കൊയിലാണ്ടി: രാജിവച്ചു എന്ന് ചില പത്രമാധ്യമങ്ങള്‍ ഞായറാഴ്ച പ്രചരിപ്പിച്ച കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഹരീന്ദ്രന്‍ ഞായറാഴ്ചയും സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും യോഗത്തില്‍ സജീവം. പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ അംഗമായിരുന്ന സിപിഐ എം പ്രവര്‍ത്തകന്‍ അമ്പിളി രാഘവന്റെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ കമ്മിറ്റി രൂപീകരണത്തിലാണ് അദ്ദേഹം പങ്കെടുത്തത്. മനോരമ പത്രത്തില്‍ ഒന്നാംപേജിലായിരുന്നു വൈസ് പ്രസിഡന്റ് രാജിവച്ചെന്ന വാര്‍ത്ത അച്ചടിച്ചുവന്നത്. വാര്‍ത്ത കണ്ട കീഴരിയൂരിലെ ജനങ്ങള്‍ക്ക് അത്ഭുതമാണുണ്ടായത്. ശനിയാഴ്ച രാത്രിവരെ സിപിഐ എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നയാളെപ്പറ്റിയാണ് രാജിവാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗത്തില്‍നിന്ന് തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതും സി ഹരീന്ദ്രനാണ്. യോഗത്തില്‍ അദ്ദേഹം സംസാരിക്കുകയും ചെയ്തു. വ്യാജ വാര്‍ത്ത നല്‍കിയ പത്രമാധ്യമങ്ങള്‍ക്കെതിരെ അദ്ദേഹം പത്രക്കുറിപ്പും ഇറക്കി.
മലയാളപത്രങ്ങളില്‍ ഭൂരിപക്ഷവും കുറേ ദിവസങ്ങളായി കൊയിലാണ്ടിയിലെ സിപിഐ എമ്മിനെതിരെ കള്ളക്കഥകള്‍ എഴുതിവിടുകയാണ്. നേരത്തെ കൊയിലാണ്ടിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന രീതിയിലാണെങ്കില്‍ പിന്നീട് കോഴിക്കോട്, വടകര ബ്യൂറോയില്‍നിന്നുള്ള സ്വന്തം ലേഖകന്മാരുടെ പേരിലാണ് കഥകള്‍. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഹരീന്ദ്രനെതിരായ വാര്‍ത്ത. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം എ കെ പത്മനാഭനടക്കം പ്രമുഖരോടൊപ്പം സി ഹരീന്ദ്രന്‍ വേദി പങ്കിടുമ്പോള്‍പോലും ചില ചാനലകുള്‍ ഹരീന്ദ്രന്റെ രാജിവാര്‍ത്ത ഫ്ളാഷ് ന്യൂസായി നല്‍കിയിരുന്നു. കീഴരിയൂരില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ടി കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി കെ കണാരന്‍, എ എം സുഗതന്‍, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ ലക്ഷ്മിബായ്, വൈസ് പ്രസിഡന്റ് സി ഹരീന്ദ്രന്‍, ഇ ടി ബാലന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി പി കെ ബാബു സ്വാഗതം പറഞ്ഞു. ടി കുഞ്ഞിരാമന്‍ ചെയര്‍മാനും ഐ സജീവന്‍ കണ്‍വീനറും സി കുഞ്ഞിമൊയ്തി ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു. പാലപ്പറമ്പത്ത് പ്രകാശനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 28നാണ് ഉപതെരഞ്ഞെടുപ്പ്.
രാജി വാര്‍ത്ത അടിസ്ഥാനരഹിതം: ഹരീന്ദ്രന്‍
കൊയിലാണ്ടി: കീഴരിയൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജിവച്ചു എന്ന് ചില പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വൈസ്പ്രസിഡന്റ് സി ഹരീന്ദ്രന്‍ പത്രക്കുറിപ്പിലറിയിച്ചു. വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നത് മാധ്യമ ധര്‍മത്തിന് നിരക്കാത്തതാണ്. കീഴരിയൂര്‍ പഞ്ചായത്തിന്റെയും സിപിഐ എമ്മിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന തനിക്കെതിരെ നല്‍കിയ വ്യാജവാര്‍ത്തയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. പാര്‍ടിക്കെതിരെ ചില മേഖലകളില്‍നിന്ന് നടക്കുന്ന ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളെന്നും അത് തിരുത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയാറാകണമെന്നും സി ഹരീന്ദ്രന്‍ ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment