സിഎംഎസ് പ്രിന്‍സിപ്പലിന്റെ എതിര്‍പ്പ് കച്ചവടത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: കോളേജ് യൂണിയന്‍
വിദ്യാഭ്യാസസ്ഥാപനം കച്ചവടകേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തെ എതിര്‍ത്തതാണ് സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനേതാക്കള്‍ക്കെതിരെ തിരിയാന്‍ കാരണമെന്ന് കോളേജ് യൂണിയന്‍ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ ജനാധിപത്യ വിരുദ്ധ, വിദ്യാര്‍ഥി വിരുദ്ധ നിലപാട് അവസാനിപ്പിക്കണം. പുറത്താക്കിയ ജെയ്ക്ക് സി തോമസ് നിരപരാധിയാണെന്ന് സര്‍വകലാശാലയുടെ ഗ്രീവന്‍സ് സെല്‍ കണ്ടെത്തിയിരുന്നു. കൊമേഴ്സ് വിഭാഗവും വനിതാഹോസ്റ്റലും പൊളിച്ച് വ്യാപാര സമുച്ചയം പണിയാനുള്ള നീക്കത്തെ എസ്എഫ്ഐ നേതൃത്വത്തില്‍ എതിര്‍ത്തതാണ് പ്രിന്‍സിപ്പലിനേയും കച്ചവടക്കാരായ ഒരുവിഭാഗം മാനേജ്മെന്റ് അധികൃതരെയും പ്രകോപിപ്പിച്ചത്. പ്രതികാരമായി യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്. ഇതിന് തൊട്ടടുത്താണ് കോളേജിലെ വനിതാ ജീവനക്കാരുടെ സംഘടനയായ ഉഷസ്സിന്റെ മുറി. യൂണിയന്‍ ഓഫീസില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി വനിതാജീവനക്കാര്‍ പരാതി നല്‍കിയിട്ടില്ല.
പ്രിന്‍സിപ്പിലിന്റെ വീട് ആക്രമിച്ചെന്നാരോപിച്ചാണ് യൂണിയന്‍ചെയര്‍മാന്‍ വില്‍സണ്‍ കെ അഗസ്റ്റിന്‍, ജയ്ക്ക് സി തോമസ് എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി കൊടുത്തില്ല. പുറത്താക്കിയ വില്‍സണ്‍ മാപ്പെഴുതിക്കൊടുത്ത് പരീക്ഷയെഴുതിയെന്നതും വ്യാജമാണ്. പിഴയായി 2500 രൂപ, രസീത് നല്‍കി പ്രിന്‍സിപ്പല്‍ കൈപ്പറ്റി. ബസേലിയസ് കോളജിലുള്ള കെഎസ്യു നേതാവ് ജോബിനും സാമൂഹ്യവിരുദ്ധനായ കുര്യനും ചേര്‍ന്നാണ് കോളേജ് സംരക്ഷണസമിതിയുടെ പേരില്‍ കാമ്പസില്‍ക്കയറി വിദ്യാര്‍ഥികളെ തല്ലിയത്. എസ്എഫ്ഐയുടെ സമരപ്പന്തല്‍ തകര്‍ത്ത ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ല. കോളേജ് മാഗസിന്‍ ഇറക്കുന്നത് തടയുകയും മാഗസിന്‍ എഡിറ്റര്‍ക്ക് പണം നല്‍കാതെ കള്ളനെന്നു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. സര്‍വകലാശാല കലോത്സവം നടത്താന്‍ വേദി അനുവദിക്കാതിരിക്കാനും പ്രിന്‍സിപ്പല്‍ ശ്രമിച്ചു.
1990ല്‍ കോളജിന് രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പേരില്‍ അനുവദിച്ച 20 ലക്ഷം രൂപ അധികൃതര്‍ വെട്ടിച്ചു. കോടതി ക്രമക്കേട് കണ്ടെത്തി. അന്ന് കെമിസ്ട്രി അധ്യാപകനായിരുന്ന ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ കോരാ മാണിയും അനിയന്‍ എം എം ഫിലിപ്പും ചേര്‍ന്നാണ് പണം കെട്ടിവച്ചത്. കോളേജിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ ഈ സംഭവം കാരണമായി. സര്‍വകലാശാല പരീക്ഷയ്ക്ക് ഹാള്‍ടിക്കറ്റ് എടുക്കാന്‍ മറന്നുപോയ യൂണിയന്‍ വൈസ്ചെയര്‍മാനായ പെകുട്ടിക്ക് ഡ്യൂപ്ളിക്കേറ്റ് നല്‍കാതെ അസഭ്യം പറയുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്. പ്രിന്‍സിപ്പിലിനെതിരെ മനുഷ്യാവകാശ കമീഷനില്‍ പെകുട്ടി പരാതി നല്‍കിയിട്ടുണ്ട്. ജെയ്ക്കിനെ തിരിച്ചെടുത്തില്ലെങ്കില്‍ തിങ്കളാഴ്ചമുതല്‍ സമരം ശക്തമാക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വില്‍സ കെ അഗസ്റ്റിന്‍, വൈസ്ചെയര്‍മാന്‍ സുധാലക്ഷമി, ജെയ്ക്ക് സി തോമസ്, എസ് ദീപു എന്നിവര്‍ പങ്കെടുത്തു.
പ്രിന്‍സിപ്പലിന്റെ ധാര്‍ഷ്ട്യം; വിദ്യാര്‍ഥിയുടെ ഭാവി ഇരുളില്‍
കോട്ടയം: സിഎംഎസ് കോളേജ് പ്രിന്‍സിപ്പലിന്റെ ധാര്‍ഷ്ട്യം മൂലം ഇരുളടയുന്നത് മിടുക്കനായ വിദ്യാര്‍ഥിയുടെ ഭാവി. സിഎംഎസ് കോളേജില്‍ നിന്ന് പുറത്താക്കിയ ജെയ്ക്ക് സി തോമസ് എന്ന വിദ്യാര്‍ഥിയുടെ ഭാവിയാണ് അധികൃതരുടെ മര്‍ക്കട മുഷ്ടിയില്‍ അനിശ്ചിതത്വത്തിലാകുന്നത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരിലാണ് പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവുപുലര്‍ത്തുന്ന ഈ വിദ്യാര്‍ഥി അധികൃതരുടെ കണ്ണില്‍ കരടാകുന്നത്. സ്കൂള്‍ കാലഘട്ടത്തില്‍ കവിതകള്‍ എഴുതുമായിരുന്ന ജെയ്ക്ക്, ഇംഗ്ളീഷ് അധ്യാപികയുടെ പ്രേരണയാലാണ് ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് ആന്‍ഡ് കൌണ്ടര്‍ കള്‍ച്ചര്‍ സ്റ്റഡീസില്‍ സിഎംഎസ് കോളേജില്‍ എത്തുന്നത്. സ്കൂളില്‍ മികച്ച നിലവാരം പുലര്‍ത്തിയ ജെയ്ക്ക്് എസ്എസ്എല്‍സിക്ക് 84 ശതമാനവും പ്ളസ്ടുവിന് 80 ശതമാനവും മാര്‍ക്ക് നേടി. ബിഎയുടെ പരീക്ഷാഫലം പുറത്ത് വന്ന രണ്ട് സെമസ്റ്ററുകളിലും മികച്ച വിജയവും കൈവരിച്ചു. ഇയാളെ പുറത്താക്കിയതിലൂടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കാകെ താക്കീത് നല്‍കുകയാണ് അധികൃതരുടെ ലക്ഷ്യം.
വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് പുറത്താക്കുന്നതോടെ രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ച പഠനം പാതിവഴിയില്‍ മുടങ്ങുന്ന അവസ്ഥയാണ്. സാധാരണ കുടുംബസാഹചര്യമാണ് ജെയ്ക്കിനുള്ളത്. അസുഖം ബാധിച്ച് തളര്‍ന്നുകിടക്കുന്ന അച്ഛന്റെ ചികിത്സയ്ക്കും മറ്റുമായി നല്ലൊരുതുക വേണം. ജ്യേഷ്ഠന്‍ നടത്തുന്ന കടയില്‍നിന്നുളളതാണ് കുടുംബത്തിന്റെ ഏക വരുമാനം. മണര്‍കാട് ചിറയില്‍ തോമസിന്റെയും അന്നമ്മയുടെയും മകനാണ് ജെയ്ക്ക്. പ്രിന്‍സിപ്പലിന്റെ ക്വാര്‍ട്ടേഴ്സിലെ പൂച്ചെടി പൊട്ടിച്ചു എന്നാരോപിച്ചാണ് സസ്പെന്‍ഡ് ചെയ്തത്. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ പൂച്ചെട്ടി പൊട്ടിച്ചത് ജെയ്ക്ക് തന്നെയെന്ന് വരുത്തിത്തീര്‍ക്കുകയാണ് പ്രിന്‍സിപ്പലും കൂട്ടരും. വൈസ് ചാന്‍സലര്‍ രണ്ട് പ്രാവശ്യം ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും പ്രിന്‍സിപ്പല്‍ തയ്യാറായില്ല. യൂണിവേഴ്സിറ്റിയില്‍ നിന്നുളള അന്വേണകമ്മീഷന്റെ റിപ്പോര്‍ട്ട് വിദ്യാര്‍ഥിക്ക് അനുകൂലമായിട്ടും തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
മറ്റു ചില വാര്‍ത്തകള്‍ കൂടി...
സമരപ്പന്തല്‍ കത്തിച്ചതിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസും സംരക്ഷണ സമിതി പ്രവര്‍ത്തകരും: എസ്എഫ്ഐ
പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നതിന്റെ ഭാഗമായി സിഎംഎസ് കോളേജിനുമുന്നില്‍ എസ്എഫ്ഐ സ്ഥാപിച്ച സമരപ്പന്തല്‍ കത്തിച്ചത് യൂത്ത് കോണ്‍ഗ്രസുകാരും കോളേജ് സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നെന്ന് എസ്എഫ്ഐ ജില്ലാക്കമ്മിറ്റി ആരോപിച്ചു. കോളേജ് സംരക്ഷണസമിതി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളായ എസ് ദീപു, കെ ടി വിബിന്‍, പി പ്രവീ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനെതിരെ വരുംദിവസങ്ങളില്‍ സമരപരിപാടികള്‍ ശക്തമാക്കും. സമാധാനത്തിന്റെ പേര് പറയുന്നവര്‍ സമരപ്പന്തല്‍ കത്തിക്കുന്നതും സമാധാനപരമായി പഠിപ്പ് മുടക്കിയ വിദ്യാര്‍ഥികളെ ക്യാമ്പസിലിട്ട് മര്‍ദിച്ചതും സാക്ഷരകേരളത്തിന് അപമാനകരമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയിലെ ക്യാമ്പസുകളില്‍ വെളളിയാഴ്ച ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കുമെന്ന് ജില്ലാ സെക്രട്ടറി സോജന്‍ ഫ്രാന്‍സിസും പ്രസിഡന്റ് എ കെ രജീഷും അറിയിച്ചു.
പ്രിന്‍സിപ്പലിന്റെ ധാര്‍ഷ്ട്യം; കോളേജിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു
പ്രിന്‍സിപ്പലിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ നടപടി സിഎംഎസ് കോളേജിലെ ജനാധിപത്യ പ്രവര്‍ത്തനത്തിന് വിഘാതമാകുന്നു. പ്രിന്‍സിപ്പലിന്റെ വീട് ആക്രമിച്ചു എന്നാരോപിച്ച് കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് പ്രിന്‍സിപ്പല്‍. രണ്ടാം വര്‍ഷ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് വിദ്യാര്‍ത്ഥിയായ ജെയ്ക്കിനെ പ്രിന്‍സിപ്പലിന്റെ ക്വാര്‍ട്ടേഴ്സ് അടിച്ച് തകര്‍ത്തുവെന്ന് ആരോപിച്ചാണ് പുറത്താക്കിയത്. വീടാക്രമിച്ചവരെ കണ്ടുപിടിക്കാന്‍ നിയമപരമായ ഏത് അന്വേഷണത്തോടും സഹകരിക്കാമെന്ന് എസ്എഫ്ഐ ഉറപ്പ് നല്‍കിയിട്ടും ഇതിനെതിരെ പരാതി നല്‍കാന്‍ പോലും തയ്യാറാകാതെ വിദ്യാര്‍ത്ഥികളെ പുറത്താക്കുകയാണുണ്ടായതെന്ന് എസ്എഫ്ഐ ജില്ലാക്കമ്മിറ്റി ആരോപിച്ചു.
അമ്പത് ദിവസങ്ങളായി നടത്തുന്ന ജനകീയ സമരത്തെ കോളേജ് സംരക്ഷണ സമിതിയെ ഉപയോഗിച്ച് നേരിട്ട് കോളേജില്‍ അരാജകത്വം സൃഷ്ടിക്കാനുളള ശ്രമമാണ് പ്രിന്‍സിപ്പള്‍ നടത്തുന്നത്. സിഎംഎസ് കോളേജ് സംരക്ഷണസമിതി എന്ന പേരില്‍ സംഘടനയുണ്ടാക്കിയത് തന്നെ പ്രിന്‍സിപ്പലിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് പിന്തുണ ലഭിക്കുന്നതിനാണ്. കോളേജിന് പുറത്ത് നിന്നെത്തിയ ഗുണ്ടകളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ ഇവര്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. പ്രിന്‍സിപ്പലിന്റെ മുന്നില്‍ വച്ചുണ്ടായ സംഭവത്തിലും പ്രതിയാക്കപ്പെട്ടത് വിദ്യാര്‍ത്ഥി തന്നെയാണ്. പിന്നീട് പുറത്താക്കുകയായിരുന്നു. കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ടുപോലും തടഞ്ഞ് വച്ച് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. അവസാനവര്‍ഷ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് പരീക്ഷ യൂണിവേഴ്സിറ്റി നിശ്ചയിച്ച ദിവസം നടത്താതിരിക്കുകയും, യൂണിവേഴ്സിറ്റിയില്‍ നിന്ന് അന്വേഷണസംഘം എത്തിയപ്പോള്‍ ചോദ്യപേപ്പര്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ വീഴ്ചകളാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നുളള വീഴ്ചകളെ മറയ്ക്കാന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുകയാണ്.
deshabhimani news
വിദ്യാഭ്യാസസ്ഥാപനം കച്ചവടകേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തെ എതിര്‍ത്തതാണ് സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനേതാക്കള്‍ക്കെതിരെ തിരിയാന്‍ കാരണമെന്ന് കോളേജ് യൂണിയന്‍ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ ജനാധിപത്യ വിരുദ്ധ, വിദ്യാര്‍ഥി വിരുദ്ധ നിലപാട് അവസാനിപ്പിക്കണം. പുറത്താക്കിയ ജെയ്ക്ക് സി തോമസ് നിരപരാധിയാണെന്ന് സര്‍വകലാശാലയുടെ ഗ്രീവന്‍സ് സെല്‍ കണ്ടെത്തിയിരുന്നു. കൊമേഴ്സ് വിഭാഗവും വനിതാഹോസ്റ്റലും പൊളിച്ച് വ്യാപാര സമുച്ചയം പണിയാനുള്ള നീക്കത്തെ എസ്എഫ്ഐ നേതൃത്വത്തില്‍ എതിര്‍ത്തതാണ് പ്രിന്‍സിപ്പലിനേയും കച്ചവടക്കാരായ ഒരുവിഭാഗം മാനേജ്മെന്റ് അധികൃതരെയും പ്രകോപിപ്പിച്ചത്. പ്രതികാരമായി യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്.
ReplyDeleteസത്യസന്ധരായ കൊള്ളക്കാര്‍................
ReplyDeleteമാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം ഉണ്ട്. പാര്‍ട്ടിക്ക് വേണ്ടി ചാവാനും കളവു പറയാനും അസത്യം പ്രചരിപ്പിക്കാനും ഒരു മടിയുമില്ലാത്തവരാണ് മാര്‍കിസ്റ്റ് പാര്‍ട്ടി എന്നതിന് അനുഭവം സാക്ഷി.
ReplyDeleteപാര്‍ട്ടിക്ക് വേണ്ടി ചാവാനും കളവു പറയാനും അസത്യം പ്രചരിപ്പിക്കാനും ഒരു മടിയുമില്ലാത്തവരാണ് മാര്‍കിസ്റ്റ് പാര്‍ട്ടി എന്നതിന് അനുഭവം സാക്ഷി ( ഞാന്‍ തന്നെ എത്ര ചെയ്തൂ... ഇപ്പോള്‍ ഒരു കൂട്ട് കിട്ടി എനിക്ക് )
ReplyDeletepoor jake.. he will used by the party.. yea.. couple of jakes could become big shots.. like P Rajiv ( he was my class mate)
ReplyDelete