഈ കേന്ദ്രങ്ങള്‍ ഉറപ്പു നല്‍കി. ഇത് വെറുംവാക്കല്ലെന്നും യുഡിഎഫ് പ്രത്യക്ഷമായിത്തന്നെ രാഷ്ട്രീയ വിഷയമെന്ന നിലയില്‍ ഇതേറ്റടുക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു.

    ReplyDelete
  2. who will pay the money for the destroyed equipment and properties?

    how about the students who lost their valuable sessions?


    who bothers about that?

    ReplyDelete
  3. കോട്ടയം സിഎംഎസ് കോളേജ് സമരവുമായി ബന്ധപ്പെട്ട പ്രശ്നം എഡിഎമ്മിന്റെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ രമ്യമായി പരിഹരിച്ചു. കോളേജില്‍ നിന്ന് പുറത്താക്കിയ ബിഎ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി ജെയ്ക്ക് സി തോമസിനെ കോളേജില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് മാനേജുമെന്റ് സമ്മതിച്ചു. പരീക്ഷ എഴുതുന്ന സമയത്ത് മാത്രമേ വിദ്യാര്‍ഥിക്ക് കോളേജില്‍ പ്രവേശനമുള്ളൂ. വിദ്യാര്‍ഥിയുടെ ടിസി കോളേജ് മാനേജുമെന്റ് സര്‍വകലാശാലയിലേക്ക് അയച്ചിട്ടുണ്ട്. പരീക്ഷ എഴുതുന്നതടക്കമുള്ള കാര്യം സര്‍വകലാശാലയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ സബ്കമ്മിറ്റിയും രൂപീകരിച്ചു. വി എന്‍ വാസവന്‍ എംഎല്‍എയും മാനേജുമെന്റിന്റെയും വിദ്യാര്‍ഥികളുടെയും രണ്ടു വീതം പ്രതിനിധികളും ഇതില്‍ അംഗങ്ങളാണ്. യോഗത്തില്‍ വി എന്‍ വാസവന്‍ എംഎല്‍എ, മുന്‍ എംപി കെ സുരേഷ്കുറുപ്പ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എ കെ രജീഷ്, സെക്രട്ടറി സോജന്‍ ഫ്രാന്‍സിസ്, മാനേജുമെന്റിനെ പ്രതിനിധീകരിച്ച് ഫാ. തോമസ് കെ ഉമ്മന്‍, ഡോ. കുരുവിള ജോര്‍ജ്, പി യു പൌലോസ് തുടങ്ങിയവരും പങ്കെടുത്തു. പ്രിന്‍സിപ്പലിന്റെ ക്വാര്‍ട്ടേഴ്സിലെ പൂച്ചട്ടി പൊട്ടിച്ചു എന്നാരോപിച്ച് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി കൂടിയായ ജെയ്ക്ക് സി തോമസിനെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതോടെയാണ് വിദ്യാര്‍ഥിസമരം ആരംഭിച്ചത്.

    ReplyDelete