Monday, June 21, 2010

തൃശൂരില്‍ റെയില്‍വേ ഭൂമി സ്വകാര്യഹോട്ടലിന് കൈമാറുന്നു

കോടികള്‍ വിലയുള്ള റെയില്‍വേ ഭൂമി സ്വകാര്യകമ്പനിക്ക് ഹോട്ടല്‍ നിര്‍മിക്കാന്‍ പാട്ടത്തിനു നല്‍കുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൂത്തോള്‍ ഭാഗത്തായി നിര്‍മിച്ച രണ്ടാമത്തെ കൌണ്ടറിനോടുചേര്‍ന്ന പാര്‍ക്കിങ് സ്ഥലമാണ് ചെന്നൈ ആസ്ഥാനമായ വ്യവസായഗ്രൂപ്പിനു കൈമാറുന്നത്. കമ്പനി അധികൃതര്‍ കഴിഞ്ഞദിവസം തൃശൂരില്‍ എത്തി പ്രാഥമിക സര്‍വേ നടത്തി. സംസ്ഥാനത്ത് ഇത്തരം ഹോട്ടലുകള്‍ നിര്‍മിച്ച് ഏറ്റെടുക്കാന്‍ ശേഷിയുള്ള സഹകരണ സ്ഥാപനങ്ങളുണ്ട്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യകമ്പനിക്ക് ഭൂമി പാട്ടത്തിനു നല്‍കുന്നതില്‍ അഴിമതിയുണ്ടെന്ന് ആക്ഷേപമുണ്ട്.

റെയില്‍വേ സ്റ്റേഷനുകളില്‍ ഹോട്ടലും ലോഡ്‌ജും ആരംഭിക്കുമെന്ന് റെയില്‍ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് സ്വകാര്യപങ്കാളിത്തത്തോടെ ഹോട്ടല്‍ നിര്‍മിക്കുന്നത്. കമ്പനിക്ക് നിശ്ചിതകാലത്തേക്കാണ് ഭൂമി പാട്ടത്തിനു നല്‍കുന്നത്. കെട്ടിടം നിര്‍മിച്ച് ഹോട്ടല്‍ കമ്പനി നടത്തും. എറണാകുളത്തും മറ്റു പ്രധാന സ്റ്റേഷനുകളിലും ഇത്തരത്തില്‍ സ്ഥലം പാട്ടത്തിനു നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.കുറഞ്ഞത് 25 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിനു നല്‍കുക. ഇതു കഴിഞ്ഞാല്‍ ഭൂമി തിരിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. ഹോട്ടലില്‍ മിതമായ നിരക്കില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണവും താമസവും ലഭ്യമാക്കണമെന്നും വ്യവസ്ഥയുണ്ട്. കമ്പനി പ്രതിമാസം നിശ്ചിതവാടകയും നല്‍കണം. അതേസമയം ഇത്തരം വ്യവസ്ഥകള്‍ കോടതിയിലും മറ്റും ചോദ്യം ചെയ്ത് ലംഘിക്കുകയാണ് പതിവ്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ കണക്ക്, സമീപത്തെ വിനോദസഞ്ചാര-തീര്‍ഥാടനകേന്ദ്രം, വ്യവസായങ്ങള്‍, വ്യാപാരസാധ്യത എന്നീ വിവരങ്ങള്‍ ഹോട്ടല്‍വ്യവസായഗ്രൂപ്പ് ശേഖരിച്ചു. ഈ വിവരങ്ങളുടെയും സ്ഥലത്തിന്റെ സര്‍വേയുടേയും അടിസ്ഥാനത്തിലാണ് ഹോട്ടല്‍ രൂപകല്‍പ്പനചെയ്യുക.
(സി എ പ്രേമചന്ദ്രന്‍)

ദേശാഭിമാനി 22062010

5 comments:

  1. കോടികള്‍ വിലയുള്ള റെയില്‍വേ ഭൂമി സ്വകാര്യകമ്പനിക്ക് ഹോട്ടല്‍ നിര്‍മിക്കാന്‍ പാട്ടത്തിനു നല്‍കുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൂത്തോള്‍ ഭാഗത്തായി നിര്‍മിച്ച രണ്ടാമത്തെ കൌണ്ടറിനോടുചേര്‍ന്ന പാര്‍ക്കിങ് സ്ഥലമാണ് ചെന്നൈ ആസ്ഥാനമായ വ്യവസായഗ്രൂപ്പിനു കൈമാറുന്നത്. കമ്പനി അധികൃതര്‍ കഴിഞ്ഞദിവസം തൃശൂരില്‍ എത്തി പ്രാഥമിക സര്‍വേ നടത്തി. സംസ്ഥാനത്ത് ഇത്തരം ഹോട്ടലുകള്‍ നിര്‍മിച്ച് ഏറ്റെടുക്കാന്‍ ശേഷിയുള്ള സഹകരണ സ്ഥാപനങ്ങളുണ്ട്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യകമ്പനിക്ക് ഭൂമി പാട്ടത്തിനു നല്‍കുന്നതില്‍ അഴിമതിയുണ്ടെന്ന് ആക്ഷേപമുണ്ട്.

    ReplyDelete
  2. കോഴിക്കോട്ടെ തൊഴിലാളികളുടെ സഹകരണ സംഘം പോലെ (സിവില്‍ കൊണ്ട്രക്റ്റര്‍) തങളെ റെയില്‍വേക്ക് ആരെങ്കിലും സ്വയം പരിചയപ്പെടുത്തി മുന്നോട്ട് വന്നിരുന്നോ?റെയില്‍ അധികാരികള്‍ അത് നിരസ്സിച്ചോ അതു കൂടി അന്വേഷിക്കണം...

    ReplyDelete
  3. did they actually gave the land?or are they planning to give?

    ReplyDelete
  4. കാശൊള്ളവന്‍ കത്തോലിക്കാ‍ാ.. ഇല്ലാത്തവന്‍ ക മാറ്റുക :) they would have enough kick back for giving to private enterprize... or did they call for a tender? even if it was there, they would find a loop hole to eliminate non intrested groups ")

    ReplyDelete
  5. ഞാനൊന്നു ചോദിക്കട്ടെ.. ഈ സ്ഥലം ഞാൻ കുറെക്കാലമായി കാണുന്നു. കാടുപിടിച്ച് കിടക്കുന്ന ഈ സ്ഥലം ഉപയോഗ്യമല്ലാതെ കിടന്നുതുടങ്ങിയിട്ട് ജന്മാന്തരങ്ങളായി. അതിനുമപ്പുറത്തു ഐ.ടി,പാർക്കെന്നെഴുതിയ ബോർഡ് കഴിഞ്ഞ നാലു വർഷമായി മറഞ്ഞുക് കിടക്കുന്നു. ഇനിയും ഇക്കാര്യത്തിൽ രാഷ്ട്രീയം കാണണോ ?

    ReplyDelete