1984 ഡിസംബര്‍ 3:
ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് വിഷവാതകമായ മീഥൈല്‍ ഐസോ സയനേറ്റ് ചോര്‍ന്ന് 15,000 പേര്‍ കൊല്ലപ്പെട്ടു. അഞ്ചു ലക്ഷത്തോളം പേര്‍ നിത്യരോഗികളായി.
ഡിസംബര്‍ 4:
യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സ ഉള്‍പ്പെടെ ഒമ്പതുപേരെ അറസ്റുചെയ്തു. എന്നാല്‍, 2000 ഡോളര്‍ കെട്ടിവച്ച് ഇവര്‍ ജാമ്യം നേടി.
1985 ഫെബ്രുവരി:
യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് 330 കോടി ഡോളര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് അമേരിക്കയിലെ കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ കേസ് നല്‍കി.
1986:
ദുരന്തവുമായി ബന്ധപ്പെട്ട കേസുകള്‍ അമേരിക്കന്‍ കോടതി ഇന്ത്യയിലേക്കു മാറ്റി.
1987 ഡിസംബര്‍:
വാറന്‍ ആന്‍ഡേഴ്സണെയും മറ്റ് 11 പേരെയും പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
1989 ഫെബ്രുവരി:
തുടര്‍ച്ചയായി സമന്‍സ് അവഗണിച്ചതിനെത്തുടര്‍ന്ന് വാറന്‍ ആന്‍ഡേഴ്സണെതിരെ ഭോപാല്‍ സിജെഎം കോടതി ജാമ്യമില്ലാ വാറന്റ് പുപ്പെടുവിച്ചു. കേന്ദ്രസര്‍ക്കാരും യൂണിയന്‍ കാര്‍ബൈഡും കോടതിക്കു പുറത്ത് ചര്‍ച്ചചെയ്ത് 47 കോടി ഡോളര്‍ നഷ്ടപരിഹാരത്തിനായി കരാറിലേര്‍പ്പെട്ടു.
ഫെബ്രുവരി-മാര്‍ച്ച്:
ഒത്തുതീര്‍പ്പിനെതിരെ രാജ്യമെങ്ങും കടുത്ത ജനരോഷം. കരാര്‍ പുനഃപരിശോധിക്കണമെന്നവാശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വിവിധ സംഘടനകള്‍ ഹര്‍ജി നല്‍കി.
1992:
47 കോടി ഡോളറിന്റെ ഒരുഭാഗം ദുരന്തബാധിതര്‍ക്ക് വിതരണംചെയ്യാന്‍ തുടങ്ങി
ഫെബ്രുവരി:
സമന്‍സ് അവഗണിച്ചതിനെത്തുടര്‍ന്ന് വാറന്‍ ആന്‍ഡേഴ്സണെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
1994 നവംബര്‍:
ദുരന്തബാധിതരുടെ ഹര്‍ജികള്‍ അവഗണിച്ച് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി കൊല്‍ക്കത്തയിലെ മക്ലോഡ് റസല്‍ ഇന്ത്യ ലിമിറ്റഡിന് വില്‍ക്കാന്‍ സുപ്രീംകോടതി അനുമതി.
1996 സെപ്തംബര്‍:
യൂണിയന്‍ കാര്‍ബൈഡിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ ചുമത്തിയ കുറ്റങ്ങള്‍ സുപ്രീംകോടതി വെട്ടിക്കുറച്ചു.
1999 ആഗസ്ത്:
യൂണിയന്‍ കാര്‍ബൈഡ് യുഎസ് കമ്പനിയായ ഡൌ കെമിക്കലില്‍ ലയിച്ചു. നവംബര്‍: അന്താരാഷ്ട്ര പരിസ്ഥിതി സംഘടന ഗ്രീന്‍പീസ് ദുരന്തമേഖലയിലെ മണ്ണ്, വെള്ളം, കിണറുകള്‍ എന്നിവ വിശദമായി പരിശോധിച്ചു. വിഷാംശമുള്ള 12 രാസവസ്തുക്കള്‍, മെര്‍ക്കുറി എന്നിവ പ്രതീക്ഷിച്ചതിലും 60 ലക്ഷം മടങ്ങുവരെ കൂടുതല്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. ദുരന്തബാധിതര്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ആന്‍ഡേഴ്സണെതിരെയും യൂണിയന്‍ കാര്‍ബൈഡിനെതിരെയും ഹര്‍ജി ഫയല്‍ചെയ്തു. കമ്പനി അന്താരാഷ്ട്ര മനുഷ്യവകാശനിയമം, പരിസ്ഥിതിനിയമം, അന്താരാഷ്ട്ര ക്രിമനല്‍നിയമം എന്നിവ ലംഘിച്ചതായി ആരോപിച്ചായിരുന്നു ഇത്.
2001 ഫെബ്രുവരി:
ഇന്ത്യയിലെ ബാധ്യത ഏറ്റെടുക്കാന്‍ യൂണിയന്‍ കാര്‍ബൈഡ് വിസമ്മതിച്ചു.
2003 മെയ്:
ആന്‍ഡേഴ്സണെ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു.
ജൂണ്‍:
ആന്‍ഡേഴ്സണെ കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യം അമേരിക്ക തള്ളി.
ജൂലൈ 19:
നഷ്ടപരിഹാരമായി ഒന്നരക്കോടി രൂപ നല്‍കാന്‍ സുപ്രീംകോടതി വിധി.
ഒക്ടോബര്‍ 26:
നഷ്ടപരിഹാരമായി യൂണിയന്‍ കാര്‍ബൈഡ് നല്‍കിയ 47 കോടി ഡോളറിന്റെ ബാക്കി നവംബര്‍ 15നകം നല്‍കണമെന്ന് സുപ്രീംകോടതി.
2010 ജൂണ്‍ 7:
കേസില്‍ എട്ടു പേര്‍ കുറ്റക്കാരെന്ന് ഭോപാല്‍ സിജെഎം കോടതി.
ഭോപ്പാല്‍: ദുരിതത്തിന്റെ നാള്‍വഴി
ReplyDelete