പൊതുനിരത്തുകള്‍ നടക്കാനുള്ളതു മാത്രമല്ല, അധികാരത്തിന്റെ അനീതിക്കെതിരെ കുറ്റപത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ഇടം കൂടിയാണെന്ന് കെ ഇ എന്‍. തെരുവുകള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ആവിഷ്കരിക്കാനും കൂടിയുള്ള വേദികളാണ്. പരസ്പരം കാണാനും ഒത്തുചേരാനുമുള്ള ഇടവുമാണ്. ഇങ്ങനെ നിരവധി സാധ്യതകളുള്ള നിരത്തിനെ നടക്കാനുള്ള ഒറ്റ സാധ്യത മാത്രമാക്കി ഒതുക്കുന്ന അരാഷ്ട്രീയ പ്രവര്‍ത്തനമാണ് കോടതിവിധിയിലൂടെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്‍കുന്നം വര്‍ക്കി ജന്മശതാബ്ദിയുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി പാമ്പാടി പെരുഞ്ചേരില്‍ വസതിയില്‍ ആരംഭിച്ച യുവസാഹിത്യ ശില്‍പ്പശാല 'എഴുത്തുവിളക്ക്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ നടന്നാല്‍ മാത്രം മതിയെന്ന് ഒരു അധികാരി പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇരിക്കാനും സംസാരിക്കാനും കാണാനും വേണ്ടിവന്നാല്‍ അധികാരത്തിനെതിരെ കുറ്റപത്രം വായിക്കാനും ഈ സ്ഥലത്തെ ഉപയോഗിക്കാന്‍ കഴിയണമെന്ന് ജനതയ്ക്ക് പ്രഖ്യാപിക്കാനാവണം. ചിന്തയില്‍ ഏതെങ്കിലും വിധത്തില്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണ്. ജനത ഉണര്‍ന്നിരിക്കുമ്പോഴാണ് പലര്‍ക്കും ഉല്‍ക്കണ്ഠ ഉണ്ടാകുന്നത്. മന്ദബുദ്ധികള്‍ക്ക് ഇതുണ്ടാകാറുമില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കണം, പക്ഷേ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ല. നിങ്ങള്‍ക്ക് താങ്ങാനാവാത്തതിനേക്കാള്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകട്ടേ എന്ന ആശംസയോടെയാണ് കെ ഇ എന്‍ പ്രസംഗം അവസാനിപ്പിച്ചത്.
deshabhimani news 01072010
പൊതുനിരത്തുകള്‍ നടക്കാനുള്ളതു മാത്രമല്ല, അധികാരത്തിന്റെ അനീതിക്കെതിരെ കുറ്റപത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ഇടം കൂടിയാണെന്ന് കെ ഇ എന്‍. തെരുവുകള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ആവിഷ്കരിക്കാനും കൂടിയുള്ള വേദികളാണ്. പരസ്പരം കാണാനും ഒത്തുചേരാനുമുള്ള ഇടവുമാണ്. ഇങ്ങനെ നിരവധി സാധ്യതകളുള്ള നിരത്തിനെ നടക്കാനുള്ള ഒറ്റ സാധ്യത മാത്രമാക്കി ഒതുക്കുന്ന അരാഷ്ട്രീയ പ്രവര്‍ത്തനമാണ് കോടതിവിധിയിലൂടെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്‍കുന്നം വര്‍ക്കി ജന്മശതാബ്ദിയുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി പാമ്പാടി പെരുഞ്ചേരില്‍ വസതിയില്‍ ആരംഭിച്ച യുവസാഹിത്യ ശില്‍പ്പശാല 'എഴുത്തുവിളക്ക്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDeleteനിങ്ങള്‍ നടന്നാല്‍ മാത്രം മതിയെന്ന് ഒരു അധികാരി പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇരിക്കാനും സംസാരിക്കാനും കാണാനും വേണ്ടിവന്നാല്‍ അധികാരത്തിനെതിരെ കുറ്റപത്രം വായിക്കാനും ഈ സ്ഥലത്തെ ഉപയോഗിക്കാന്‍ കഴിയണമെന്ന് ജനതയ്ക്ക് പ്രഖ്യാപിക്കാനാവണം. ചിന്തയില്‍ ഏതെങ്കിലും വിധത്തില്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണ്. ജനത ഉണര്‍ന്നിരിക്കുമ്പോഴാണ് പലര്‍ക്കും ഉല്‍ക്കണ്ഠ ഉണ്ടാകുന്നത്. മന്ദബുദ്ധികള്‍ക്ക് ഇതുണ്ടാകാറുമില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കണം, പക്ഷേ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ല. നിങ്ങള്‍ക്ക് താങ്ങാനാവാത്തതിനേക്കാള്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകട്ടേ എന്ന ആശംസയോടെയാണ് കെ ഇ എന്‍ പ്രസംഗം അവസാനിപ്പിച്ചത്.
പൊതുനിരത്തുകള്‍ നടക്കാനുള്ളതു മാത്രമല്ല, അധികാരത്തിന്റെ അനീതിക്കെതിരെ കുറ്റപത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ഇടം കൂടിയാണെന്ന് കെ ഇ എന്‍. തെരുവുകള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ആവിഷ്കരിക്കാനും കൂടിയുള്ള വേദികളാണ്. പരസ്പരം കാണാനും ഒത്തുചേരാനുമുള്ള ഇടവുമാണ്. ഇങ്ങനെ നിരവധി സാധ്യതകളുള്ള നിരത്തിനെ നടക്കാനുള്ള ഒറ്റ സാധ്യത മാത്രമാക്കി ഒതുക്കുന്ന അരാഷ്ട്രീയ പ്രവര്‍ത്തനമാണ് കോടതിവിധിയിലൂടെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്‍കുന്നം വര്‍ക്കി ജന്മശതാബ്ദിയുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി പാമ്പാടി പെരുഞ്ചേരില്‍ വസതിയില്‍ ആരംഭിച്ച യുവസാഹിത്യ ശില്‍പ്പശാല 'എഴുത്തുവിളക്ക്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete"നിങ്ങള്‍ നടന്നാല്‍ മാത്രം മതിയെന്ന് ഒരു അധികാരി പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇരിക്കാനും സംസാരിക്കാനും കാണാനും വേണ്ടിവന്നാല്‍ അധികാരത്തിനെതിരെ കുറ്റപത്രം വായിക്കാനും ഈ സ്ഥലത്തെ ഉപയോഗിക്കാന്‍ കഴിയണമെന്ന് ജനതയ്ക്ക് പ്രഖ്യാപിക്കാനാവണം".
ReplyDeleteകൊള്ളാം നല്ല ചിന്ത തന്നെ.... ഇങ്ങനെയും ആയിക്കൂടെ.
ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താലനൂകൂലികല്‍ നിങ്ങള്‍ വീട്ടിലിരുന്നാല്‍ മതി, വാഹനമിറക്കരുത് കട തുറക്കരുതെന്നൊക്കെ പ്രഖ്യാപിക്കുമ്പോള്‍, ജനങ്ങള്‍ക്ക് കഴിയില്ലെ ഇങ്ങനെയും പ്രഖ്യാപിക്കാന്‍..... ഞങ്ങള്‍ക്ക് നടക്കാനും വാഹനമോടിക്കാനും വേണ്ടിയുള്ളതാണ് ഈ റോഡുകളെന്നും ഞങ്ങളിതിന് നികുതി കൊടുത്തീട്ടാണ് വാഹനമിറക്കുന്നതെന്നും, ഇതിനൊക്കെ ഉപരിയായി വാഹനമോടിക്കുന്നതും കട തുറക്കുന്നതുമൊന്നും സ്വതന്ത്രയായ ഈ രാജ്യത്ത് തടയാന്‍ ഒരുത്തനൂം അധികാരമില്ലെന്നും...
ഇതൊന്നും ജനാധിപത്യത്തിനെതിരല്ല... റോഡില്‍ സമ്മേളനം നടത്തി ശബ്ദമലിനീകരണമൂണ്ടാക്കുന്നതും ഗതാഗത തടസമുണ്ടാക്കുന്നതും തടഞ്ഞത് ജനാധിപത്യ ധ്വംസനം..... കൊള്ളാം... എങ്ങനെ ചിരിക്കാതിരിക്കും.... ഇതല്ലെ സഖാവെ ഇരട്ടത്താപ്പ് എന്നു പറയുന്നത്. കമ്യൂണിസ്റ്റ്കാരോട് പറഞ്ഞ് ജയിക്കാനാവില്ല എന്നറിയാം... വീണിടം വിദ്യയാക്കാനറിയാവൂന്നവരാണ്, ഒപ്പം താന്‍ പറഞ്ഞതാണ് ശെരിയെന്നു വരുത്താന്‍ എന്തു വിഡ്ഡിത്തരം വേണമെങ്കിലും പറയാനും തയാര്‍. അതും ഏറ്റില്ലെങ്കില്‍ കയ്യാങ്കളി....ഇതാണല്ലൊ സോഷ്യലീസം,,,,,
കാൽനടക്കാർ വിട്ടിലിരിക്കട്ടെ.... ഹല്ല പിന്നെ... (കടപാട് ഫോട്ടോയ്‌ക്ക് തന്നെ).
ReplyDelete---
റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച് റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന് മുൻകൂർ അനുവാദം വേണം. റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക് നടന്നു പോകുവാൻ ബാരിക്കേഡ് കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക് സുഗമമായി പോകുവാനുള്ള അവസരം നൽകണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം.
റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്. ഇപ്പോൾ നടക്കുന്നത് മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്, അതുകൊണ്ടുതന്നെയാണ് കോടതിക്ക് ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്.
റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു.
കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിലും കളിക്കും. നിരോധിക്കുന്നതിന് മുൻപ് കളിസ്ഥലം നിർമ്മിക്കുക...
ഓഫ്... എം.വി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കുക!!!