സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടികാണിച്ചു. പ്രതിഷേധക്കാരെ പൊലീസ് ലാത്തിചാര്‍ജ്് ചെയ്തു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ വാഹനത്തിന്റെ ചില്ലുതകര്‍ന്ന് മുഖ്യമന്ത്രിക്ക് ചെറിയ പോറലേറ്റു. പൊലീസ് കായികമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്.
മുഖ്യമന്ത്രിയെ ഉപരോധിക്കാനായി പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഗേറ്റിന് മുന്നില്‍ ഉച്ച മുതലേ നിരവധി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ സമാധാനപരമായാണ് ഉപരോധിച്ചിരുന്നത്. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയും സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജനും പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ വന്‍ സന്നാഹത്തോടെ മുഖ്യമന്ത്രിക്കൊപ്പമെത്തിയ പൊലീസ് പട ഉപരോധക്കാരെ അടിച്ചോടിക്കുവാനാണ് ശ്രമിച്ചത്. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
deshabhimani
No comments:
Post a Comment