Sunday, April 7, 2013
ഗണേശ് കോടതിയില്‍ പോയത് ഉമ്മന്‍ചാണ്ടിയുടെ അനുമതിയോടെ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുമതിയോടെയാണ് കെ ബി ഗണേശ്കുമാര്‍ ഡോ. യാമിനി തങ്കച്ചിക്കെതിരെ കുടുംബകോടതിയെ സമീപിച്ചതെന്ന് തെളിഞ്ഞു. താന്‍ ഒന്നുമറിഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട് കൈകഴുകാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചുകൊണ്ടിരിക്കെ ഗണേശ്തന്നെയാണ്, കോടതിയില്‍ പോയത് മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണെന്ന് തുറന്നുപറഞ്ഞത്. മുഖ്യമന്ത്രിയുടെ സമ്മതം വാങ്ങിയാണ് കേസ് കൊടുത്തതെന്ന് ഗണേശ് തന്നെയാണ് വെളിപ്പെടുത്തിയത്. ഗണേശിനെതിരെ പരാതി നല്‍കിയിട്ടും അത് വാങ്ങാതെ പ്രശ്നം നീട്ടിക്കൊണ്ടുപോകുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഒടുവില്‍ യാമിനിയോട് വിശ്വാസവഞ്ചന കാട്ടി. ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇക്കാര്യം യാമിനി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തുടര്‍ച്ചയായി താന്‍ മുഖ്യമന്ത്രിയെ കണ്ടു. കരാറുണ്ടാക്കി രമ്യമായ പരിഹാരമുണ്ടാക്കാമെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പരാതിയില്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിനകം കരാര്‍ ഒപ്പിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
എന്നാല്‍, ഒന്നിന് ഗണേശ് യാമിനിക്കെതിരെ കേസ് ഫയല്‍ചെയ്യുകയും അവരെ അധിക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് യാമിനി മാധ്യമങ്ങളെ കണ്ടത്. തനിക്ക് പരാതി തന്നില്ലെന്നും ഗണേശ് കോടതിയില്‍ പോകുന്നത് അറിഞ്ഞില്ലെന്നും വാദിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗണേശിനെ തല്ലിയത് താനല്ലെന്ന് യാമിനി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കാമുകിയുടെ ഭര്‍ത്താവില്‍നിന്നാണ് അടികിട്ടിയതെന്ന് വെളിപ്പെടുത്തിയ ചീഫ്വിപ്പ് പി സി ജോര്‍ജും ഇതില്‍ ഉറച്ചുനില്‍ക്കുന്നു. ഔദ്യോഗികവസതി കൈവശംവച്ച് വഴുതക്കാട്ടെ സ്വന്തം വീട്ടിലാണ് ഗണേശ് താമസിക്കുന്നത്. ഇവിടെ വച്ചാണ് കാമുകീഭര്‍ത്താവിന്റെ അടികിട്ടുന്നത്. അടികിട്ടിയതിന്റെ പിറ്റേന്നുമുതലാണ് (ഫെബ്രുവരി 23) വഴുതക്കാട്ടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. അടി കിട്ടിയതിനെതുടര്‍ന്ന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അറിഞ്ഞാണ്. യാമിനി തല്ലി എന്ന ഗണേശിന്റെ ആരോപണം തള്ളിക്കളയുന്നതാണ് ഈ പൊലീസ് സംരക്ഷണം. വര്‍ഷങ്ങളായി തന്നെ യാമിനി പീഡിപ്പിക്കുന്നു എന്നാണ് ഗണേശിന്റെ പരാതി.
deshabhimani 070413
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment