Sunday, October 27, 2013

ഭരണകക്ഷിക്കാര്‍ നുഴഞ്ഞു കയറുമെന്ന് ഇന്റലിജന്‍സ്


the police said that they have also not discounted the possibility that a ruling front supporter could infiltrate opposition activists and carry out an attack with the intention of shoring up public sympathy for the "beleaguered Chief Minister". 

അഴിമതിക്കേസില്‍പെട്ട ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്ന "സാഹചര്യം മുതലെടുക്കാന്‍" കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അഭ്യന്തരവകുപ്പ് അവഗണിച്ചു. പ്രതിപക്ഷസമരത്തിലേക്ക് ഭരണകക്ഷിയില്‍ നിന്നുള്ളവര്‍ നുഴഞ്ഞുകയറി അക്രമം സൃഷ്ടിച്ച് സഹതാപതരംഗമുണ്ടാക്കാനുള്ള നീക്കമുണ്ടെന്നും സംസ്ഥാന ഇന്ററലിജന്‍സിനെ ഉദ്ധരിച്ച് "ദ ഹിന്ദു" പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണം ശക്തമാക്കണമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതായി ആഗസ്ത് 15നും സെപ്തംബര്‍ ആറിനും "ദ ഹിന്ദു" പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറഞ്ഞു. കൂടുതല്‍ സായുധരായ പൊലീസ് സേനാംഗങ്ങളെ വിന്യസിക്കണമെന്നും കമാന്‍ഡോകള്‍ അടക്കമുള്ളവരെ സുരക്ഷാവലയത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം ആഭ്യന്തരവകുപ്പ് പൂര്‍ണമായും അവഗണിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെയാണ് സന്ദര്‍ശകരായി വരുന്നതെങ്കില്‍ പോലും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുടെ സന്ദര്‍ശകരെ കൂടുതല്‍ കര്‍ക്കശമായ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമേ കടത്തിവിടാന്‍ പാടുള്ളുവെന്നും ഇവരുടെ പേര് വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു. ആവശ്യമാണെങ്കില്‍ കാണാനെത്തുന്നവരുടെ പശ്ചാത്തലം കൂടി വിശദ പരിശോധനയ്ക്ക് വിധേയമാക്കാനും ശുപാര്‍ശയുണ്ടായിരുന്നു.

deshabhimani

No comments:

Post a Comment