ആലപ്പുഴ ജനറല്‍ ആശുപത്രിയാണു വേദി. കഴിഞ്ഞദിവസം ആശുപത്രിയില്‍ പത്തിരുപതുപേര്‍ ഒന്നിച്ചെത്തി പല വിഭാഗങ്ങളുടെയും ഒപി ടിക്കറ്റെടുക്കാന്‍ ക്യൂവില്‍സ്ഥാനം പിടിച്ചു. ഒപി ടിക്കറ്റ് കിട്ടിയ അക്കൂട്ടത്തിലെ ചിലര്‍ ഡോക്ടര്‍മാരെ കാണാനുള്ള ക്യൂവിലും കയറിപ്പറ്റി. അല്‍പസമയം കഴിഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ ബഹളംവയ്ക്കാന്‍ തുടങ്ങി. എന്താണ് കാര്യമെന്നോ അവര്‍ക്ക് എന്താണ് കുഴപ്പമെന്നോ ആ സമയം ക്യൂവില്‍ ഉണ്ടായിരുന്ന ആര്‍ക്കും മനസിലായില്ല. ബഹളംതന്നെ ബഹളം. പല ഒപി ക്യൂവിലും കാര്യം മനസിലാകാതെ രോഗികള്‍ ബുദ്ധിമുട്ടി. അപ്പോഴതാ, എവിടെ നിന്നെറിയില്ല, വരുന്നൂ, സാക്ഷാല്‍ എംഎല്‍എ അദ്ദേഹം...! പൊടുന്നനെ രോഗികളും ഒപ്പം വന്നവരും ബഹുമാനപുരസരം എംഎല്‍എ അദ്ദേഹത്തെ വണങ്ങിനിന്നു. വന്നപാടെ അദ്ദേഹം സര്‍ക്കാരിനും വകുപ്പുമന്ത്രിക്കും എതിരെ നെടുനീളന്‍ പ്രസംഗമൊന്നങ്ങു കാച്ചി. സംഭവമറിഞ്ഞ് ഡോക്ടര്‍മാരും നേഴ്സുമാരും ജില്ലാ മെഡിക്കല്‍ ഓഫീസറും മറ്റും പാഞ്ഞെത്തി. ഡിഎംഒ താണുകേണു: ആര്‍ക്കാണു രോഗമെന്നു പറഞ്ഞാല്‍ ഞാന്‍ നേരിട്ടു പരിശോധിക്കാം. ഒരുത്തരും പക്ഷേ പരിശോധനയ്ക്കു തയ്യാറായില്ല...കാരണം, ബഹളംവച്ച് എംഎല്‍എയ്ക്കു പ്രസംഗത്തിനു അവസരം ഉണ്ടാക്കിയവര്‍ രോഗികളേ അല്ലായിരുന്നു. അവര്‍ക്കു വേണ്ടിയിരുന്നത് സര്‍ക്കാരിനെതിരെ ആളെ ഇളക്കിവിടലായിരുന്നു...!
തൊട്ടടുത്തദിവസം ജനറല്‍ ആശുപത്രിയില്‍തന്നെ മറ്റൊരു സംഭവം. രണ്ടുപേര്‍ ബഹളംവയ്ക്കുന്നു. അവര്‍ക്കൊപ്പമുള്ള രോഗിയെ കൊണ്ടുപോകാന്‍ സ്ട്രെച്ചറില്ല. ബഹളം കേട്ടു ഒന്നുരണ്ടു നേഴ്സുമാര്‍ എത്തി കാര്യം തിരക്കി. സ്ട്രെച്ചറില്‍ തങ്ങള്‍തന്നെ രോഗിയെ കൊണ്ടുപോകാം എന്നായി നേഴ്സുമാര്‍. ആ നിമിഷം ബഹളം വച്ചവര്‍ അവിടെനിന്നു അപ്രത്യക്ഷരായി. കാരണം അവര്‍ക്കൊപ്പം രോഗിയേ ഉണ്ടായിരുന്നില്ല...!! നാടകവും ബാലെയും മറ്റു കലാപ്രകടനങ്ങളും നമുക്ക് അന്യമല്ലല്ലോ. കലയുടെ കൈകള്‍ തഴുകാത്ത നാട് നമ്മുടെ ഈ കൊച്ചുകേരളത്തില്‍ ഇല്ലെന്നു പറയാം. അത്തരം കലാരൂപങ്ങളുടെ കൂട്ടത്തിലേക്കാണ് ഇവിടെ ആലപ്പുഴ എംഎല്‍എയുടെയും കൂട്ടരുടെയും തനതു സംഭാവന. പ്രത്യേകം തയ്യാറാക്കിയ സ്റ്റേജോ അതല്ലെങ്കില്‍ തെരുവോരമോ അല്ല അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും വേദി. ആലപ്പുഴ ജനറല്‍ ആശുപത്രിതന്നെ വേദിയാക്കിയിരിക്കുകയാണ് ഇക്കൂട്ടര്‍. ഈ ആശുപത്രി പരാധീനതകളുടെ കേന്ദ്രമാണെന്നും അവിടെ സാധാരണക്കാരായ രോഗികള്‍ക്കു രക്ഷയില്ലെന്നും മെച്ചപ്പെട്ട ചികിത്സ കിട്ടാന്‍ സ്വകാര്യ ആശുപത്രികളാണ് അഭയകേന്ദ്രമെന്നും ചിലര്‍ നിരന്തരം പ്രചരിപ്പിക്കുന്നുണ്ടെല്ലോ. അവരുടെ കുഴലൂത്തുകാരായി എംഎല്‍എയും കൂട്ടരും മാറിയോ എന്നാണ് ആലപ്പുഴ ചുറ്റുവട്ടത്തെ ജനസംസാരം. തിമിരമാണെങ്കില്‍ ചികിത്സിച്ചുമാറ്റാം. അത്യാവശ്യമെങ്കില്‍ ശസ്ത്രക്രിയയുമാകാം. അല്ലാതെ, രാഷ്ട്രീയതിമിരമാണെങ്കിലോ ? അതിനു ചികിത്സ വേറെവേണം. ചെല്ലുംചെലവും നല്‍കി എംഎല്‍എ വളര്‍ത്തുന്ന സംഘമാണ് ആശുപത്രിയില്‍ ഈ പേക്കുത്തുകള്‍ നടത്തുന്നത്. അവരുടെ സംരക്ഷകനായി എംഎല്‍എയദ്ദേഹം മാറുമ്പോള്‍ നാം സ്വയം ചോദിക്കുക: ഈ നാട് എങ്ങോട്ട്...?
പനി പെരുപ്പിക്കാന്‍ പഴയ ദൃശ്യങ്ങളും
പനിപ്പേടി പടര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ചാനലിന് പഴയ ദൃശ്യങ്ങളും. ചൊവ്വാഴ്ച്ച ഇന്ത്യാവിഷനിലെ വോട്ട് ആന്‍ഡ് ടോക്കില്‍ 'മന്ത്രി പോയത് ശരിയോ' എന്ന പേരില്‍ നടത്തിയ ചര്‍ച്ചയിലാണ് പനിപെരുപ്പിക്കാന്‍ പഴയ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കാണിച്ചത്. കോട്ടയം ജില്ലാ ആശുപത്രിയുടെ ജനറല്‍ വാര്‍ഡുകളില്‍ കിടക്കകളില്‍ കൊതുകുവല കെട്ടിയതാണ് തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ച്ചകളില്‍ പ്രധാനം. ചാനലിലെ കാഴ്ച്ച ഈ ആശുപത്രിയില്‍ ഇല്ലെന്ന് ആശുപത്രി സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാകും. മൂന്ന് വര്‍ഷം മുമ്പ് ചിക്കുന്‍ഗുനിയ പടര്‍ന്നപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്ന വ്യാജേന കാണിച്ച് ഇന്ത്യാവിഷന്‍ പ്രേക്ഷകരെ വഞ്ചിച്ചത്. ആശുപത്രിയുടെ പ്രവേശന കവാടത്തിന്റെ രൂപം മാറിയതും ചാനല്‍ അറിഞ്ഞില്ല. 200-ാം വാര്‍ഷികം ആഘോഷിക്കുന്ന ജില്ലാ ആശുപത്രിയുടെ പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞയാഴ്ചയാണ് നടന്നത്. എന്നാല്‍ ചാനല്‍ കാഴ്ച്ചയിലെ പ്രവേശന കവാടം മൂന്നുവര്‍ഷം മുമ്പത്തേതാണ്. ആശുപത്രിച്ചുവരിലെ ചായവും പനികാഴ്ച്ചകളുടെ കള്ളം പൊളിക്കുന്നു.
deshabhimani news 01072010

ReplyDelete