Wednesday, October 30, 2013

വൈദ്യതി ബോര്‍ഡ് കമ്പനിയാക്കാന്‍ മന്ത്രിസഭയുടെ അനുമതി

കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിനായി നിയമനിര്‍മാണമുണ്ടാവില്ല. ബോര്‍ഡിനെ മൂന്നു സബ് കമ്പനികളാക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുകയാണ്. ഇത് തിരികെ കമ്പനിയില്‍ നിക്ഷിപ്തമാക്കും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് കമ്പനിവത്കരണം.

കൊലപാതകക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷയനുഭവിക്കുന്ന മെല്‍വിന്‍ പാദുവയടക്കം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 22 തടവുകാരെ മോചിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ഗവര്‍ണറുടെ അംഗീകാരത്തിന് നല്‍കും. ഗവര്‍ണര്‍ അംഗീകരിക്കുന്നതനുസരിച്ച് ഇവരുടെ ജയില്‍ മോചനം സാധ്യമാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ജയില്‍ ഉപദേശകസമിതിയോഗം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. കൊലപാതകക്കേസില്‍ 24 വര്‍ഷമായി മെല്‍വിന്‍ പാദുവ ജീവപര്യന്തം ശിക്ഷയനുഭവിച്ചുവരികയാണ്.

പാലാ മീനച്ചില്‍ സ്വദേശി മേസ്ത്രി ബാലന്‍, കൊയിലാണ്ടി ചാത്തനാരി വാസു, ജോസഫ് എന്ന സോജന്‍, കടുങ്ങോന്‍ കുഞ്ഞിക്കണ്ണന്‍, മകന്‍ മുരളീധരന്‍ തുടങ്ങി 22 പേരെയാണ് യോഗം മോചിപ്പിക്കാന്‍ ശുപാര്‍ശചെയ്തത്. മറ്റുള്ളവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.

deshabhimani

No comments:

Post a Comment