സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങളുടെ വിദ്യാഭ്യാസ വായ്പയുടെ പലിശയിളവിന് നല്‍കിയ 5 കോടി രൂപ നയാപൈസ ചെലവഴിക്കാനാനുവദിക്കാതെ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. 2012 ലെ ബജറ്റില്‍ പ്രഖ്യാപിച്ച തുകയാണ് അനുവദിച്ച് മൂന്നാംദിവസം സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. 2004 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസവായ്പകള്‍ക്കാണ് സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കൊട്ടിഘോഷിച്ച് പലിശ ഇളവ് അനുവദിച്ചത്. ഇതിന് വകയിരുത്തിയ തുക കഴിഞ്ഞ ബുധനാഴ്ചയാണ് സര്‍ക്കാര്‍ അലോട്ടുചെയ്തത്. പദ്ധതി തുക ചെലവഴിക്കാന്‍ സാമ്പത്തികവര്‍ഷത്തിന്റെ മൂന്നുദിവസം മാത്രം അവശേഷിച്ചിട്ടും തുക വിതരണംചെയ്യാനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ പ്ലാനിങ് ഓഫീസുകള്‍ മുഖേന നടക്കുകയും ചെയ്തു. ഇതനുസരിച്ച് 14 ജില്ലയിലും ബില്‍ തയ്യാറാക്കി ട്രഷറിയില്‍മാറാന്‍ ശ്രമിക്കവെ ശനിയാഴ്ച ഉച്ചയോടെയാണ് തുക ചെലവഴിക്കരുതെന്ന് ഉത്തരവിറക്കിയത്.
ഓരോ ജില്ലയ്ക്കും 30 മുതല്‍ 40 ലക്ഷം വരെയാണ് അനുവദിച്ചിരുന്നത്. തുക ചെലവഴിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെ ജില്ലാ പ്ലാനിങ് ഓഫീസുകളിലെത്തുമ്പോഴേക്കുംപത്തനംതിട്ട ജില്ലയില്‍ ബില്‍ ട്രഷറിയില്‍ എത്തിച്ചിരുന്നു. ഉടന്‍ ട്രഷറിയില്‍നിന്ന് ബില്‍ തിരിച്ചെടുക്കുകയായിരുന്നു. വിദ്യാഭ്യാസ വായ്പയെടുത്ത് ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന പാവപ്പെട്ട വിദ്യാര്‍ഥികളോടുള്ള സര്‍ക്കാരിന്റെ ചതിയാണ് വെളിപ്പെട്ടത്. ഇപ്പോഴത്തെ ബജറ്റില്‍ വിദ്യാഭ്യാസവായ്പയില്‍ പലിശയിളവ് എപിഎല്‍ കുടുംബങ്ങള്‍ക്കുകൂടി പ്രഖ്യാപിച്ച ഘട്ടത്തിലാണ് കഴിഞ്ഞ തവണ അനുവദിച്ച തുക നല്‍കാതെ തിരിച്ചുപിടിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരില്‍ പാലക്കാട്ട് ഒരു രക്ഷാകര്‍ത്താവ് ആത്മഹത്യക്കു ശ്രമിച്ച ദിവസം തന്നെയാണ് വായ്പയെടുത്ത് കടക്കെണിയിലായ കുടുംബങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നതും.
deshabhimani 010413
No comments:
Post a Comment