കൊച്ചി: പെണ്ണുകേസും കുടുംബവഴക്കും തീര്‍ക്കലാണ് തൊഴില്‍മന്ത്രിയുടെ പണിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ സി ജോസ് പറഞ്ഞു. ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധിസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലാണ് മുന്‍ സ്പീക്കറും സംഘടനയുടെ പ്രസിഡന്റുമായ ജോസിന്റെ രൂക്ഷ വിമര്‍ശം. തൊഴില്‍വകുപ്പിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മന്ത്രിക്ക് നേരമില്ല. ഐഎന്‍ടിയുസിയെ കൈയും കാലും കെട്ടിയിട്ട് അടിക്കുന്ന സമീപനമാണ് തൊഴില്‍ വകുപ്പിന്റേത്. മോഡിയെ കണ്ട ഒറ്റ കാരണംകൊണ്ട് മന്ത്രിസഭയില്‍നിന്ന് പോകണമെന്നാണ് എന്റെ അഭ്യര്‍ഥന. കൂടുതലൊന്നും പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ പിതാവ് ബേബി ജോണിനോടുള്ള ആദരവുകൊണ്ടാണെന്നും ജോസ് പറഞ്ഞു.
ജോര്‍ജിനെതിരെ ഗൗരിയമ്മയുടെ നിലപാട് ശരിയെന്ന് വീരേന്ദ്രകുമാര്‍
കൊച്ചി: തന്നെ ആക്ഷേപിച്ച ചീഫ്വിപ്പ് പി സി ജോര്‍ജിനെതിരെ ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ പറയുന്നതില്‍ കാര്യമുണ്ടെന്ന് സോഷ്യലിസ്റ്റ് ജനത ചെയര്‍മാന്‍ എം പി വീരേന്ദ്രകുമാര്‍. ചീഫ്വിപ്പ് എന്ന നിലയില്‍ പി സി ജോര്‍ജ് പരാജയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മോശം പരാമര്‍ശം വേദനിപ്പിച്ചതിനാലാണ് ഗൗരിയമ്മ പ്രതികരിച്ചത്. അവര്‍ ജോര്‍ജിനെതിരെ ആക്ഷേപം ഉന്നയിച്ചതില്‍ തെറ്റില്ല. ചീഫ്വിപ്പ് എന്ന നിലയില്‍ ജോര്‍ജ് പരാജയമായതിനാലാണ് മറ്റ് പാര്‍ടികള്‍ക്ക് പ്രത്യേകം വിപ്പ് നല്‍കേണ്ട സാഹചര്യമുണ്ടായത്. പരസ്പരം അടിപ്പിക്കലല്ല, അടി നിര്‍ത്തിക്കലാണ് ചീഫ്വിപ്പിന്റെ പണി. അത്തരം ചുമതലവഹിക്കാന്‍ ജോര്‍ജിന് കഴിഞ്ഞില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഷിബു മന്ത്രിസഭ വിടണമോ എന്ന് തീരുമാനിക്കേണ്ടത് ജോര്‍ജ് അല്ല: ആര്യാടന്‍
കൊച്ചി: ഷിബു ബേബിജോണ്‍ മന്ത്രിസഭ വിടണമോ എന്ന കാര്യം പി സി ജോര്‍ജ് അല്ല തീരുമാനിക്കേണ്ടതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ ഷിബു രാജിവയ്ക്കേണ്ട സാഹചര്യമില്ല. ജെഎസ്എസ് മുന്നണി വിടുമെന്ന് കരുതുന്നില്ല. ഗൗരിയമ്മയെപ്പോലെ പരിചയസമ്പന്നയായ നേതാവിന്റെ പാര്‍ടി മുന്നണിയില്‍ തുടരുന്നത് നല്ലതാണ്. അവരുടെ കണ്‍വന്‍ഷന്‍ ചേര്‍ന്ന് അങ്ങിനെയൊരു തീരുമാനമെടുത്താല്‍ അത് നിര്‍ഭാഗ്യകരമാകുമെന്ന് ആര്യാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മോഡി വികസനത്തിന്റെ റോള്‍ മോഡലല്ല: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വികസനത്തിന്റെ റോള്‍ മോഡലല്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മോഡിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി ഷിബു ബേബിജോണ്‍ തെറ്റ് ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കാത്ത വികസനമാണ് ഗുജറാത്തിലേത്.ആരും യുഡിഎഫ് വിട്ടുപോകുമെന്ന് കരുതുന്നില്ലെന്നും വാര്‍ത്താലേഖകരോട് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
deshabhimani 220413
No comments:
Post a Comment