ഡീസലിന്റെ പ്രതിമാസവര്‍ധന 50 പൈസയ്ക്കു പകരം ഒരു രൂപയാക്കണമെന്നും വിലനിയന്ത്രണത്തില്‍ നിന്ന് ഡീസലിനെ മോചിപ്പിക്കണമെന്നും പരീഖ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. മണ്ണെണ്ണ ലിറ്ററിന് നാലു രൂപയും പാചകവാതക സിലിന്‍ഡറിന് 250 രൂപയും വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. ഒരു വര്‍ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നല്‍കേണ്ട സിലിന്‍ഡറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് ആറായി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. മൂന്ന് വര്‍ഷംകൊണ്ട് പാചകവാതക വില ഗണ്യമായി വര്‍ധിക്കാനും ഇത് വഴിയൊരുക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന സംവിധാനം പൂര്‍ണമായും മാറ്റി വിപണിയുടെ നിയന്ത്രണത്തില്‍ വില നിശ്ചയിക്കുന്ന രീതിയിലേക്ക് മാറ്റണമെന്നും ശുപാര്‍ശയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഏറെക്കുറെ സ്ഥിരത കൈവരിച്ചിട്ടുണ്ട്. ഈ മാസം 28ന് ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതി വില ബാരലിന് 106.45 ഡോളറാണ്. (6546.68 രൂപ). സെപ്തംബര്‍ 16 മുതല്‍ 30 വരെയുള്ള രണ്ടാഴ്ച ശരാശരി ഇറക്കുമതി വില 107.80 ഡോളര്‍ (6739.66 രൂപ) ആണ്. ഈ സാഹചര്യത്തില്‍ പെട്രോളിന്റെ വിലയില്‍ നേരിയ കുറവ് വന്നേക്കും.
deshabhimani
No comments:
Post a Comment