Monday, April 1, 2013

കെഎസ്ആര്‍ടിസിയില്‍ നിന്നും കവര്‍ന്നത് 28 കോടി


വന്‍കിട ഉപയോക്താവെന്ന പേരില്‍ കെഎസ്ആര്‍ടിസിയില്‍നിന്ന് എണ്ണക്കമ്പനികള്‍ കവര്‍ന്നത് 28 കോടി രൂപ. ഡീസല്‍ സബ്സിഡി നീക്കംചെയ്ത ജനുവരി 18 മുതല്‍ മാര്‍ച്ച് 20 വരെ എണ്ണക്കമ്പനികള്‍ അധികമായി ഈടാക്കിയ തുകയാണിത്. ഇക്കാലയളവില്‍ കെഎസ്ആര്‍ടിസി 8,89,32,334 കിലോമീറ്റര്‍ സര്‍വീസ് നടത്തി. ഡീസല്‍ ഉപയോഗം 2,30,00,795 ലിറ്റര്‍. ഇന്ധനവിലയായി എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് 140.82 കോടി രൂപ. സബ്സിഡി ഉണ്ടായിരുന്നെങ്കില്‍ 112.70 കോടി രൂപ നല്‍കിയാല്‍ മതിയാകുമായിരുന്നു.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വന്‍കിട ഉപയോക്താവെന്ന നിലയില്‍നിന്ന് കെഎസ്ആര്‍ടിസിയെ താല്‍ക്കാലികമായി ഒഴിവാക്കിയത്. മാര്‍ച്ച് 20ന് 60.18 രൂപയ്ക്കാണ് കോര്‍പറേഷനു ഡീസല്‍ ലഭിച്ചത്. അതേ ദിവസം വിപണിവില 50.86 രൂപയായിരുന്നു. ജനുവരി 18 മുതലാണ് വന്‍കിട ഉപയോക്താവ് എന്ന നിലയില്‍ കെഎസ്ആര്‍ടിസി ഡീസലിന് കൂടിയ നിരക്ക് നല്‍കേണ്ടിവന്നത്. 18ന് കോര്‍പറേഷന് നല്‍കിയ ഡീസലിന് 11.53 രൂപയും ഫെബ്രുവരി ഒന്നിന് എട്ടു പൈസയും 16ന് 1.80 രൂപയും മാര്‍ച്ച് ഒന്നിന് 1.19 രൂപയും വര്‍ധിപ്പിച്ചു. ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞതിനുമുമ്പുള്ള ഡിസംബറില്‍ ദിവസവും ശരാശരി 4564 സര്‍വീസ് നടത്തിയിരുന്നു. ശരാശരി 4,10,000 ലിറ്റര്‍ ഡീസലായിരുന്നു ഉപയോഗം. സബ്സിഡി നീക്കംചെയ്തശേഷം ഫെബ്രുവരിയില്‍ ശരാശരി സര്‍വീസ് 4251 ആയി കുറഞ്ഞു.

deshabhimani 010413

No comments:

Post a Comment