Monday, June 14, 2010

വി എസ് : ഇടതുപക്ഷം കരുത്താര്‍ജിക്കണം

ആഗോളവല്‍ക്കരണ ശക്തികളുടെ പുത്തന്‍ ചൂഷണ സമ്പ്രദായങ്ങളെ ചെറുക്കാന്‍ രാജ്യത്ത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനം വര്‍ധിക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തൊഴില്‍ സ്ഥിരതയ്ക്കും ആനൂകൂല്യങ്ങള്‍ക്കും പകരം 'ഉപയോഗിച്ചശേഷം വലിച്ചെറിയുക' എന്ന പുത്തന്‍ സംസ്കാരമാണ് നവസാമ്പത്തികനയങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കുന്നത്. പുത്തന്‍ സാമ്പത്തികനയങ്ങള്‍ മാരകശേഷിയോടെ അനുഭവപ്പെടുന്ന കര്‍ണാടകംപോലുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ വേരോട്ടം ശക്തിപ്പെടണം. എ കെ ഗോപാലന്‍ സ്മാരക സാമൂഹ്യ വിദ്യാഭ്യാസ ട്രസ്റ്റിന്റ ആഭിമുഖത്തിലുള്ള ഇ എം എസ് ഭവന്‍ ബംഗളൂരുവില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിയും സ്വത്വരാഷ്ട്രീയവും ആഴത്തില്‍ വേരോടിയിട്ടുള്ള സംസ്ഥാനമാണ് കര്‍ണാടകം. ഐടി, വ്യവസായ തൊഴിലാളികള്‍ ധാരളമുള്ള മെട്രോനഗരമായ ബംഗളൂരുവില്‍ ആഗോളവല്‍ക്കരണ ശക്തികളുടെ പുത്തന്‍ ചൂഷണ സമ്പ്രദായങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കണം. ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ഓര്‍മകള്‍, ഗാന്ധി-നെഹ്റു ബളുവലി, ഇ എം എസ്- തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്രന്‍ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ വി എസ് പ്രകാശനംചെയ്തു.

ഇ എം എസ് ഭവന്‍ കര്‍ണാടകത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പോരാട്ടകേന്ദ്രമായിമാറുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കെ വരദരാജന്‍. കര്‍ഷകരും തൊഴിലാളികളുമടക്കമുള്ള സംഘത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുട പ്രഭവകേന്ദ്രമായി ഇ എം എസ് ഭവന്‍ മാറും. രാജ്യത്തിന്റെ ഭാവി ഇടതുപക്ഷത്തിലൂടെ മാത്രമേ സുരക്ഷിതമാകുകയുള്ളുവെന്ന് ജ്ഞാനപീഠം ജേതാവ് ഡോ. യു ആര്‍ അനന്തമൂര്‍ത്തി പറഞ്ഞു. ഏതൊരു പ്രശ്നത്തിലും താത്വികമായും വസ്തുനിഷ്ഠമായും പഠനം നടത്തിയാണ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ വിശേഷിച്ച് സിപിഐ എം നിലപാട് കൈക്കൊള്ളുന്നത്. ഈ നിലപാട് രാജ്യത്തെ മറ്റു പാര്‍ടികള്‍ മാതൃകയാക്കണമെന്നും അനന്തമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

deshabhimani news

1 comment:

  1. ആഗോളവല്‍ക്കരണ ശക്തികളുടെ പുത്തന്‍ ചൂഷണ സമ്പ്രദായങ്ങളെ ചെറുക്കാന്‍ രാജ്യത്ത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനം വര്‍ധിക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തൊഴില്‍ സ്ഥിരതയ്ക്കും ആനൂകൂല്യങ്ങള്‍ക്കും പകരം 'ഉപയോഗിച്ചശേഷം വലിച്ചെറിയുക' എന്ന പുത്തന്‍ സംസ്കാരമാണ് നവസാമ്പത്തികനയങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കുന്നത്. പുത്തന്‍ സാമ്പത്തികനയങ്ങള്‍ മാരകശേഷിയോടെ അനുഭവപ്പെടുന്ന കര്‍ണാടകംപോലുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ വേരോട്ടം ശക്തിപ്പെടണം. എ കെ ഗോപാലന്‍ സ്മാരക സാമൂഹ്യ വിദ്യാഭ്യാസ ട്രസ്റ്റിന്റ ആഭിമുഖത്തിലുള്ള ഇ എം എസ് ഭവന്‍ ബംഗളൂരുവില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete