കഴിഞ്ഞവര്‍ഷംമാത്രം ഡീസലിന് 11ഉം പെട്രോളിന് പത്തുതവണയും വില വര്‍ധിപ്പിച്ചു. ഡീസലിന് 39 ശതമാനവും പെട്രോളിന് 12 ശതമാനവും പാചകവാതകത്തിന് 21 ശതമാനവും വിലവര്‍ധനയാണ് കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെയുണ്ടായത്. ഏറ്റവും ഒടുവില്‍ ജനുവരി മൂന്നിന് പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധന വരുത്തി. ഈ കാലയളവില്‍ പാചകവാതകത്തിന് 35,406.46 ലക്ഷവും പെട്രോളിന് 44,8481.89 ലക്ഷവും ഡീസലിന് 50,7492.66 ലക്ഷവും മണ്ണെണ്ണയ്ക്ക് 59,01.07 ലക്ഷവും നികുതി ഇനത്തില്‍ സര്‍ക്കാരിന് വരുമാനം ലഭിച്ചു. പെട്രോളിന് ലിറ്ററിന് 26.21 ശതമാനവും ഡീസലിന് 19.80 ശതമാനവും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും അഞ്ചു ശതമാനംവീതവും നികുതിവരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഈ വര്‍ഷം എട്ടുമുതല്‍ പത്തു ശതമാനംവരെ നികുതിവരുമാനത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നതായും എം എ ബേബി, ജയിംസ് മാത്യു, സാജു പോള്‍, കെ അജിത് എന്നിവരെ മന്ത്രി അറിയിച്ചു.
deshabhimani
No comments:
Post a Comment