ദുരഭിമാനഹത്യ: ഡല്‍ഹിയില്‍ പ്രതിഷേധം
കുടുംബത്തിന്റെയും ജാതിയുടെയും താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രണയിച്ച് വിവാഹംചെയ്യുന്നവരെ ക്രൂരമായി കൊലപ്പെടുത്തുന്ന കാടത്തത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ ഇത്തരം ദുരഭിമാനഹത്യ തലസ്ഥാനത്തും ആവര്‍ത്തിച്ചിട്ട് നടപടിയെടുക്കാത്ത ഭരണാധികാരികള്‍ക്കെതിരെ മഹിള, യുവജന, വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ഡല്‍ഹി ടീച്ചേഴ്സ് ഫെഡറേഷന്‍ (ഡിടിഎഫ്), ജനസംസ്കൃതി, ജനനാട്യമഞ്ച് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റിലെ ജന്തര്‍ മന്ദറിലാണ് ധര്‍ണ നടന്നത്. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് സംഘടനാ നേതാക്കള്‍ നിവേദനം നല്‍കി. കുടുംബത്തിന്റെ മാനം കാക്കാനെന്ന പേരില്‍ നടക്കുന്ന ഇത്തരം കാടത്തങ്ങളെ തടയാന്‍ സമഗ്ര നിയമം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. ചില ജാതിപഞ്ചായത്തുകളുടെ പ്രാകൃതാചാരം ഇപ്പോള്‍ നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എംപി ഉദ്ഘാടനംചെയ്തു.
അഭിമാനഹത്യയല്ല, കാടത്തം: വൃന്ദ
ന്യൂഡല്‍ഹി: ചില ജാതിപഞ്ചായത്തുകളുടെ പ്രാകൃതാചാരം പിന്തുടര്‍ന്ന് പ്രണയവിവാഹിതരെ കൊലപ്പെടുത്തുന്നതിനെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് അപലപിച്ചു. ഇത്തരം കൊലപാതകത്തോട് ചേര്‍ത്ത് അഭിമാനമെന്ന വാക്ക് മാധ്യമങ്ങള്‍ പ്രയോഗിക്കുന്നതുതന്നെ തെറ്റാണെന്ന് വൃന്ദ പറഞ്ഞു. ജാതിപഞ്ചായത്തുകളുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ അത്തരം സംഭവങ്ങള്‍ നടക്കുന്നതായി വിവരം ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. വോട്ടുബാങ്കില്‍ കണ്ണുവച്ച് ജാതിപഞ്ചായത്തുകളുടെ ക്രൂരതയ്ക്ക് ഭരണാധികാരികള്‍ കൂട്ടുനില്‍ക്കുകയാണ്. ആവര്‍ത്തിക്കുന്ന ഇത്തരം ക്രൂരത തടയാന്‍ സമഗ്രവും ശക്തവുമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് വൃന്ദ ആവശ്യപ്പെട്ടു.
deshabhimani 27062010
ചില ജാതിപഞ്ചായത്തുകളുടെ പ്രാകൃതാചാരം പിന്തുടര്‍ന്ന് പ്രണയവിവാഹിതരെ കൊലപ്പെടുത്തുന്നതിനെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് അപലപിച്ചു. ഇത്തരം കൊലപാതകത്തോട് ചേര്‍ത്ത് അഭിമാനമെന്ന വാക്ക് മാധ്യമങ്ങള്‍ പ്രയോഗിക്കുന്നതുതന്നെ തെറ്റാണെന്ന് വൃന്ദ പറഞ്ഞു. ജാതിപഞ്ചായത്തുകളുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ അത്തരം സംഭവങ്ങള്‍ നടക്കുന്നതായി വിവരം ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. വോട്ടുബാങ്കില്‍ കണ്ണുവച്ച് ജാതിപഞ്ചായത്തുകളുടെ ക്രൂരതയ്ക്ക് ഭരണാധികാരികള്‍ കൂട്ടുനില്‍ക്കുകയാണ്. ആവര്‍ത്തിക്കുന്ന ഇത്തരം ക്രൂരത തടയാന്‍ സമഗ്രവും ശക്തവുമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് വൃന്ദ ആവശ്യപ്പെട്ടു.
ReplyDeleteകര്‍ണ്ണാടകയിലെ തമ സാന്ദ്ര ഗ്രാമത്തിലാണ് താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയെയും കൈകുഞ്ഞിനെയും വീട്ടുകാര്‍ കൊന്നത്. ദിവസവേതനക്കാരനായ വെങ്കിടേശും ദീപികയും പ്രണയത്തിലായിരുന്നപ്പോള്‍ തന്നെ ഇവരെ തമ്മില്‍ പിരിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. പിന്നീട് കഴിഞ്ഞ ഒന്നര വര്‍ഷം ഇവര്‍ മൈസൂരില്‍ കഴിഞ്ഞു. അതിനിടെ ഒരു കുഞ്ഞും ജനിച്ചു. പിന്നീട് ഇവരെ അന്വേഷിച്ച് കണ്ടു പിടിച്ച വീട്ടുകാര്‍ മുത്തശ്ശിക്ക് അസുഖം കൂടുതലാണെന്ന് പറഞ്ഞ് ദീപികയെ വീട്ടിലേയ്ക്ക് വിളിപ്പിച്ചു. വീട്ടിലേയ്ക്ക് പോയ ദീപികയെ കാണാതായ വെങ്കിടേശ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദീപികയെയും കുട്ടിയെയും വീട്ടുകാര്‍ കൊലചെയ്തശേഷം കത്തിച്ചതായി പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഒളിവിലാണ്. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ പലയിടത്തും അഭിമാനഹത്യകള്‍ പതിവാണ്. താഴ്ന്ന ജാതിക്കരനെ സ്നേഹിച്ചതിന്റെ പേരില്‍ ബലിയാക്കപ്പെടുന്നവരുടെ കാഴ്ച നാം ആദ്യമായല്ല കാണുന്നത്. അത്തരം ഒരുപാട് കാഴ്ചകള്‍ക്കിടയില്‍ നാം മറന്നുപോയേക്കാവുന്ന മുഖങ്ങള്‍ മാത്രമാണ് ഇവരുടേത്.(പീപ്പിള്‍ ചാനല്‍ വാര്‍ത്ത)
ReplyDelete