സര്‍വകലാശാല പരീക്ഷാഫീസിനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മൂന്നിരട്ടി തുക അധികമായി ഈടാക്കുന്നു. കേരള ആരോഗ്യ സര്‍വകലാശാലയ്ക്കു കീഴിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലാണ് ഫീസ് കൊള്ള. സെമസ്റ്റര്‍ പരീക്ഷാഫീസായ 2500 രൂപയ്ക്കു പകരം ഈടാക്കുന്നത് 7500 രൂപ. ഇതിനു രശീതിയും നല്‍കാറില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കൊല്ലത്തെ ഒരു സ്വാശ്രയകോളേജിലെ പരീക്ഷാഫീസിലെ കൊള്ള ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും നടപടിയില്ല.
സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും 15 സ്വാശ്രയ കോളേജിലും രണ്ട് സഹകരണ കോളേജിലും പരിക്ഷാഫീസ് ഒരേ നിരക്കിലാണ്. അധിക ഫീസിനെതിരെ മൂന്നുമാസം മുമ്പു ലഭിച്ച പരാതി സര്‍വകലാശാല ഗവേണിങ് കൗണ്‍സിലില്‍പോലും ചര്‍ച്ചയ്ക്കു വന്നില്ല. സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി സ്വാശ്രയലോബിയെ സംരക്ഷിക്കുന്ന നിലപാട് മൂലമാണ് അധിക നിരക്കിനെതിരെ നടപടിയെടുക്കാത്തത്. മുമ്പ് ഡെന്റല്‍, നേഴ്സിങ്, ഫാര്‍മസി കോളേജുകളിലും അമിത പരിക്ഷാഫീസ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടും പൂഴ്ത്തിവച്ചു. സ്വാശ്രയ കോളേജുകളില്‍ ലക്ഷങ്ങള്‍ നല്‍കി പ്രവേശനം നേടിയിയിട്ടും വ്യവസ്ഥക്കു വിരുദ്ധമായി സ്പെഷ്യല്‍ ഫീസും മറ്റുമായി വിദ്യാര്‍ഥികളെ മാനേജ്മെന്റുകള്‍ കൊള്ളയടിക്കുന്നുവെന്ന പരാതി നിലനില്‍ക്കെയാണ് പരീക്ഷാഫീസിലെ കൊള്ള. ആരോഗ്യ സര്‍വകലാശാല
കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷയില്‍ കൂട്ടത്തോല്‍വിയുണ്ടായ കോളേജുകള്‍ക്കെതിരെ സര്‍വകലാശാല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിലും നടപടിയില്ല. മെഡിക്കല്‍, ഡെന്റല്‍, നേഴ്സിങ് വിഭാഗത്തിലെ കൂടുതല്‍ കോളേജുകളില്‍ അന്വേഷണം നടത്തുന്നതും മറ്റു നടപടികളും സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. കൂട്ടത്തോല്‍വിയുണ്ടായ കോളേജുകളില്‍ അന്യായ ട്യൂഷന്‍ഫീസ് വാങ്ങിയതും വ്യാജരേഖയുണ്ടാക്കി ഒരു കോളേജ് പിജി കോഴ്സിന് അപേക്ഷിച്ചത് സംബന്ധിച്ചും വ്യക്തമായ തെളിവു കിട്ടിയിട്ടും സര്‍വകലാശാലാ അധികൃതര്‍ നടപടിയെടുത്തില്ല. സര്‍ക്കാരുമായുള്ള കരാര്‍ ഉപേക്ഷിച്ച് കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ അയോഗ്യരായവര്‍ക്ക് പ്രവേശനം നല്‍കി ഈ വര്‍ഷം നൂറു കോടിയില്‍പ്പരം രൂപ നേടിയെന്ന സര്‍വകലാശാല സമിതി റിപ്പോര്‍ട്ടിനും ഇതേ അവസ്ഥ. രണ്ടാം ബാച്ചിലെ ബിഎസ്സി നേഴ്സിങ് ഒന്നാംവര്‍ഷ പരീക്ഷയുടെ ഫലം മോശമായതിനെത്തുടര്‍ന്ന് സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചോദ്യംചെയ്യാന്‍ സര്‍വകലാശാല ഭരണസമിതിയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുമില്ല. സെനറ്റും അക്കാദമിക് കൗണ്‍സിലുമില്ല. സിന്‍ഡിക്കറ്റിന് സമാനമായ സര്‍വകലാശാലാ ഗവേണിങ് കൗണ്‍സില്‍ പൂര്‍ണമായും ഉദ്യോഗസ്ഥസമിതിയാണ്.
(വി എം രാധാകൃഷ്ണന്‍)
deshabhimani 010413
No comments:
Post a Comment