deshabhimani 210413
ഗുജറാത്ത് വികസനമോഡല്‍ മിഥ്യ
ന്യൂഡല്‍ഹി: വികസനത്തിന് ഗുജറാത്തിനെ മാതൃകയാക്കണമെന്നു പ്രചരിപ്പിക്കുന്നവര്‍ മറയ്ക്കുന്നത് യഥാര്‍ഥ ചിത്രം. പോഷകാഹാരക്കുറവും പട്ടിണിയുംമൂലം കുട്ടികളും അമ്മമാരും മരിച്ചുവീഴുന്ന ഗുജറാത്ത് മനുഷ്യ വികസനസൂചികയില്‍ പതിനൊന്നാം സ്ഥാനത്ത്. ഗുജറാത്ത് വികസനം കോര്‍പറേറ്റുകളുടെ വളര്‍ച്ച മാത്രമാണെന്നും സാധാരണജനങ്ങള്‍ ഈ പട്ടികയിലില്ലെന്നും വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നു. അവകാശപ്പെടുന്ന വികസനത്തിനനുസരിച്ച് സാമൂഹ്യ വികസനസൂചിക ഉയരുന്നില്ലെന്നാണ് യുണിസെഫ് റിപ്പോര്‍ട്ട്. അഞ്ചു വയസ്സിനു താഴെയുള്ള പകുതി കുഞ്ഞുങ്ങളും ആവശ്യമായ തൂക്കമില്ലാത്തവര്‍. നാലില്‍ മൂന്ന് കുട്ടികളും പകുതി സ്ത്രീകളും വിളര്‍ച്ചബാധിതര്‍. ഈ കുറവ് പരിഹരിക്കാന്‍ ആസൂത്രിതശ്രമം വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പട്ടിണി കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒറീസ, ബിഹാര്‍ എന്നിവയ്ക്കൊപ്പമാണ് ഗുജറാത്തിന്റെ സ്ഥാനം. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പോഷകാഹാരക്കുറവിനെ മുഖ്യമന്ത്രി നരേന്ദ്രമോഡി ന്യായീകരിച്ചത് വിചിത്രമായ രീതിയിലാണ്. പെണ്‍കുട്ടികള്‍ സൗന്ദര്യസംരക്ഷണത്തിനായി തടി കുറയ്ക്കാന്‍ ഭക്ഷണം കുറച്ച് കഴിക്കുന്നുവെന്നായിരുന്നു മോഡിയുടെ പ്രതികരണം.
ദേശീയ തൊഴിലുറപ്പു പദ്ധതി നടത്തിപ്പ് ഏറ്റവും മോശമായ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ഗുജറാത്ത്. തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ദേശീയാടിസ്ഥാനത്തില്‍ 22.67 ശതമാനം ദളിത് വിഭാഗത്തിലുള്ളവര്‍. ഗുജറാത്തില്‍ ഇത് 7.83 ശതമാനംമാത്രം. വന്‍തോതില്‍ വിദേശനിക്ഷേപം വന്നെന്നാണ് വാദം. എന്നാല്‍, 2010 വരെയുള്ള 10 വര്‍ഷത്തില്‍ മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം നേടിയത്. 1.75 ലക്ഷം കോടി. ഗുജറാത്തിന് ലഭിച്ചത് 28,000 കോടി രൂപമാത്രം. നരേന്ദ്രമോഡി അധികാരമേറിയ 2001-2002ല്‍ ഗുജറാത്തിന്റെ കടം 45,301 കോടിയായിരുന്നെങ്കില്‍ 2012 മാര്‍ച്ച് 31ന് ഇത് 1,38,978 കോടിയായി ഉയര്‍ന്നു. ഗുജറാത്തിലെ ആറു കോടി ജനങ്ങളില്‍ ഓരോരുത്തരും 23,163 രൂപയുടെ കടഭാരം പേറുന്നു. പ്രതിശീര്‍ഷ കടത്തിന്റെ നിരക്കിലും മുന്നില്‍ ഗുജറാത്ത്. പലിശ അടച്ചുതീര്‍ക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ദിവസം ചെലവിടുന്നത് 34.5 കോടി. 2015-16ല്‍ 2,07,695 കോടി രൂപയായി കുതിച്ചുയരുമെന്നാണ് സര്‍ക്കാര്‍ കണക്ക്.
നഗരങ്ങളിലെ സമ്പന്നരില്‍ മാത്രമാണ് "ഗുജറാത്ത് മോഡല്‍ വികസനം". ഇതിനായി ഭൂമിയും പ്രകൃതിവിഭവങ്ങളും ചുളുവിലയ്ക്ക് വന്‍കിടക്കാര്‍ക്ക് കൈമാറുന്നു. വ്യവസായസ്ഥാപനങ്ങളില്‍ മിനിമം വേതനമോ തൊഴിലാളികള്‍ക്കുള്ള നിയമാനുസൃത ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഇത് ചോദ്യംചെയ്യാനും കഴിയില്ല. സര്‍ക്കാര്‍ സര്‍വീസില്‍ 10 വര്‍ഷമായി നിയമനമില്ല. കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് 3000 മുതല്‍ 5000 രൂപവരെയാണ് ശമ്പളം. കര്‍ഷക ആത്മഹത്യയില്‍ വിദര്‍ഭയോട് മത്സരിക്കുകയാണ് ഗുജറാത്തിലെ സൗരാഷ്ട്രമേഖല.

No comments:
Post a Comment