വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം: നിയമ പരിരക്ഷ നല്‍കും
കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഇതിനായി നിയമനിര്‍മാണം നടത്തും. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തശേഷമായിരിക്കും നിയമനിര്‍മാണം. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോടിയേരി. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥി സംഘടനകള്‍ക്ക് നിയമപരമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്നതാണ് സര്‍ക്കാര്‍ നയം. വിദ്യാര്‍ഥിസംഘടനകള്‍ പ്രവര്‍ത്തിക്കാത്ത കലാലയങ്ങളിലാണ് അരാജകപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അക്രമസമരത്തില്‍നിന്നു വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാകണം. വിദ്യാര്‍ഥിസമരങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യംചെയ്യാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും തയ്യാറാകണം. കോളേജുകളില്‍ സമാധാനപരമായ പഠനാന്തരീക്ഷം ഉണ്ടാകുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകണം. കോളേജ് യൂണിയന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിന് കലാലയങ്ങളില്‍ സൌകര്യമുണ്ടാകണം. കോട്ടയം സിഎംഎസ് കോളേജിലെ പ്രശ്നം സംബന്ധിച്ച് ഐജി ബി സന്ധ്യയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും. സിഎംഎസിലെ പ്രശ്നങ്ങള്‍ സമാധാനപരമായി അവസാനിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും മാനേജ്മെന്റും യോജിച്ചുപോകുന്നു. പ്രശ്നം വീണ്ടും കുത്തിപ്പൊക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കോര്‍പറേറ്റുകളെക്കൊണ്ട് നാട് നന്നാക്കിക്കാമെന്നു കരുതരുത്: പിണറായി
കോര്‍പറേറ്റുകളെക്കൊണ്ട് നാട് നന്നാക്കിക്കാമെന്നു കരുതിയാല്‍ സന്നദ്ധസംഘടനകള്‍ വലിയ കുഴിയില്‍ വീഴുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംഘടനകള്‍ സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചും ജനങ്ങളുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചും ജനങ്ങളുടെ സഹകരണത്തോടെയും വേണം പ്രവര്‍ത്തിക്കാന്‍. സോഷ്യല്‍ മെട്രിക്സ് എന്ന സാമൂഹ്യ സേവന സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ പിന്നോക്ക മേഖലകളുടെ വികസനം, പാവങ്ങളെ സഹായിക്കല്‍, അസമത്വം ഇല്ലാതാക്കല്‍, വായനശാലകളും കമ്യൂണിറ്റി സെന്ററുകളും ആരംഭിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങള്‍ നല്ലതാണ്്. എന്നാല്‍, ഇക്കാര്യത്തില്‍ കോര്‍പറേറ്റ് മേഖലയുടെ പങ്കിനെക്കുറിച്ച് വലിയ പ്രതീക്ഷ പുലര്‍ത്തുന്നവര്‍ ലോകത്തിന്റെയും രാജ്യത്തിന്റെയും സ്ഥിതി ഉള്‍ക്കൊള്ളാന്‍ തരിമ്പും തയ്യാറായിട്ടില്ല. ലോകത്തെ 40 ശതമാനം ജനങ്ങളും പ്രതിദിനം രണ്ടു ഡോളറില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്. വരുമാനത്തിന്റെ നാലില്‍മൂന്നു ഭാഗവും 20 ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയിലാണ്. ഉപഭോഗത്തിന്റെ 70 ശതമാനത്തിലേറെയും ഈ 20 ശതമാനമാണ് എടുക്കുന്നത്. രാജ്യത്തിന്റെ പലഭാഗത്തും ഇന്നും ശുദ്ധജലം കിട്ടാത്തവരുണ്ട്. മഹാപട്ടിണിയുണ്ട്. പ്രതിമാസം 600 രൂപയില്‍ താഴെ വരുമാനമുള്ളവരാണ് 80 ശതമാനവും. എന്നാല്‍, 1957ല്‍ 22 കുത്തക കുടുംബങ്ങളുടെ ആസ്തി 312 കോടിയായിരുന്നത് '97ല്‍ 1,58,004 കോടിയായി. ശതകോടീശ്വരന്മാര്‍ 2001ല്‍ നാലു മാത്രമായിരുന്നു. 2004ല്‍ അത് ഒമ്പതായി. 2008ല്‍ 53ഉം 2009ല്‍ 57ഉം ആയി. ഇവരുടെ മൊത്തം ആസ്തി 367 ശതകോടിയാണ്. ഇതിന്റെ 72.48 ശതമാനം ആദ്യത്തെ പത്തുപേരുടേതാണ്.
രാജ്യത്തെ മറ്റു സ്ഥലങ്ങളില്‍നിന്ന് കേരളം വ്യത്യസ്തമാണ്. നല്ല ഉദ്ദേശ്യങ്ങള്‍ നടപ്പാക്കാന്‍ അതിനു കഴിയുന്ന സംഘടനകളുമായി കൂട്ടുചേരുകയാണ് വേണ്ടത്. കേരളത്തില്‍ വായനശാലകളും മറ്റും ജനങ്ങള്‍ കൂട്ടായി രൂപംകൊടുത്തതാണ്. ഇക്കാര്യങ്ങള്‍ കോര്‍പറേറ്റുകളെക്കൊണ്ട് നടത്തിക്കാമെന്നു കരുതരുതെന്ന് പിണറായി പറഞ്ഞു. വനം മന്ത്രി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന പ്രസിഡന്റ്വി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ ചീഫ് പേട്രണ്‍ ഫാ. മാത്യു മനക്കരക്കാവില്‍ അധ്യക്ഷനായി. സ്ഥാപക പ്രസിഡന്റ് ഗോവിന്ദ് തളിയില്‍ സ്വാഗതം പറഞ്ഞു.
രാഷ്ട്രീയം നോക്കി വിധിപറയുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് നഷ്ടപ്പെടുത്തും: ഇ പി
കോടതികള്‍ രാഷ്ട്രീയംനോക്കി വിധി പ്രസ്താവിക്കുന്ന സ്ഥിതി നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് നഷ്ടപ്പെടുത്തുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. കോടതിയെ കാട്ടി ഇടതുപക്ഷത്തെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മാളയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി.
ചെങ്ങറയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഭൂസമരം നടത്തിയവരെ സംരക്ഷിക്കണമെന്ന് പറഞ്ഞ കോടതി, വയനാട്ടില്‍ ഭൂമിക്കുവേണ്ടി സമരംചെയ്യുന്ന ആദിവാസികളെ പൊലീസിനെ ഉപയോഗിച്ച് ഒഴിപ്പിക്കണമെന്നാണ് പറഞ്ഞത്. വയനാട്ടില്‍ ജനതാദള്‍ നേതാക്കളായ എം പി വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്കുമാറും ജോര്‍ജ്പോത്തനും അനധികൃതമായി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനാണ് സമരം. എന്നാല്‍ കോടതി ഭൂമി കൈയേറ്റം പരിശോധിക്കാതെയാണ് വിധി പറഞ്ഞത്. നിയമവ്യവസ്ഥയുടെ അധികാരം കോടതികള്‍ കൈയേറുകയാണ്. പാതയോരങ്ങളില്‍ പൊതുയോഗം ചേരുന്നത് വിലക്കുന്നത് ഇതിന്റെ ഭാഗമാണ്. നിയമം നിര്‍മിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല. നിയമലംഘനമുണ്ടായാല്‍ നടപടികള്‍ക്കു മാത്രമാണ് അധികാരം. വിധികര്‍ത്താക്കള്‍ സാമൂഹ്യപ്രശ്നങ്ങളും പരിശോധിക്കണം. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായുള്ള വിധി നടപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും ഉത്തരവാദിത്തമില്ല. രാഷ്ട്രീയ പാര്‍ടികളുടെ വളര്‍ച്ച തടയാന്‍ കോടതികള്‍ക്കാവില്ല. ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ പ്രതികരിക്കാം. ആയിരക്കണക്കിനാളുകളുടെ ജീവന്‍ കുരുതികൊടുത്ത ഭോപ്പാല്‍ ദുരന്ത കേസിലെ പ്രതികള്‍ക്ക് രണ്ടുവര്‍ഷമാണ് ശിക്ഷ. ഇത്തരം വിധികള്‍ എങ്ങനെയുണ്ടാകുന്നുവെന്ന് പരിശോധിക്കണം. ഇ പി പറഞ്ഞു.
ദേശാഭിമാനി 01072010
കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഇതിനായി നിയമനിര്‍മാണം നടത്തും. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തശേഷമായിരിക്കും നിയമനിര്‍മാണം. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോടിയേരി. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥി സംഘടനകള്‍ക്ക് നിയമപരമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്നതാണ് സര്‍ക്കാര്‍ നയം. വിദ്യാര്‍ഥിസംഘടനകള്‍ പ്രവര്‍ത്തിക്കാത്ത കലാലയങ്ങളിലാണ് അരാജകപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അക്രമസമരത്തില്‍നിന്നു വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാകണം. വിദ്യാര്‍ഥിസമരങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യംചെയ്യാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും തയ്യാറാകണം. കോളേജുകളില്‍ സമാധാനപരമായ പഠനാന്തരീക്ഷം ഉണ്ടാകുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകണം
ReplyDelete