Tuesday, October 29, 2013

സംഭവത്തിനുത്തരവാദി താന്‍തന്നെയെന്ന് മുഖ്യമന്ത്രി

തന്റെ സുരക്ഷയില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും സംഭവത്തിനുത്തരവാദി താന്‍തന്നെയാണെന്നും മുഖ്യമന്ത്രി. ആഭ്യന്തരമന്ത്രിയടക്കം പൊലീസിന് വീഴ്ച പറ്റി എന്ന് പറയുമ്പോഴാണ് പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയത്് പോകുമ്പോള്‍ മാധ്യമങ്ങളോടാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. തനിക്കെതിരെ പ്രതിഷേധിക്കാന്‍ വരുന്നവരെ രക്ഷിക്കാന്‍ വേണ്ടിയാണ് പലപ്പോഴും വഴിമാറി പോയിരുന്നത്.ഇവിടെയും പ്രശ്നങ്ങളുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് തന്നിരുന്നതാണ്. എന്നാല്‍ ഇത്തരം സംഭവം ഉണ്ടാകുമെന്ന് കരുതിയില്ല. എന്നാലും ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പരിക്ക് പറ്റിയതിന്റെ ഉത്തരവാദിത്വം പൊലിസിന്റെ സുരക്ഷാവീഴ്ചയാണെന്ന് കെപിസിസി പ്രസിഡന്റ് രമേ ശ് ചെന്നിത്തലയും , ചീഫ് വിപ്പ് പി സി ജോര്‍ജും, കെ സുധാകരന്‍ എം പിയും വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. സുരക്ഷാ വിഴ്ച അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസുകാര്‍ക്കിടയിലിലും ഇത്തരം സംശയം ഉണ്ടായിരുന്നു.നഷ്ടപ്പെട്ടുപോയ മുഖ്യമന്ത്രിയുടെ പ്രതിഛായ വീണ്ടെടുക്കാന്‍ നടത്തിയ നാടകമാ ണെ് ഉണ്ടായതെന്ന് എല്‍ഡിഎഫ്് നേതാക്കള്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

ആരോപണം പോസിറ്റീവായി എടുക്കണം: ചെന്നിത്തല

തിരു: പൊലീസ് വീഴ്ചയെകുറിച്ച് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം പോസിറ്റീവായി എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ചൂണ്ടികാട്ടുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കേണ്ടത് പൊലീസാണെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ പൊലീസിന് സുരക്ഷ വീഴ്ച പറ്റിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ഇത്തരത്തില്‍ എന്ത്കൊണ്ട് സംഭവിച്ചു എന്ന് കണ്ടെത്തണം. മുഖ്യമന്ത്രിക്ക് സഞ്ചാരസ്വാതന്ത്രമൊരുക്കാന്‍ പൊലീസിനാകേണ്ടതാണ്.അത് അന്വേഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് വീഴ്ചയുണ്ടോയെന്ന് അന്വേഷണ ശേഷം പറയാമെന്ന് കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതേപ്പറ്റി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസിന് വീഴ്ചപറ്റിയെങ്കില്‍ സമഗ്രമായ അന്വേഷണത്തില്‍ തെളിയും. കണ്ണൂര്‍ സംഭവം സിപിഐ എം നേതൃത്വത്തില്‍ നടന്ന ആസൂത്രിത ഗൂഢാലോചനയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
 
എന്നാല്‍ കൂടുതല്‍ സുരക്ഷ ആവശ്യമാണോയെന്നത് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment