Monday, October 28, 2013

ബൈക്കിനു പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് പരിഗണനയില്‍: ഋഷിരാജ് സിങ്ങ്

ബൈക്കിനു പിന്നില്‍ യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പരിഗണനയിലാണെന്ന് ട്രാഫിക് കമീഷണര്‍ ഋഷിരാജ്സിങ് പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളേജുകളും ആരോഗ്യ സര്‍വകലാശാലയും ചേര്‍ന്ന് സംഘടിപ്പിച്ച എമര്‍ജന്‍സി മെഡിസിന്‍ ശില്‍പ്പശാലയുടെ ഭാഗമായ സെമിനാര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൈക്കിനു പിന്നില്‍ യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന കാര്യം മന്ത്രിസഭയാണു തീരുമാനിക്കേണ്ടത്. പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് വേണ്ടെന്ന മന്ത്രിസഭാ തീരുമാനം തിരുത്തണമെന്നു മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും.
 
ബൈക്കുകളില്‍ സാരിഗാര്‍ഡ് അത്യാവശമാണ്. ബസുകളില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോണ്‍ നമ്പറുകള്‍ യാത്രക്കാര്‍ക്ക് കാണുന്ന വിധം പ്രദര്‍ശിപ്പിക്കണമെന്നും വൈകിട്ട് ആറുമുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണമെന്നുമുള്ള ശുപാര്‍ശകള്‍ നടപ്പാക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടും. ബസ് ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തന്റെ നമ്പറിലോ മോട്ടോര്‍ വകുപ്പുദ്യോഗസ്ഥരുടെ നമ്പറിലോ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment