Wednesday, April 24, 2013

ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു


ഹിന്ദിസിനിമയിലെ ആദ്യകാല പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു. 94 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. പഞ്ചാബിലെ അമൃത്സറില്‍ 1919 ഏപ്രില്‍ 14നാണ് ഷംഷാദ് ബീഗം ജനിച്ചത്.

പെഷവാര്‍ റേഡിയോയിലൂടെ 1947 ലാണ് ഷംഷാദിന്റെ സ്വരം ജനം കേട്ടുതുടങ്ങിയത്. പിന്നീട് ഹിന്ദി പിന്നണി ഗാന രംഗത്ത് ശ്രദ്ധേയയായി. കജ്റ മൊഹബ്ബത് വാല, കഭി ഔര്‍ കഭി പാര്‍, മേരേ പിയാ ഗയേ രംഗൂണ്‍, ബുജ് മേര ക്യ നാം രേ, ചോദ് ബാബൂള്‍ കാ ഘര്‍ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ പൃയങ്കരിയായ ഗായികയായി ഷംഷാദ് മാറി.

ഹിന്ദി ചലച്ചിത്ര ഗാന മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന മാനിച്ച് 2009 ല്‍ ഒപി നയ്യാര്‍ പുരസ്കാരത്തിന് ഷംഷഷാദ് ബീഗം അര്‍ഹയായി.

deshabhimani

No comments:

Post a Comment