Saturday, July 3, 2010

സിഎജി റിപ്പോര്‍ട്ട് ...തദ്ദേശ, പൊതുമേഖലാസ്ഥാപനങ്ങളെ സര്‍ക്കാര്‍ ശക്തിപ്പെടുത്തി

തദ്ദേശസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതുമേഖലയിലുള്‍പ്പെടെ വികസനപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയയച്ച് സാമ്പത്തിക സഹായം നല്‍കിയതായി കേന്ദ്രഗവര്‍മെന്റിന്റെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). 2009 മാര്‍ച്ച് 31ന് അവസാനിച്ച സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. യുഡിഎഫ് ഗവര്‍മെന്റ് അവസാനവര്‍ഷം (2005-06) മൊത്തം 5539.09 കോടിരൂപ നല്‍കിയപ്പോള്‍ എല്‍ഡിഎഫ് ഗവര്‍മെന്റ് ആദ്യവര്‍ഷം (2006-07)ല്‍ 6237.27 കോടി നല്‍കി. തൊട്ടടുത്ത വര്‍ഷം ഇത് 6244.50 കോടിയായും 2008-09ല്‍ 7591.35 കോടിയായും വര്‍ധിച്ചു. ഇതിലേറ്റവും കൂടുതല്‍ തുക നല്‍കിയത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്. എയ്ഡഡ് സ്കൂളുകളും കോളേജുകളും സര്‍വകലാശാലകളും അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് 2001ലെ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം (2005-06) നല്‍കിയത് 2144.52 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യവര്‍ഷം തന്നെ (2006-07) 2666.63 കോടിരൂപ നല്‍കി. തൊട്ടടുത്ത വര്‍ഷം അത് 2812.88 കോടിയായി ഉയര്‍ന്നു. 2008-09ല്‍ ഇതു വീണ്ടും ഉയര്‍ന്ന് 3306.81 കോടിയിലെത്തി.

കഴിഞ്ഞ മൂന്നുവര്‍ഷം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അടിസ്ഥാന സൌകര്യവികസനം പ്രശംസനീയമാംവിധം സാധ്യമാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള വര്‍ധിത സാമ്പത്തിക സഹായം കൊണ്ടാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തേതില്‍നിന്ന് ഇരട്ടിയിലേറെ വര്‍ധനയാണ് മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും നല്‍കിയ സഹായത്തിലുണ്ടായത്. 2006-07ല്‍ 385.43 കോടിയാണ് നല്‍കിയതെങ്കില്‍ 2008-09ല്‍ അത് 966.99 കോടിയായി വര്‍ധിച്ചു. 2005-06ല്‍ യുഡിഎഫ് സര്‍ക്കാര്‍ 318.94 കോടി നല്‍കിയപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ തുക വര്‍ധിപ്പിച്ചുനല്‍കിയത്. ജില്ലാ പഞ്ചായത്തുകള്‍ക്കും മറ്റു പഞ്ചായത്തുകള്‍ക്കും യുഡിഎഫ് സര്‍ക്കാര്‍ അവസാനവര്‍ഷം 1719.53 കോടി നല്‍കിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നാംവര്‍ഷം തന്നെ 2219.28 കോടി നല്‍കി. റിപ്പോര്‍ട്ട് വര്‍ഷമാകട്ടെ ഇത് 2600.11 കോടിയായി ഉയര്‍ത്തി. ആശുപത്രികള്‍ക്കും മറ്റു ധര്‍മസ്ഥാപനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായത്തിലും സമാനമായ വര്‍ധനയുണ്ടായിട്ടുണ്ട്. യുഡിഎഫ് ഗവര്‍മെന്റ് 34.28 കോടി ചെലവഴിച്ചപ്പോള്‍ എല്‍ഡിഎഫ് ഗവര്‍മെന്റ് അത് പടിപടിയായി വര്‍ധിപ്പിച്ച് 56.66 കോടിയിലെത്തിച്ചു.

deshabhimani 03072010

3 comments:

  1. തദ്ദേശസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതുമേഖലയിലുള്‍പ്പെടെ വികസനപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയയച്ച് സാമ്പത്തിക സഹായം നല്‍കിയതായി കേന്ദ്രഗവര്‍മെന്റിന്റെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). 2009 മാര്‍ച്ച് 31ന് അവസാനിച്ച സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. യുഡിഎഫ് ഗവര്‍മെന്റ് അവസാനവര്‍ഷം (2005-06) മൊത്തം 5539.09 കോടിരൂപ നല്‍കിയപ്പോള്‍ എല്‍ഡിഎഫ് ഗവര്‍മെന്റ് ആദ്യവര്‍ഷം (2006-07)ല്‍ 6237.27 കോടി നല്‍കി. തൊട്ടടുത്ത വര്‍ഷം ഇത് 6244.50 കോടിയായും 2008-09ല്‍ 7591.35 കോടിയായും വര്‍ധിച്ചു. ഇതിലേറ്റവും കൂടുതല്‍ തുക നല്‍കിയത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്. എയ്ഡഡ് സ്കൂളുകളും കോളേജുകളും സര്‍വകലാശാലകളും അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് 2001ലെ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം (2005-06) നല്‍കിയത് 2144.52 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യവര്‍ഷം തന്നെ (2006-07) 2666.63 കോടിരൂപ നല്‍കി. തൊട്ടടുത്ത വര്‍ഷം അത് 2812.88 കോടിയായി ഉയര്‍ന്നു. 2008-09ല്‍ ഇതു വീണ്ടും ഉയര്‍ന്ന് 3306.81 കോടിയിലെത്തി.

    ReplyDelete
  2. അങ്കിള്‍ ഇടേണ്ടിയിരുന്നു ഈ പോസ്റ്റും...:)

    ReplyDelete