എച്ച്1 എന്‍1 അടക്കം എല്ലാ പകര്‍ച്ചവ്യാധിയും സംസ്ഥാനത്ത് നിയന്ത്രണവിധേയമാണെന്ന് പകര്‍ച്ചപ്പനിയെപ്പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം വിലയിരുത്തി. പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസംഘം കേരളത്തെ അഭിനന്ദിച്ചു. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സംഘം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. മൂന്നു ദിവസം സംസ്ഥാനത്ത് പര്യടനം നടത്തിയ വിദഗ്ധസംഘം വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ നടപടികളില്‍ മതിപ്പു രേഖപ്പെടുത്തിയത്.
രോഗപ്രതിരോധപ്രവര്‍ത്തനവും ചികിത്സയും ഏകോപനവും മികച്ച രീതിയിലാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡല്‍ഹി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സുനില്‍ഗുപ്ത പറഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍വരെ എച്ച്1 എന്‍1 പനിക്കുള്ള ഒസല്‍ട്ടാമിവിര്‍ ഗുളികയടക്കം മതിയായ എല്ലാ മരുന്നും ലഭ്യമാണ്. ഡോക്ടര്‍മാരും നേഴ്സുമാരും മറ്റു ജീവനക്കാരും ചേര്‍ന്നുനടത്തുന്ന പ്രതിരോധപ്രവര്‍ത്തനം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ഡോ. സുനില്‍ഗുപ്ത പറഞ്ഞു.
പെരിങ്ങമ്മല പിച്ച് സെന്ററടക്കം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി ആശുപത്രി സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു മരുന്നും മറ്റ് അനുബന്ധ സാധനങ്ങളും സ്റ്റോക്കുണ്ട്. പനിബാധിതരെ കിടത്തി ചികിത്സിക്കുന്നതിനും എച്ച്1 എന്‍1 ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡുകളും സുസജ്ജമാണ്. ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും സജീവമാണ്.
ചെറിയ പനിക്കുപോലും ചികിത്സ തേടി ആശുപത്രിയെ സമീപിക്കുന്നവരാണ് ഏറെയും. വര്‍ഷകാലത്ത് ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് സ്വാഭാവികമാണ്. തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവയുണ്ട്. കാലാവസ്ഥാ വ്യതിയാനം മറ്റൊരു കാരണമാണ്. ഇത്തരത്തിലുള്ള രോഗങ്ങള്‍ എപ്പോള്‍, എവിടെയൊക്കെ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. എച്ച്1എന്‍1 രോഗബാധയ്ക്കെതിരെ ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. രോഗപ്രതിരോധ ശേഷി ഇവരില്‍ കുറവായതിനാല്‍ പെട്ടന്ന് അസുഖം ബാധിക്കാന്‍ സാധ്യതയേറെയാണെന്നും ഡോ. സുനില്‍ഗുപ്ത പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെയും അഭ്യര്‍ഥനപ്രകാരമാണ് കേന്ദ്ര ആരോഗ്യവകുപ്പ് സംഘത്തെ അയച്ചത്. സുനില്‍ഗുപ്തയെ കൂടാതെ പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോ. ഡി വി പാണ്ഡേല, ഡോ. പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച എത്തിയ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളും എച്ച്1 എന്‍1 ചികിത്സയുളള സ്വകാര്യ ആശുപത്രികളും സന്ദര്‍ശിച്ചു. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍ തുടങ്ങിയവരുമായി സംസാരിച്ചു. വെള്ളിയാഴ്ച മന്ത്രി പി കെ ശ്രീമതിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ആരോഗ്യവകുപ്പ് സെക്രട്ടറി മനോജ് ജോഷി, ഡയറക്ടര്‍ ഡോ. എം കെ ജീവന്‍, എച്ച്1 എന്‍1 സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. സംഘാംഗങ്ങള്‍ ശനിയാഴ്ച ഡല്‍ഹിക്കു മടങ്ങും. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ദേശാഭിമാനി 19062010
എച്ച്1 എന്‍1 അടക്കം എല്ലാ പകര്‍ച്ചവ്യാധിയും സംസ്ഥാനത്ത് നിയന്ത്രണവിധേയമാണെന്ന് പകര്‍ച്ചപ്പനിയെപ്പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം വിലയിരുത്തി. പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസംഘം കേരളത്തെ അഭിനന്ദിച്ചു. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സംഘം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. മൂന്നു ദിവസം സംസ്ഥാനത്ത് പര്യടനം നടത്തിയ വിദഗ്ധസംഘം വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ നടപടികളില്‍ മതിപ്പു രേഖപ്പെടുത്തിയത്.
ReplyDelete‘എച്ച്1 എന്‍1 അടക്കം എല്ലാ പകര്‍ച്ചവ്യാധിയും സംസ്ഥാനത്ത് ഉണ്ടെന്ന് പകര്‍ച്ചപ്പനിയെപ്പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം വിലയിരുത്തി... രോഗപ്രതിരോധപ്രവര്‍ത്തനവും ചികിത്സയും ഏകോപനവും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഡല്‍ഹി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സുനില്‍ഗുപ്ത പറഞ്ഞു... പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ എച്ച്1 എന്‍1 പനിക്കുള്ള ഒസല്‍ട്ടാമിവിര്‍ ഗുളികയടക്കം ആവശ്യമായ മരുന്നുകളെല്ലാം ലഭ്യമല്ല... ഡോക്ടര്‍മാരും നേഴ്സുമാരും മറ്റു ജീവനക്കാരും ചേര്‍ന്നുനടത്തുന്ന പ്രതിരോധപ്രവര്‍ത്തനം അത്ഭുതകരമാം വിധം ദുര്‍ബലമാണെന്ന് ഡോ. സുനില്‍ഗുപ്ത പറഞ്ഞു...
ReplyDeleteതിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി ആശുപത്രി സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു മരുന്നും മറ്റ് അനുബന്ധ സാധനങ്ങളും സ്റ്റോക്കുണ്ട് എങ്കിലും രോഗികള്‍ക്ക് ലഭ്യമാകുന്നില്ല... പനിബാധിതരെ കിടത്തി ചികിത്സിക്കുന്നതിനും എച്ച്1 എന്‍1 ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡുകളും ഇനിയും സജ്ജമാകേണ്ടതുണ്ട്...
ചെറിയ പനിക്കുപോലും ചികിത്സ തേടി ആശുപത്രിയെ സമീപിക്കുന്നത് അഭികാമ്യമാണ്... വര്‍ഷകാലത്ത് ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് സ്വാഭാവികമാണ്. തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവയെ പ്രതിരോധിച്ചിട്ടുണ്ട്.. .’
മേല്‍പ്പറഞ്ഞ വസ്തുതകള്‍ മറച്ചു വെക്കാനുള്ള പ്രചാര വേലകള്‍ ‘സര്‍ക്കാരിന്റെ സൃഷ്ടി’യാണ്...
(പനിയെച്ചൊല്ലിയുള്ള ബഹളങ്ങള്‍ മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞപ്പോള്‍ ‘പനി മാദ്ധ്യമസൃഷ്ടിയാണെന്ന്’ മന്ത്രി പറഞ്ഞെന്ന് എഴുതിയവര്‍ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ, കേന്ദ്ര സംഘത്തിന്റെ വിലയിരുത്തലിനെക്കുറിച്ചുള്ള എക്‍സ്ക്ലൂസീവ് റിപ്പോര്‍ട്ട്.)
No man H1N1 and Dengue fever in Kerala is the creation of Media (bourgeoisie Media), and those who killed with fever were anti-communist people who want to tarnish the glamor and image of our Beloved Health Minister. At least they read Deshabimani 3 ~ 4 times a day so that fever will be reduced.
ReplyDeleteവിജീീീീീീീീ
ReplyDelete:)