കശ്മീര്‍ താഴ്വരയില്‍ വീണ്ടും രക്തം ചിന്തുകയാണ്; അശാന്തി പുകയുകയാണ്. യുവാക്കളും കൌമാരക്കാരും വെടിവയ്പില്‍ കൊല്ലപ്പെടുന്നതിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നു. കശ്മീരിലെ ജനങ്ങളും സുരക്ഷാ സൈനികരും രണ്ടുചേരിയിലായി മാറുന്നു എന്ന പ്രതീതിയുളവാക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. പലേടത്തും സുരക്ഷാ സേനകള്‍ക്കുനേരെ രോഷപ്രകടനങ്ങളുണ്ടാകുന്നു. ജനക്കൂട്ടവും സിആര്‍പിഎഫ് ജവാന്മാരും പല സ്ഥലത്തും ഏറ്റുമുട്ടുന്നു. രണ്ടാഴ്ചയ്ക്കിടയില്‍ സുരക്ഷാസേനയുടെ വെടിവയ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. അതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് കശ്മീരിലെ സ്ഥിതി വീണ്ടും കലുഷമാക്കിയത്. സ്ത്രീകളുള്‍പ്പെടെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും കച്ചവടസ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. സംഘര്‍ഷത്തിനു പിന്നില്‍ ലഷ്കര്‍ ഇ തോയ്ബയാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പറയുന്നത്. കൊല്ലപ്പെട്ട രണ്ടുപേര്‍ ലഷ്കര്‍ പ്രവര്‍ത്തകരാണ് എന്നും ചിദംബരം വെളിപ്പെടുത്തിയിട്ടുണ്ട്. അര്‍ധസൈനിക സേനയോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്; സൈന്യത്തിനു നേരെ കല്ലേറ് നടത്താനും കലാപം നടത്താനും ആരെയും അനുവദിക്കില്ല എന്നും വിശദീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിലെ ജനങ്ങള്‍ ഇന്നുനേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് മൌനം പാലിച്ചു. കേവലം ലഷ്കര്‍-സൈനിക പോരാട്ടമായി കുറച്ചുകാണുന്നത് വസ്തുനിഷ്ഠമാകില്ല. ഛത്തീസ്ഗഢിലെ മാവോയിസ്റ് കൂട്ടക്കൊലകളെ ഇത്തരമൊരു മാനസികാവസ്ഥയിലല്ല കേന്ദ്ര ഗവമെന്റ് കാണുന്നത് എന്നതും ശ്രദ്ധേയമാണ്.
ഛത്തീസ്ഗഢില്‍ സുരക്ഷാ സൈന്യത്തിന്; സിആര്‍പിഎഫിന് തങ്ങളുടെ കര്‍ത്തവ്യം നിര്‍ഭയം നിര്‍വഹിക്കാന്‍ പറ്റുന്നില്ല. മാവോയിസ്റ് ഭീകരസംഘങ്ങള്‍ ജനങ്ങളെയും സേനയെയും നിരന്തരം കടന്നാക്രമിക്കുന്നു; കൂട്ടക്കൊല നടത്തുന്നു. മാവോയിസ്റുകളെ ഗൌരവബുദ്ധ്യാ നേരിടാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിട്ടുണ്ട്. പടിഞ്ഞാറന്‍ ബംഗാളില്‍ മാവോയിസ്റുകളെ ഏറെക്കുറെ പരസ്യമായിത്തന്നെ തുണയ്ക്കുന്നത് യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വീരപ്പമൊയ്ലി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ മാവോയിസ്റുകളെ ശ്രീരാമനോട് താരതമ്യപ്പെടുത്തി മഹത്വവല്‍ക്കരിക്കാനാണ് ശ്രമിച്ചത്.
ഇരട്ടത്താപ്പുകൊണ്ടോ എളുപ്പവിദ്യകൊണ്ടോ പരിഹരിക്കാവുന്നതല്ല കശ്മീരിലെ പ്രശ്നങ്ങള്‍. അതിന് രാഷ്ട്രീയമായ മാള്‍ഗങ്ങളാണ് ആരായേണ്ടത്. സമാധാനത്തിനും സാധാരണ സ്ഥിതിക്കും വേണ്ടിയുള്ള ജനങ്ങളുടെ ശക്തമായ ആഗ്രഹംമൂലമാണ് പതിറ്റാണ്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയ ജമ്മു കശ്മീരില്‍ സമീപകാലത്ത് ഹിംസയും അക്രമവും നുഴഞ്ഞുകയറ്റവും ഗണ്യമായി കുറഞ്ഞത്. സംസ്ഥാനത്ത് രാഷ്ട്രീയ സംവാദവും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും നടന്നതിന്റെ ഫലം കൂടിയാണത്. ഇന്ത്യ- പാകിസ്ഥാന്‍ ചര്‍ച്ചകളുടെ പുരോഗതി, നിയന്ത്രണരേഖ കടന്ന് വ്യാപാരത്തിനും യാത്രകള്‍ക്കുംവേണ്ടി വഴിതുറന്നുകൊടുക്കുന്നതിനുള്ള നടപടി, രാഷ്ട്രീയ പാര്‍ടികളുടെ പങ്കാളിത്തത്തോടെയുള്ള വട്ടമേശ ചര്‍ച്ചകള്‍ എന്നിവയെല്ലാം സമാധാനം തിരിച്ചുവരുന്നതിന്റെ സൂചകങ്ങളായിരുന്നു.
ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാള്‍ സങ്കീര്‍ണമാണ്. വ്യക്തമായ കാഴ്ചപ്പാടും രാഷ്ട്രീയ ദിശാബോധവുമുള്ള നടപടികളിലൂടെയേ അവയെ സമീപിക്കാനാവുകയുള്ളൂ. കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ വ്യക്തിത്വവും സംസ്കാരവും സംരക്ഷിക്കപ്പെടും എന്ന ഉറപ്പുണ്ടായാല്‍മാത്രമേ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം സാധ്യമാവൂ എന്ന നിലപാട് സിപിഐ എം ആവര്‍ത്തിച്ചു മുന്നോട്ടുവയ്ക്കുന്നതാണ്. ഭരണഘടനയുടെ 370-ാം വകുപ്പിന്റെ മുഴുവന്‍ സാധ്യതയെയും അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തിനു പൂര്‍ണ സ്വയംഭരണം നല്‍കുന്നതിലൂടെ ഒരു രാഷ്ട്രീയ സംവിധാനം സൃഷ്ടിക്കുക; ജമ്മു, കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശങ്ങള്‍ക്ക് പ്രാദേശിക സ്വയംഭരണം നല്‍കി സ്വയംഭരണ സംവിധാനം സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളാണ് പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് ഇരുവശവുമുള്ള വ്യത്യസ്ത പ്രദേശങ്ങളിലെ സ്വയംഭരണ യൂണിറ്റുകള്‍ എന്നതുള്‍പ്പെടെ വിവിധ നിര്‍ദേശങ്ങളിലാവണം രാഷ്ട്രീയ പരിഹാരം എന്നും പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. നിരപരാധികളായ ആളുകള്‍ക്കു നേരെ സുരക്ഷാ സൈനികര്‍ നടത്തുന്ന ആക്രമണങ്ങള്‍ കാരണം ജനങ്ങളും ഭരണ സംവിധാനങ്ങളുമായി അകല്‍ച്ച ഉണ്ടായിട്ടുണ്ട് എന്ന് പത്തൊന്‍പതാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ത്തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ യുദ്ധം ജനങ്ങള്‍ക്കെതിരായി മാറാന്‍ പാടില്ലതന്നെ. ചിദംബരം ചൂണ്ടിക്കാട്ടിയപോലെ സുരക്ഷാ സൈനികര്‍ക്ക് അവരുടെ കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കുന്ന ഒന്നിനെയും കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍, പോരാട്ടം തീവ്രവാദ-ഭീകര ശക്തികളോടാണ്; ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് തങ്ങള്‍ എന്ന ബോധം പ്രധാനമാണ്. അതിനിടയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന്, പ്രത്യേകിച്ചും യുവജനങ്ങള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനും താറുമാറാക്കപ്പെട്ട ഭൌതിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതിന്, എല്ലാ ശ്രമവും നടത്തണം.
ഒരു ബാലന്റെ മരണത്തെത്തുടര്‍ന്നാണ് ജനങ്ങള്‍ രോഷാകുലമായി പ്രതികരിക്കാന്‍ തുടങ്ങിയത്. അമിതബലപ്രയോഗം തടയാന്‍ കേന്ദ്ര അധികൃതരും സംസ്ഥാനസര്‍ക്കാരും തയ്യാറാകണം. യുവാക്കളെ അര്‍ധസൈനികര്‍ക്കും പൊലീസിനുമെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പൊലീസ് സംയമനം പാലിക്കണം. പൊലീസുമായി ഏറ്റുമുട്ടുകയെന്ന കുത്സിതതാല്‍പ്പര്യത്തിന് ഇരകളാകാതിരിക്കാന്‍ യുവാക്കളും ശ്രദ്ധിക്കണം. വികാരം ആളിക്കത്തിക്കാവുന്നതും അന്താരാഷ്ട്ര മാനങ്ങളുള്ളതുമായ സുപ്രധാന പ്രശ്നമെന്ന നിലയില്‍ അതീവ ഗൌരവത്തോടെ കേന്ദ്രഗവമെന്റ് ഇതിനെ സമീപിച്ചേ തീരൂ.
ദേശാഭിമാനി മുഖപ്രസംഗം 02072010

ReplyDelete