സോണിയ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കിയ നോവല്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, സിനിമകളെയും വെറുതെവിടുന്നില്ല. പ്രകാശ് ജാ സംവിധാനംചെയ്ത 'രാജനീതി' എന്ന ഹിന്ദിചിത്രത്തിനു മേലാണ് കോണ്‍ഗ്രസിന്റെ സെന്‍സര്‍ കത്തി വീണത്.
ഇന്ത്യന്‍ രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രത്തിലെ നായികാ കഥാപാത്രത്തിന് സോണിയയുടെ ജീവിതവുമായി സാദൃശ്യമുണ്ടെന്നു പറഞ്ഞാണ് കോണ്‍ഗ്രസ് സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പല ഭാഗവും വെട്ടിമാറ്റിയാണ് ചിത്രം പുറത്തിറക്കിയത്. കുടുംബ പ്രേക്ഷകരെ അകറ്റാനായി ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധം പിടിച്ചിരുന്നു. ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതിന് പ്രത്യേക സമിതിയുണ്ടെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രത്യേകസമിതിക്കു മുന്നിലാണ് രാജനീതി ആദ്യം പ്രദര്‍ശിപ്പിച്ചത്. ടോം വടക്കന്‍, പങ്കജ്ശര്‍മ, സഞ്ജീവ് ഭാര്‍ഗവ എന്നിവരടങ്ങിയ സമിതി ചിത്രം കണ്ടശേഷം മാറ്റങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.
നായിക കഥാപാത്രം കത്രീനാ കൈഫ് നായകകഥാപാത്രവുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്ന ഭാഗം മുറിച്ചുമാറ്റണമെന്നായിരുന്നു കോണ്‍ഗ്രസ് സമിതിയുടെ ആദ്യ ആവശ്യം. അര്‍ജുന്‍ രാംപാലാണ് ചിത്രത്തില്‍ കത്രീനാകൈഫിന്റെ ഭര്‍ത്താവായി എത്തുന്നത്. രാഷ്ട്രീയനേതാവായ ഇദ്ദേഹവുമായി സ്ഥാനാര്‍ഥിത്വം മോഹിച്ചെത്തുന്ന വനിതാനേതാവ് പ്രണയകേളികളില്‍ ഏര്‍പ്പെടുന്ന ഭാഗവും മുറിച്ചുമാറ്റി. കഥാപാത്രം രാജീവ് ഗാന്ധിയെ അനുസ്മരിപ്പിക്കുന്നെന്ന കാരണം പറഞ്ഞായിരുന്നു ഈ നടപടി. ചില ഡയലോഗുകളോടും കോണ്‍ഗ്രസ് സെന്‍സര്‍ സമിതി എതിര്‍പ്പ് പ്രകടിപ്പിച്ചു. വിധവ വോട്ട് നന്നായി പിടിക്കും എന്ന് ഒരു രാഷ്ട്രീയനേതാവ് പറയുന്ന ഭാഗം പെണ്‍കുട്ടി നല്ലപോലെ വോട്ട് പിടിക്കും എന്നാക്കി മാറ്റി. ചില രംഗങ്ങള്‍ ഒഴിവാക്കിയശേഷവും എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു.
ചിത്രം യഥാര്‍ഥ സെന്‍സര്‍ സമിതി മുമ്പാകെ വന്നപ്പോള്‍ കമ്മിറ്റിയിലുള്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. എന്നാല്‍, സമിതിയിലെ മറ്റ് അംഗങ്ങള്‍ ഇതിനോട് വിയോജിച്ചതിനാല്‍ എ മുദ്ര ലഭിക്കാതെ രാജനീതി രക്ഷപ്പെടുകയായിരുന്നു.
ദേശാഭിമാനി 05062010
സോണിയ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കിയ നോവല്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, സിനിമകളെയും വെറുതെവിടുന്നില്ല. പ്രകാശ് ജാ സംവിധാനംചെയ്ത 'രാജനീതി' എന്ന ഹിന്ദിചിത്രത്തിനു മേലാണ് കോണ്‍ഗ്രസിന്റെ സെന്‍സര്‍ കത്തി വീണത്.
ReplyDelete