Monday, April 1, 2013
പരാതി സ്വീകരിക്കാതെ മുഖ്യമന്ത്രി വഞ്ചിച്ചു: യാമിനി
മന്ത്രി കെ ബി ഗണേഷ് കുമാറില്‍ നിന്ന് 16 വര്‍ഷമായി എല്ലാത്തരത്തിലും പീഡനമേല്‍ക്കുന്ന തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പറ്റിക്കുകയായിരുന്നുവെന്ന് ഡോ. യാമിനി തങ്കച്ചി വാര്‍ത്താലേഖകരോട് പറഞ്ഞു. എല്ലാം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ്നല്‍കിയ മുഖ്യമന്ത്രിയും മന്ത്രി ഷിബുബേബിജോണും ഒക്കെചേര്‍ന്ന് ചതിച്ചതായി അവര്‍ പറഞ്ഞു. അച്ഛനെപ്പോലെയാണ് മുഖ്യമന്ത്രിയെ കണ്ടത്. പ്രശ്നം പരിഹരിക്കാമെന്ന് ഞായറാഴ്ച പോലും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ താന്‍ പൂര്‍ണ്ണമായും വഞ്ചിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് താന്‍ പരാതി പൊലീസില്‍ നല്‍കാതിരുന്നതെന്നും അവര്‍ പറഞ്ഞു. ഇനി പരാതി നല്‍കുമ്പോള്‍ മുഖ്യമന്ത്രി പരാതി സ്വീകരിക്കാതിരുന്ന കാര്യവും വ്യക്തമാക്കും. മുഖ്യമന്ത്രിയെ വിശ്വസിച്ചതാണ് താന്‍ ചെയ്ത ഏകതെറ്റ്- യാമിനി പറഞ്ഞു.
മന്ത്രി ഗണേഷ് കുമാര്‍ കുടുംബകോടതിയില്‍ കൊടുത്ത പരാതിയില്‍ പറയുന്നതെല്ലാം കളവാണ്. തന്റെ സുഹൃത്തായ സ്ത്രീയുമായി ഗണേഷിന് അവിഹിത ബന്ധമുണ്ട്. അവരുടെ ഭര്‍ത്താവ് ആ പ്രശ്നം ഉന്നയിച്ച് ഫെബ്രുവരി 22ന് വീട്ടില്‍ വന്നു. എല്ലാ വിവരങ്ങളും അയാൾ തുറന്നു പറഞ്ഞു. ആ സ്ത്രീ എന്റെ മകന്റെ സുഹൃത്തിന്റെ അമ്മയാണു. ഗണേശ് അയാളുടെ കാലില്‍ വീണ് മാപ്പ് അപേക്ഷിക്കുന്നത് കണ്ട് മനസ്സ് തകര്‍ന്ന താന്‍ പുറത്തുപോയി. തിരിച്ചുവന്നപ്പോഴേക്കും അയാള്‍ പോയിരുന്നു. താന്‍ വന്നയുടന്‍ ഗണേഷ് മര്‍ദ്ദനം തുടങ്ങി. ഭീകരമായി തന്നെ മര്‍ദ്ദിച്ചു. സഹായം തേടി ഉറക്കെ നിലവിളിച്ചു. പരിക്കേറ്റ തന്നെ ടി ബാലാകൃഷ്ണ (മുന്‍ വ്യവസായ സെക്രട്ടറിയും ഗണേശിന്റെ സഹോദരി ഭര്‍ത്താവും) നാണ് ആശുപത്രിയിലെത്തിച്ചത്. മര്‍ദ്ദനത്തിന് മൂത്തമകന്‍ സാക്ഷിയാണ്. അവൻ ചിത്രങ്ങൾ പകർത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഫെബ്രുവരി 23ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്ധരിപ്പിച്ചു. പരാതിയെല്ലാം കേട്ടശേഷമാണ് തന്നെ തിരിച്ചയച്ചത്. പിന്നീട് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഒത്തുതീര്‍പ്പിന് ധാരണയായത്. ആ ഒത്തുതീര്‍പ്പ് ലംഘിച്ചാണ് ഗണേശ് ഇപ്പോള്‍ കോടതിയില്‍ പോയത്.
താന്‍ കൂടുതല്‍ പണം ചോദിച്ചു എന്നും മറ്റും ഗണേശ് പറയുന്നതൊക്കെ കള്ളമാണ്. ഈ സാഹചര്യത്തില്‍ ഗണേശിനെതിരായ പരാതി പൊലീസില്‍ നല്‍കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി മാത്രമാണ് എല്ലാം സഹിച്ച്് ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും അവര്‍ പറഞ്ഞു. മകനോടൊപ്പം പത്രസമ്മേളനത്തിലെത്തിയ യാമിനി പലവട്ടം പൊട്ടിക്കരഞ്ഞു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment