സംസ്ഥാനത്തെ പതിനൊന്ന് എയ്ഡഡ് അറബി കോളേജ് അധ്യാപകര്‍ക്ക് യുജിസി സ്കെയിലില്‍ ശമ്പളം നല്‍കാനുള്ള ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2006 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന ശുപാര്‍ശ അംഗീകരിച്ചില്ല. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ലളിതകലാ അക്കാദമി ജീവനക്കാര്‍ക്ക് 9ാം ശമ്പള കമ്മീഷന്‍ അനുസരിച്ചുള്ള ശമ്പള പരിഷ്കരണം നടപ്പാക്കും. വിശ്വകര്‍മ്മ വിഭാഗക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയമിക്കപ്പെട്ട പി എന്‍ ശങ്കരന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഓഫീസ്, സ്റ്റാഫ് എന്നിവയെല്ലാം അംഗീകരിച്ചു. സംസ്ഥാനത്ത് അംഗന്‍വാടികള്‍ വ്യാപകമായ സാഹചര്യത്തില്‍ പുതിയ പ്രീപ്രൈമറി സ്കൂളുകള്‍ ഇനി അനുവദിക്കില്ല. അട്ടപ്പാടിയിലെ ശിശുമരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പ്രത്യേക യോഗം ചേരും.
deshabhimani
No comments:
Post a Comment