2012-13 അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തും ഗള്‍ഫ് മേഖലയിലുമായി 2795 കേന്ദ്രങ്ങളില്‍ 4,79,650 പേരാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26 നാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇതില്‍ 94.17 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. പ്രൈവറ്റായി പരീക്ഷയെഴുതിയവരില്‍ 74.06 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 81.16 ആയിരുന്നു.
ഗള്‍ഫില്‍ 98.88 ശതമാനവും ലക്ഷദ്വീപില്‍ 74.81 ശതമാനവും വിജയിച്ചു. 10073 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. 274 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം 210 ആയിരുന്നു. 327 എയ്ഡഡ് സ്കൂളും 260 അണ്‍എയ്ഡഡ് സ്കൂളും നൂറുമേനി നേടി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരുന്നത്. 11.30ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുള്‍റബ്ബിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷം ഫലം വിവിധ വെബ്സൈറ്റുകളില്‍ ലഭ്യമായി. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എസ്എല്‍സി (സ്പെഷ്യല്‍ സ്കൂള്‍) എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്) പരീക്ഷാഫലവും ഇതിനൊപ്പം പ്രസിദ്ധീകരിച്ചു.
ഈ വര്‍ഷവും മോഡറേഷന്‍ നല്‍കേണ്ടതില്ലെന്ന് ചൊവ്വാഴ്ച ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗം തീരുമാനിച്ചു. 2005 മുതല്‍ മോഡറേഷന്‍ നല്‍കുന്നില്ല. ഇത് തുടരാനാണ് യോഗം തീരുമാനിച്ചത്. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍: keralapareekshabhavan.in, results.kerala.nic.in, www.kerala.gov.in, www.prd.kerala.gov.in, keralaresults.nic.in, results.itschool.in.
deshabhimani
No comments:
Post a Comment