Wednesday, December 18, 2013

ഭൂമി തട്ടിപ്പ്: ലാന്റ് റവന്യൂ കമ്മീഷണര്‍ക്കെതിരെ നടപടി വേണം

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. കേസില്‍ പരല്‍മീനുകളെ മാത്രമാണ് പിടിക്കൂടാനായിട്ടുള്ളത്. വമ്പന്‍മാര്‍ രക്ഷപ്പെടുകയാണെന്ന വാദം തള്ളികളയാനാവില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് കെ ടി ശങ്കരനും ജസ്റ്റീസ് എം എല്‍ ജോസഫ് ഫ്രാന്‍സിസും പറഞ്ഞു.

തര്‍ക്കഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. റവന്യൂ സെക്രട്ടറിയുടെ അന്വേഷണത്തിനെതിരായ അപ്പീലില്‍ നാളെ വിധി പറയും. ഭൂമി തട്ടിപ്പ് കേസില്‍ ചേരാനെല്ലൂരിലെ തര്‍ക്കഭൂമി ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.

അതേസമയം കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ രക്ഷിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് നീക്കമെന്ന് കണയന്നൂര്‍ അഡി. തഹസില്‍ദാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും കോടതിയെ അറിയിച്ചു.

deshabhimani

No comments:

Post a Comment