Saturday, June 19, 2010

വിദ്യ നേടാന്‍ പണം

വിദ്യ നേടാന്‍ പണം: കോടതിവിധി പുനഃപരിശോധിക്കാന്‍ സമയമായി- ജസ്റ്റിസ് കെ ടി തോമസ്

ആഗോളവല്‍ക്കരണകാലത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസം വേണ്ടവര്‍ പണം നല്‍കണമെന്ന് ടിഎംഎപൈ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കാന്‍ സമയമായെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. സുപ്രീംകോടതിയുടെ പതിനൊന്നംഗ ബെഞ്ചാണ് ഈ വിധി പറഞ്ഞിട്ടുള്ളത്. ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹ്യനീതിയുടെ ലംഘനമാണിത്. ഭരണഘടനാഭേദഗതിയിലൂടെയോ അല്ലെങ്കില്‍ പതിനൊന്നംഗ ബെഞ്ചിനേക്കാള്‍ ഉയര്‍ന്ന സമിതിയുടെ പുനഃപരിശോധനയിലൂടെയോ ഇതിന് പരിഹാരം തേടണമെന്നും അദ്ദേഹം പറഞ്ഞു. എകെപിസിടിഎ 52-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് 'ഉന്നതവിദ്യാഭ്യാസ രംഗത്തെ സമകാലീന പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസരംഗത്തെ സമകാലികപ്രശ്നങ്ങളില്‍ മുഴച്ചു കാണുന്നത് സാമൂഹ്യനീതിയോടുള്ള നിഷേധാത്മകതയാണ്. ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ഹൈക്കോടതി, സുപ്രീംകോടതി വിധികളില്‍ ഭൂരിപക്ഷവും ന്യൂനപക്ഷാവകാശവുമായി ബന്ധപ്പെട്ടാണ് വന്നിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരണത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മാനേജുമെന്റുകള്‍ക്ക് ഇഷ്ടമുള്ള ഫീസ് വാങ്ങാന്‍ അധികാരമുണ്ടെന്ന വാദം ഒരു കോടതിയും അംഗീകരിച്ചിട്ടില്ല. തലവരിപണം വാങ്ങുന്നത് നിയമം മൂലം നിരോധിച്ചെങ്കിലും ഇത് പാടെ നിര്‍ത്തലാക്കാന്‍ കഴിയില്ല. എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു നേടുന്നവര്‍ ഏറിയപങ്കും ഉയര്‍ന്ന തലങ്ങളിലുള്ളവരാണ്. ഇക്കൂട്ടര്‍ക്ക് പ്രത്യേക ട്യൂഷന് അവസരം ലഭിക്കുമ്പോള്‍ മറ്റ് തലങ്ങളിലുള്ളവര്‍ പിന്നോട്ടടിക്കപ്പെടുന്നു. ഇത് സാമൂഹ്യനീതിയുടെ നിഷേധമാണ്. നോര്‍വെ, സ്വീഡന്‍ തുടങ്ങി പല യുറോപ്യന്‍ രാജ്യങ്ങളിലും ഫീസല്ല, യോഗ്യതയാണ് ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 19062010

1 comment:

  1. ആഗോളവല്‍ക്കരണകാലത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസം വേണ്ടവര്‍ പണം നല്‍കണമെന്ന് ടിഎംഎപൈ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കാന്‍ സമയമായെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. സുപ്രീംകോടതിയുടെ പതിനൊന്നംഗ ബെഞ്ചാണ് ഈ വിധി പറഞ്ഞിട്ടുള്ളത്. ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹ്യനീതിയുടെ ലംഘനമാണിത്. ഭരണഘടനാഭേദഗതിയിലൂടെയോ അല്ലെങ്കില്‍ പതിനൊന്നംഗ ബെഞ്ചിനേക്കാള്‍ ഉയര്‍ന്ന സമിതിയുടെ പുനഃപരിശോധനയിലൂടെയോ ഇതിന് പരിഹാരം തേടണമെന്നും അദ്ദേഹം പറഞ്ഞു. എകെപിസിടിഎ 52-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് 'ഉന്നതവിദ്യാഭ്യാസ രംഗത്തെ സമകാലീന പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete