Saturday, June 5, 2010

ഐപിഎല്‍ ലേലത്തില്‍ പവാറിന്റെ കമ്പനിയും

ഐപിഎല്‍ ടീം ലേലത്തില്‍ പങ്കെടുത്ത പുണെ സിറ്റി കോര്‍പറേഷന്‍ കമ്പനിയുടെ പ്രധാന ഓഹരി കേന്ദ്രമന്ത്രി ശരദ് പവാറിന്റെ കുടുംബത്തിനാണെന്ന വിവരം പുറത്തായി. ഇക്കാര്യം മറച്ചുവച്ച പവാറിനെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോപണത്തിന് പവാറാണ് മറുപടി നല്‍കേണ്ടതെന്ന് കോഗ്രസും വ്യക്തമാക്കിയതോടെ പവാര്‍ തീര്‍ത്തും പ്രതിരോധത്തിലായി. ഐപിഎല്‍ കമീഷണര്‍ സ്ഥാനം നഷ്ടമായ ലളിത് മോഡി പിന്തുണയുമായെത്തിയത് പവാറിനെതിരായ ആരോപണത്തിനു ശക്തികൂട്ടിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പുണെ, കൊച്ചി ഐപിഎല്‍ ടീമുകള്‍ക്കായി നടന്ന ലേലത്തിലാണ് സിറ്റി കോര്‍പ് പങ്കെടുത്തത്. പുണെ ടീമിനായി സിറ്റി 1,176 കോടി ലേലത്തുക സമര്‍പ്പിച്ചെങ്കിലും 1,702 കോടി രൂപ സമര്‍പ്പിച്ച സഹാറ ഗ്രൂപ്പാണ് ടീമിനെ സ്വന്തമാക്കിയത്. സിറ്റി കോര്‍പറേഷന്റെ 2.07 കോടിയുടെ ഓഹരികളില്‍ 33.6 ലക്ഷവും പവാര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനിയുടെ പേരിലാണ്. ശരദ് പവാര്‍, ഭാര്യ പ്രതിഭ പവാര്‍, മകള്‍ സുപ്രിയ സുലേ എംപി എന്നിവരുടെ ഉടമസ്ഥതയിലുള്ള ലാപ് ഫിനാന്‍സ് ആന്‍ഡ് കസള്‍ട്ടന്‍സിക്ക് 25.6 ലക്ഷവും നമ്രത ഫിലുഡം എന്റര്‍പ്രൈസസിന് എട്ടു ലക്ഷവും ഓഹരിയാണ് ഉള്ളത്.

സിറ്റി കോര്‍പറേഷന്‍ എംഡി അനിരുദ്ധ ദേശ്പാണ്ഡെ വ്യക്തിപരമായ നിലയ്ക്കാണ് ലേലത്തില്‍ പങ്കെടുത്തതെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ബന്ധമില്ലെന്നുമാണ് പവാറിന്റെയും കുടുംബത്തിന്റെയും നിലപാട്. എന്നാല്‍, ലേലത്തിന് രേഖകളെല്ലാം സമര്‍പ്പിച്ചത് സിറ്റി കോര്‍പിന്റെ പേരിലായിരുന്നു. കമ്പനി ലേലത്തില്‍ പങ്കെടുക്കേണ്ടെന്നാണ് ബോര്‍ഡ് യോഗം തീരുമാനിച്ചതെന്നും എന്നാല്‍, സിറ്റി കോര്‍പിന്റെ പേര് ഉപയോഗിക്കാന്‍ തനിക്ക് അനുമതി നല്‍കിയെന്നുമുള്ള വിചിത്രവാദമാണ് ദേശ്പാണ്ഡെ ഉന്നയിക്കുന്നത്്. തനിക്കോ കുടുംബത്തിനോ ഐപിഎല്‍ ലേലവുമായി ബന്ധമില്ലെന്ന് ശരദ് പവാര്‍ ആവര്‍ത്തിച്ചു. തന്റെ സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ ലേലത്തില്‍ പരാജയപ്പെടുമായിരുന്നോയെന്നും പവാര്‍ ചോദിക്കുന്നു. ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന് സിറ്റി കോര്‍പ് തീരുമാനിച്ചിരുന്നെന്നും ഇതിന്റെ രേഖകള്‍ തന്റെ പക്കലുണ്ടെന്നും പവാറിന്റെ മകള്‍ സുപ്രിയ സുലേ മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഐപിഎല്‍ വിവാദം കൊടുമ്പിരി കൊണ്ട സന്ദര്‍ഭത്തില്‍ ഇക്കാര്യം വെളിപ്പെടുത്താമായിരുന്നില്ലേയെന്ന ചോദ്യത്തോട് പവാറും മകളും വ്യക്തമായി പ്രതികരിച്ചില്ല.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 05062010

2 comments:

  1. ഐപിഎല്‍ ടീം ലേലത്തില്‍ പങ്കെടുത്ത പുണെ സിറ്റി കോര്‍പറേഷന്‍ കമ്പനിയുടെ പ്രധാന ഓഹരി കേന്ദ്രമന്ത്രി ശരദ് പവാറിന്റെ കുടുംബത്തിനാണെന്ന വിവരം പുറത്തായി. ഇക്കാര്യം മറച്ചുവച്ച പവാറിനെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോപണത്തിന് പവാറാണ് മറുപടി നല്‍കേണ്ടതെന്ന് കോഗ്രസും വ്യക്തമാക്കിയതോടെ പവാര്‍ തീര്‍ത്തും പ്രതിരോധത്തിലായി.

    ReplyDelete
  2. ഐപിഎല്‍ ലേലത്തില്‍ തനിക്കും കുടുംബത്തിനും പങ്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനുള്ള കേന്ദ്രമന്ത്രി ശരദ് പവാറിന്റെ ശ്രമം കൂടുതല്‍ കുഴപ്പങ്ങളിലേക്ക്. പവാര്‍ കുടുംബത്തിന് 16.22 ശതമാനം ഓഹരിയുള്ള കമ്പനിയുടെ എംഡി 'സ്വന്തം' താല്‍പ്പര്യപ്രകാരം ടീമിനെ സ്വന്തമാക്കാന്‍ ശ്രമിച്ചെന്ന വാദമാണ് പവാറിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നത്. പവാറിന്റെ വാദം ശരിയാണെങ്കില്‍ കമ്പനിനിയമപ്രകാരമുള്ള ചട്ടങ്ങള്‍പോലും ലംഘിച്ചാണ് പുണെ ആസ്ഥാനമായ സിറ്റി കോര്‍പറേഷന്‍ ലേലത്തില്‍ പങ്കെടുത്തത്. ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന് സിറ്റി കോര്‍പ് തീരുമാനിച്ചിരുന്നെന്ന് പവാറിന്റെ മകള്‍ സുപ്രിയ സുലേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അധികാരം വിനിയോഗിക്കുന്നത് ഡയറക്ടര്‍ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാകണമെന്ന് കമ്പനിനിയമം അനുശാസിക്കുന്നു. സിറ്റി കോര്‍പിന്റെ എംഡി അനിരുദ്ധ് ദേശ്പാണ്ഡെ വ്യക്തിപരമായ നിലയ്ക്കാണ് ലേലത്തില്‍ പങ്കെടുത്തതെന്ന പവാറിന്റെയും മകളുടെയും വാദം ഈ നിയമത്തിന്റെ ലംഘനമാണ്. മാത്രമല്ല, ദേശ്പാണ്ഡെ ലേലത്തില്‍ പങ്കെടുത്തത് സിറ്റി കോര്‍പിന്റെ പേര് ഉപയോഗിച്ചുമാണ്. കമ്പനിയും എംഡിയുമായുള്ള ഒത്തുകളിയാണിതെന്ന സംശയം ബലപ്പെടുത്തുന്നു. പവാര്‍ നേരിട്ട് ലേലത്തില്‍ ഇടപെടുന്നതുമൂലമുള്ള വാര്‍ത്താപ്രാധാന്യം ഒഴിവാക്കാനായിരുന്നു ഈ തന്ത്രമെന്നാണ് വിലയിരുത്തല്‍. ഇത് ഫലിക്കുകയുംചെയ്തു. റൊദേവു കസോര്‍ഷ്യവും അദ്വാനി ഗ്രൂപ്പുമെല്ലാം വിവാദത്തില്‍ അകപ്പെട്ടപ്പോഴും സിറ്റി കോര്‍പിന്റെ പേരുപോലും മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടില്ല. ഇതിനൊപ്പം ഉത്തരംകിട്ടാത്ത മറ്റു പല ചോദ്യങ്ങളും പവാറിനെ തിരിഞ്ഞുകൊത്തുന്നുണ്ട്. 16 ശതമാനം ഓഹരിയുള്ള കമ്പനി ലേലത്തില്‍ പങ്കെടുത്തിട്ടും തിനിക്ക് നേരിട്ടോ അല്ലാതെയോ ഐപിഎല്ലുമായി ബന്ധമില്ലെന്നാണ് പവാര്‍ വാദിക്കുന്നത്. ഇതുസംബന്ധിച്ച വാര്‍ത്ത രണ്ടുദിവസംമുമ്പ് പുറത്തുവന്നതിനുശേഷം കമ്പനിയില്‍ 'ചെറിയൊരു ശതമാനം' ഓഹരി തങ്ങള്‍ക്കുണ്ടെന്ന് പവാര്‍ കുടുംബത്തിന് സമ്മതിക്കേണ്ടവന്നു. എന്നാല്‍, ടാറ്റയടക്കം പലരും 16 ശതമാനത്തിനു താഴെ ഓഹരിവച്ച് കമ്പനിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നുണ്ട്. വ്യക്തിപരമായ ലേലമാണെന്നും സിറ്റി കോര്‍പിന്റെ പേര് മാത്രമാണ് ദേശ്പാണ്ഡെ ഉപയോഗിച്ചത് എന്ന വാദവും പരസ്പരവിരുദ്ധമാണ്. സിറ്റി കോര്‍പറേഷനില്‍ പവാറിന്റെ പങ്കാളിത്തം ആദ്യമായി വെളിപ്പെട്ടത് മൂന്നുദിവസംമുമ്പാണെന്നിരിക്കെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പഴയതാണെന്ന വാദവും അംഗീകരിക്കാനാകില്ല. ശശി തരൂരിന്റെയും ലളിത് മോഡിയുടെയും കസേര തെറിപ്പിച്ച ഐപിഎല്‍ വിവാദം കെട്ടടങ്ങിയിട്ടും ഇക്കാര്യമെല്ലം എന്തിന് മറച്ചുവച്ചെന്ന ചോദ്യത്തിനും പവാറിന് ഉത്തരമി

    ReplyDelete