Friday, April 5, 2013
സുദീപ്ദ വധം: ബംഗഭവനിലേക്ക് വന്‍ പ്രതിഷേധമാര്‍ച്ച്
എസ്എഫ്ഐ നേതാവ് സുദീപ്ദ ഗുപ്തയെ കൊലപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ ഡല്‍ഹിയിലെ ബംഗ ഭവനിലേക്ക് വന്‍പ്രതിഷേധമാര്‍ച്ച്. എസ്എഫ്ഐ ആഹ്വാനം ചെയ്ത പ്രതിഷേധമാര്‍ച്ചില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ അണിചേര്‍ന്നു. ബാരിക്കേഡ് മറികടന്ന് വിദ്യാര്‍ഥികള്‍ ബംഗഭവനിലേക്ക് ഇരച്ചുകയറി. കൊലപാതകികളെ അടിയന്തരമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധപ്രകടനക്കാരെ തടയാനുള്ള പൊലീസ് നീക്കം ഉന്തിലും തള്ളിലും കലാശിച്ചു. സിപിഐ എം, ഡിവൈഎഫ്ഐ, സിഐടിയു നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തു. സുദീപ്ദ ഗുപ്തയുടെ കൊലപാതകത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ബംഗാള്‍ ഭരണകൂടത്തിനും പൊലീസിനും കഴിയില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി പുഷ്പിന്ദര്‍ ഗ്രേവാള്‍, കെ എന്‍ ബാലഗോപാല്‍ എംപി, ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷ് എംപി, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സുനന്ദ്, ഡല്‍ഹി സംസ്ഥാന സെക്രട്ടറി കോപ്പല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജുഡീഷ്യല്‍ അന്വേഷണം വേണം: പിബി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എസ്എഫ്ഐ നേതാവായ സുധീപ്ത ഗുപ്ത പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ക്രമസമാധാന തകര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും സമാധാനപരമായി അടിസ്ഥാന ജനാധിപത്യ അവകാശങ്ങള്‍പോലും നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും പിബി പറഞ്ഞു. സുധീപ്ത ഗുപ്തയെ കൊലപ്പെടുത്തിയതിനെ പിബി ശക്തമായി അപലപിച്ചു. സംസ്ഥാനത്ത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐ നേതാവ് സുധീപ്തയും വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്. പൊലീസിന്റെ അനുമതി വാങ്ങിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നിട്ടും വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ്ചെയ്തു. കസ്റ്റഡിയിലിരിക്കെയാണ് സുധീപ്ത കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസ് നല്‍കുന്ന വിശദീകരണം വിശ്വസിക്കാനാകില്ല. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പി ബി ആവശ്യപ്പെട്ടു.
deshabhimani 050413
Subscribe to:
Post Comments (Atom)
No comments:
Post a Comment