ഡല്‍ഹിയില്‍ റെയില്‍ ഭവന് മുന്നില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മന്ത്രിമാരും ആം ആദ്മി പ്രവര്‍ത്തകരും നടത്തുന്ന ധര്‍ണയില്‍ സംഘര്‍ഷം. സമരക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ലാത്തി വീശിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷത്തിനിടെ നൂറോളം പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണെന്ന് പറയുന്നു. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. പൊലീസ് ബാരിക്കേഡുകള്‍ സമരക്കാര്‍ തകര്‍ത്തു.
ധര്‍ണയെ നേരിടാനുള്ള സുരക്ഷാചുമതല കേന്ദ്രം സൈനത്തെ ഏല്‍പിച്ചതിന് തൊടു പിറകെയാണ് പൊലീസ് ലാത്തി വീശിയത്. കെജ് രിവാളിന്റെ ധര്‍ണയെ തല്‍ക്കാലം തടയേണ്ടതില്ലെന്നയിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എന്നാല്‍ 26ലെ റിപ്പബ്ലിക്ക് ദിന പരേഡിനെ ധര്‍ണ ബാധിക്കുമോയെന്ന ആശങ്കയുള്ളതിനാല്‍ റിപ്പബ്ലിക്ക് ദിനത്തില്‍ റെയ്സീന കുന്നിന്റെ ചുമതലയും സൈന്യത്തിന് നല്‍കിയിരുന്നു. സമരം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്നാണ് സൈന്യത്തെ ഏല്‍പ്പിച്ചത്.
കൃത്യവിലോപം നടത്തിയ മൂന്ന് പൊലീസുകാര്‍ക്കെതിരേ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ധര്‍ണ കൂടുതല്‍ ശക്തമാക്കാനാണ് കെജ്രിവാളിന്റെ തീരുമാനം. അവധിയെടുത്ത് ധര്‍ണക്കെത്തുവാന്‍ കെജ് രിവാള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയും ധര്‍ണസ്ഥലത്താണ് കെജ് രിവാള്‍ കിടന്നുറങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ഓഫീസിനു മുന്നിലേക്ക് നടത്തിയ ധര്‍ണ തടഞ്ഞതിനാലാണ് റെയില്‍ഭവന് മുന്നില്‍ കുത്തിയിരിക്കുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം റെയ്സീന കുന്നിലേക്ക് മാറ്റുമെന്നും കെജ് രിവാള്‍ പറഞ്ഞു.
ധര്‍ണയെ തുടര്‍ന്ന് നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്റ്റ്, ഉദ്യോഗ് ഭവന്‍ , റേസ് കോഴ്സ സ്റ്റേഷനുകളാണ് അടച്ചത്. എന്നാല്‍ ഒരു മുഖ്യമന്ത്രിക്കനുയോജ്യമായ രീതിയില്‍ കെജ് രിവാള്‍ പെരുമാറണമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ ആവശ്യപ്പെട്ടു. സമരം തുടരുകയാണെങ്കില്‍ ആംആദ്മി മന്ത്രിസഭക്ക് നല്‍കുന്നപിന്തുണ പിന്‍വലിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേഷ് പറഞ്ഞു.
The Polit Bureau of the Communist Party of India (Marxist) now in session in New Delhi has issued the following statement:
On AAP Agitation
The wider question of the accountability of the police in Delhi is of vital concern to the people especially in the context of the rising number of crimes against women.
The agitation led by the Delhi Chief Minister Arvind Kejriwal while raising this issue is defending the action of the Law Minister, Somnath Bharti and AAP supporters who targeted some African women in a locality in South Delhi. These women's rights were violated and racist language was used against them. The minister had no business to direct such illegal activities. It is improper of the Chief Minister to cover up this act by citing the wider problem of police accountability to an elected government.
The question of the police being made accountable to the elected government in Delhi has to be resolved and the Central government must take it up to get this decided through parliament.
No comments:
Post a Comment