കോതമംഗലം: ഇന്ത്യന്‍ പാര്‍ലമെന്റിനെ അടിമകളുടെ പാര്‍ലമെന്റാക്കുന്ന ദുഃഖകരമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലത്ത് സംഘടിപ്പിച്ച സാംസ്കാരികസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിമാരെയും അവരുടെ വകുപ്പുകളും നിര്‍ണയിക്കുന്നത് കോര്‍പറേറ്റുകളോ അവരുടെ ഏജന്റുമാരോ ആണ്. അതുപോലെ നിയമനിര്‍മാണം നടത്തുന്നതും മൂലധനത്തിന്റെ ഉടമകളാണ്. നിയമം വെല്ലുവിളിക്കപ്പെടുമ്പോഴാണ് പുതിയ നിയമങ്ങള്‍ ഉണ്ടാവുന്നത്. പുതുതായി ഉണ്ടാവുന്ന ഓരോ നിയമംകൊണ്ടും കൂടുതല്‍ പേര്‍ക്ക് നീതി ലഭിക്കും. അതുകൊണ്ട് എപ്പോഴും പുതിയ നിയമനിര്‍മാണങ്ങള്‍ ഉണ്ടാകണം. നിയമത്തിന്റെ പേരില്‍ ഭരണകൂടം പലപ്പോഴും നീതി നിഷേധിക്കുകയാണ്. നീതിക്കുവേണ്ടിയായിരിക്കണം നിയമനിര്‍മാണം നടത്തേണ്ടത്. നിരവധിയായ സാംസ്കാരികനായകന്മാരുടെ പ്രവര്‍ത്തനം കേരളീയ സംസ്കാരത്തെ സമ്പന്നമാക്കിയെങ്കിലും ആധുനിക കാലത്ത് കേരളീയ നവോത്ഥാനത്തിനുമേല്‍ ഇരുള്‍ പരത്തുന്ന ദുഷിച്ച പ്രവണതകള്‍ വളര്‍ന്നുവരുന്നുണ്ട്. അതിനെ യോജിച്ച പോരാട്ടത്തിലൂടെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതിയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരലാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ. സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ലൈജു പൗലോസ് അധ്യക്ഷനായി. സെക്രട്ടറി എസ് സതീഷ് സ്വാഗതം പറഞ്ഞു. കവി ജയകുമാര്‍ ചെങ്ങമനാട്, ഡോ. വിജയന്‍ നങ്ങേലി, സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ അനില്‍കുമാര്‍, രക്ഷാധികാരി പി ആര്‍ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani
No comments:
Post a Comment