Sunday, October 27, 2013

ഭൂമിതട്ടാന്‍ വരുന്നവരെ അടിച്ചോടിക്കണം: കോടിയേരി

കടകംപള്ളിയിലെ ഭൂമിതട്ടിയെടുക്കാന്‍ വരുന്നവരെ ഒറ്റകെട്ടായി അടിച്ചോടിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പിന് ഇരയായവരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

വരുന്നവര്‍ പൊലീസോ , റവന്യൂം ഉദ്യോഗസ്ഥരേ ആരുമാകട്ടെ. ശക്തമായി എതിര്‍ക്കണം. എന്നാലെ യഥാര്‍ത്ഥപ്രതികര്‍ പുറത്തുവരികയുള്ളൂ . ഈ തട്ടിപ്പിന് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രി തന്നെയാണ്. തട്ടിപ്പിനെ കുറിച്ച് സുതാര്യകേരളം പരിപാടിയില്‍ പരാതി നല്‍കിയിട്ട് മുഖ്യമന്ത്രി എന്തെങ്കിലും നടപടി എടുത്തോ. കേരളത്തിലെ 50000 പൊലീസുകാരില്‍ ഒരാളായ സലീം രാജിന് ഇത്രയധികം ഇടപാടുകള്‍ നടത്താല്‍ കഴിയുന്നത് എങ്ങിനെയാണ്. മുഖ്യമന്ത്രിയുടെ ബലത്തിലല്ലെങ്കില്‍ ഇതെല്ലാം എങ്ങിനെയാണ് നടക്കുക. സലീം രാജിന്റെ ഭാര്യയുടെ സ്ഥലമാറ്റം സര്‍ക്കാര്‍ അറിയാതെ നടക്കുമോ. ഇതെല്ലാം തട്ടിപ്പിന് വേണ്ടിയാണ്. അതാണ് കോടതിയും ചോദിക്കുന്നത്. ആരാണ് സലീംരാജിന് പിന്നിലെന്ന്.

ഇന്ന് ഈ ഭൂമി തട്ടിപ്പ് ഇവിടെ എതിര്‍ത്തില്ലെങ്കില്‍ നാളെ മറ്റിടങ്ങിലേക്കും പടരും. അങ്ങിനെ കാലങ്ങളായി ഒരിടത്ത് താമസിക്കുന്ന പലരും തങ്ങളുടെ പുരയിടങ്ങളുടെ അവകാശികളല്ലാതായി മാറും. അതൊഴിവാക്കാനുള്ള സമരത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം . ഒരു തുണ്ടുഭൂമിപോലും നഷ്ടപ്പെടുത്തരുത്. അതിനുള്ള പോരാട്ടത്തില്‍ ഇടത്പക്ഷജനാധിപത്യമുന്നണി എന്നും നാട്ടുകാര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment