Wednesday, October 30, 2013

കവിത പിള്ളയുടെ ഏജന്റായി യൂത്ത് എംഎല്‍എയും

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കവിത പിള്ളയ്ക്ക് ഒത്താശ ചെയ്തവരില്‍ കോണ്‍ഗ്രസ് യുവ എംഎല്‍എയും. ഇടനിലക്കാരെയും സീറ്റ് വേണ്ടവരേയും ബന്ധപ്പെടുത്തിയതില്‍ എംഎല്‍എ പ്രധാന പങ്കുവഹിച്ചെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സോളാര്‍ വിവാദത്തില്‍ സരിതയുമായി ബന്ധപ്പെടുത്തിയും ഈ എംഎല്‍എയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. സഹായിക്കണം എന്ന കവിതയുടെ അഭ്യര്‍ഥന മാനിച്ചാണത്രെ എംഎല്‍എ സഹായിച്ചത്. പരാതി വന്നതോടെ താനുമായി ബന്ധപ്പെട്ടവര്‍ക്ക് പണം തിരിച്ചുവാങ്ങി നല്‍കാന്‍ എംഎല്‍എ മുന്‍കയ്യെടുത്തതായും അറിയുന്നു. എന്നാല്‍ പരാതി പൊലീസ് സ്റ്റേഷനില്‍ എത്തിയതും കൂടുതല്‍ പരാതിക്കാര്‍ എത്തിയതുമാണ് വിനയായത്. ആദ്യ പരാതിക്കാര്‍ക്ക് പണം നല്‍കി പ്രശ്നം തീര്‍ക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞത്.

സീറ്റിന്റെ കമീഷനായി ഇടനിലക്കാര്‍ വന്‍തുക കൈയോടെ കൈപ്പറ്റിയതും ഇത് മടക്കിനല്‍കാത്തതുമാണ് പ്രശ്നമായതെന്നാണ് കവിത പിള്ളയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എംഎല്‍എക്കുപുറമെ മറ്റ് ചില ഉന്നതരും ഇവര്‍ക്ക് ഒത്താശയൊരുക്കിയതായി വിവരമുണ്ട്. എന്നാല്‍ അത്തരം ഒരു ബന്ധവും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. 13 ലക്ഷം രൂപ തട്ടിച്ചുവെന്ന, കഴിഞ്ഞദിവസം ലഭിച്ച പരാതി ഉള്‍പ്പെടെ ഇതിനകം 1.62 കോടി രൂപ ഇവര്‍ തട്ടിച്ചെടുത്തതായി പരാതി വന്നിട്ടുണ്ട്. വരും ദിവസങ്ങളിലും പരാതികള്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനിടെ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കവിത പിള്ളയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

deshabhimani

No comments:

Post a Comment