ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാല്‍ വധശിക്ഷ ഇളവ് ചെയ്യാമെന്ന് സുപ്രീംകോടതി. പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെ ദയാഹര്‍ജിക്കായി കാത്തിരിക്കുന്ന 15 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഉത്തരവായി. രാജിവ് ഗാന്ധി വധകേസിലെ പ്രതികളുടെ വധശിക്ഷയും ജിവപര്യന്തമാക്കിയേക്കും. കാട്ടുകള്ളനായിരുന്ന വീരപ്പന്റെ നാല് കൂട്ടാളികളുടെ വധശിക്ഷയും ജീവപര്യന്തമാക്കി.
ചീഫ് ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. . ദയാഹര്‍ജികളില്‍ സര്‍ക്കാരുകള്‍ തീരുമാനം വൈകിക്കരുതെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. മാനസീക രോഗങ്ങള്‍ പരിഗണിച്ചും വധശിക്ഷ ഇളവ് ചെയ്യാം. ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കണശമന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
deshabhimani
No comments:
Post a Comment