ഇന്ത്യയിലെ വിദേശനിക്ഷേപം സംബന്ധിച്ച നിയമങ്ങളില്‍ അയവുണ്ടാക്കാന്‍ അമേരിക്കന്‍ നിയമനിര്‍മാതാക്കളെ ഇടപെടുവിക്കുന്നതിന് ആഗോളകുത്തകയായ വാള്‍മാര്‍ട്ട് ലോബീയിങ് തുടരുന്നു. ഈ വര്‍ഷം ആദ്യപാദത്തിലെ ലോബീയിങ് സംബന്ധിച്ച് യുഎസ് സെനറ്റിനും പ്രതിനിധിസഭയ്ക്കും വാള്‍മാര്‍ട്ട് നല്‍കിയ 17 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2013 ജനുവരി-മാര്‍ച്ച് കാലയളവില്‍ 18.4 ലക്ഷം ഡോളറാണ്(10 കോടിയോളം രൂപ) വാള്‍മാര്‍ട്ട് ഇന്ത്യന്‍ നിയമങ്ങള്‍ മാറ്റിക്കാന്‍ ചെലവഴിച്ചത്. ഇന്ത്യന്‍ കമ്പോളത്തിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെ അമ്പതോളം വിഷയങ്ങളിലാണ് വാള്‍മാര്‍ട്ട് ലോബിയിങ് നടത്തിയത്. വിദേശനിക്ഷേപം, സൈബര്‍ സുരക്ഷ, നികുതിസംബന്ധവിഷയങ്ങള്‍, ഡാറ്റാ സുരക്ഷ തുടങ്ങിയവയാണ് ലോബിയിങ് നടത്തിയ മറ്റ് പ്രധാനവിഷയങ്ങള്‍. 2012ല്‍ 33 കോടിയോളം രൂപയാണ് വാള്‍മാര്‍ട്ട് ലോബിയിങ്ങിന് ചെലവിട്ടത്.
സിപിഐ എം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ടികളില്‍നിന്ന് കനത്ത പ്രതിഷേധമുണ്ടായിട്ടും ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാന്‍ കഴിഞ്ഞവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, രാജ്യത്തിനകത്ത് നിന്നുതന്നെ നിശ്ചിത തുകയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ ഇത്തരം വില്‍പ്പനശാലകളില്‍ ഉണ്ടാകണം എന്ന നിബന്ധനയെ വാള്‍മാര്‍ട്ട് അടക്കം ആഗോള കമ്പനികള്‍ എതിര്‍ക്കുകയാണ്. ചില്ലറവില്‍പ്പനയില്‍ സ്വകാര്യനിക്ഷേപം അനുവദിക്കണമോ എന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന നിര്‍ദേശവും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തിരിച്ചടിയായിരുന്നു. ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ വാള്‍മാര്‍ട്ട് കോഴ നല്‍കിയതായി വ്യക്തമായതിനെ തുടര്‍ന്ന് 2012 ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഏപ്രില്‍ 30നാണ് ഏകാംഗകമീഷന്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ ജസ്റ്റിസ് മുകല്‍ മുദ്ഗലിന് ഒരു മാസത്തേക്ക് കൂടി കാലാവധി നീട്ടിനല്‍കി. വാള്‍മാര്‍ട്ട് ഇന്ത്യയില്‍ കോഴ കൊടുത്തതായുള്ള ആരോപണങ്ങള്‍ അമേരിക്കന്‍ ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്.
deshabhimani
No comments:
Post a Comment