രാഹുല്‍ഗാന്ധി പ്രഭാവമൊന്നും രാജ്യത്തില്ലെന്ന മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ വിമര്‍ശം യുഡിഎഫില്‍ പുതിയ വിവാദത്തിന് വഴിമരുന്നിട്ടു. ബഷീറിന്റെ അഭിപ്രായം ലീഗിന്റേതായി കാണുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ വരാനിരിക്കുന്നതിന്റെ സൂചനയായി കാണണമെന്നും ഡല്‍ഹിയില്‍ ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. നെഹ്റുമുതല്‍ സോണിയാഗാന്ധിവരെയുള്ളവരോട് ജനങ്ങള്‍ക്ക് പ്രത്യേക മമത ഉണ്ടായിരുന്നുവെന്നും രാഹുല്‍പ്രഭാവമൊന്നും ഇപ്പോഴില്ലെന്നുമായിരുന്നു ബഷീര്‍ പറഞ്ഞത്. ബഷീര്‍ അങ്ങനെ പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തെ ലീഗ് തിരുത്തുമോയെന്ന് നോക്കുകയാണെന്നും തൊടുപുഴയില്‍ വാര്‍ത്താലേഖകരോട് ചെന്നിത്തല പറഞ്ഞു. യുപിഎയില്‍ കൂട്ടായ ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്ന് ബഷീര്‍ വിമര്‍ശിച്ചു. ഘടകകക്ഷികളെ കോണ്‍ഗ്രസ് അടുപ്പിക്കുന്നില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ചുനില്‍ക്കണമെന്ന ചിന്തയൊന്നും കോണ്‍ഗ്രസിനില്ലെന്നും ബഷീര്‍ പറഞ്ഞു.ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പ്രതികരിച്ചു.
-
No comments:
Post a Comment