Wednesday, October 30, 2013

ഒരു സ്ഥാനാര്‍ഥി മാത്രമെങ്കില്‍ "നോട്ട" ഇല്ല

നിഷേധവോട്ടിന് അവസരം നല്‍കുന്ന നോട്ട ബട്ടണ്‍ വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാപിച്ച ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരരംഗത്ത് ഒരു സ്ഥാനാര്‍ഥി മാത്രമാണെങ്കില്‍ ആ സ്ഥാനാര്‍ഥിയെ വിജയിയായി റിട്ടേണിങ് ഓഫീസര്‍ക്ക് പ്രഖ്യാപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദമാക്കി. നിഷേധവോട്ടിന് അവസരം നല്‍കിയുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീക്കിയുള്ള വിശദീകരണത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യം അറിയിച്ചത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ഥി മാത്രം വരുന്ന സാഹചര്യങ്ങളില്‍ നോട്ട ഉപാധി പ്രസക്തമല്ലെന്ന് കമീഷന്‍ അറിയിച്ചു. നിഷേധവോട്ടാണ് കൂടുതലെങ്കില്‍ പോലും കൂടുതല്‍ വോട്ടുകിട്ടിയ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കും- കമീഷന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment