Sunday, July 4, 2010

കേരളത്തിന്റെ 'ത്രില്‍'വീണ്ടും വിപണിയിലെത്തി

കേരള സോപ്സിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലായി കേരളത്തിന്റെ ജനപ്രിയ സോപ്പ് 'ത്രില്‍' വിപണിയിലിറങ്ങി. കലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ മന്ത്രി എളമരം കരീം സിനിമാതാരം സനുഷയ്ക്ക് നല്‍കി വിപണനോദ്ഘാടനം നിര്‍വഹിച്ചു. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി. വി കെ സി മമ്മദ്കോയ സംസാരിച്ചു. കെഎസ്ഐഇ എംഡി ജോസ്മോന്‍ സ്വാഗതവും പി പി ഭാസ്കരന്‍ നന്ദിയും പറഞ്ഞു. ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ പുതിയ രൂപ ഭാവങ്ങളിലാണ് സോപ്പ് ജനങ്ങളിലെത്തുന്നത്. 75 ഗ്രാമിന്റെ പാക്കിന് 17 രൂപയാണ് വില. പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ അടങ്ങുന്ന ശുദ്ധമായ ചേരുവകള്‍ ചേര്‍ത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യം നിലനിര്‍ത്തിയാണ് ത്രില്‍ വീണ്ടും ജനങ്ങളിലെത്തുക.

ചെമ്പകത്തിന്റെ സുഗന്ധവുമായി 'ത്രില്‍ ക്ളാസിക്' രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങും. വേപ്പ്, കൈരളി എന്നീ കുളിസോപ്പുകളും വാഷ് വെല്‍ അലക്കുസോപ്പും ഉടന്‍ വിപണിയിലെത്തും. 2002ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ സ്ഥാപനമാണ് വ്യവസായവകുപ്പിനു കീഴില്‍ പുതിയ പടവുകള്‍ താണ്ടുന്നത്. 2009ല്‍ കേരള സോപ്സിന്റെ തനിമയും പെരുമയും നിലനിര്‍ത്തി പുതിയ യൂണിറ്റ് തുടങ്ങാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസിനെ ചുമതലപ്പെടുത്തി. 2010 ജനുവരി ഒന്നിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യൂണിറ്റ് നാടിന് സമര്‍പ്പിച്ചു. ഇനിയൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്ന് വിധിയെഴുതിയ സ്ഥാപനമാണ് വ്യവസായ വകുപ്പിന്റെ കീഴില്‍ മുന്നേറ്റം സാധ്യമാക്കുന്നത്.

ദേശാഭിമാനി 04072010

2 comments:

  1. കേരള സോപ്സിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലായി കേരളത്തിന്റെ ജനപ്രിയ സോപ്പ് 'ത്രില്‍' വിപണിയിലിറങ്ങി. കലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ മന്ത്രി എളമരം കരീം സിനിമാതാരം സനുഷയ്ക്ക് നല്‍കി വിപണനോദ്ഘാടനം നിര്‍വഹിച്ചു. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി. വി കെ സി മമ്മദ്കോയ സംസാരിച്ചു. കെഎസ്ഐഇ എംഡി ജോസ്മോന്‍ സ്വാഗതവും പി പി ഭാസ്കരന്‍ നന്ദിയും പറഞ്ഞു. ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ പുതിയ രൂപ ഭാവങ്ങളിലാണ് സോപ്പ് ജനങ്ങളിലെത്തുന്നത്. 75 ഗ്രാമിന്റെ പാക്കിന് 17 രൂപയാണ് വില. പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ അടങ്ങുന്ന ശുദ്ധമായ ചേരുവകള്‍ ചേര്‍ത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യം നിലനിര്‍ത്തിയാണ് ത്രില്‍ വീണ്ടും ജനങ്ങളിലെത്തുക.

    ReplyDelete
  2. സർക്കാർ 26% ശതമാനം ഓഹരി നിലനിറുത്തി ബാക്കി തൊഴിലാളികൾക്കും പരിസരപ്രദേശത്തുള്ളവർക്കും മുൻഗണന നൽകി പൊതുജനങ്ങൾക്ക്‌ നൽകിയിരുന്നെങ്ങിൽ...

    ReplyDelete