Tuesday, October 1, 2013

സലിംരാജ് മുഖ്യമന്ത്രിയോ: ഹൈക്കോടതി

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് മറ്റൊരു മുഖ്യമന്ത്രിയാണോ എന്ന് ഹൈക്കോടതി. സലിംരാജിനെ ഡിജിപിക്ക് ഭയമാണോ എന്നും സലിംരാജിനെതിരെ നല്‍കിയ പരാതി ഡിജിപി തിരിച്ചയച്ചത് എന്തിനെന്നും കോടതി ചോദിച്ചു. ജനങ്ങള്‍ക്കും ഈ പൊലീസുകാരനെ പേടിയാണ്. സലിംരാജിന്റെ ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ജ. ഹാരൂണ്‍ അല്‍ റഷീദിന്റെ ചോദ്യം.

സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണമല്ല നടക്കുന്നത്. സലിംരാജിനെപ്പോലുള്ളവര്‍ക്ക് വേണ്ടിയുള്ള ഭരണമാണ്. സലിംരാജിനെതിരായ ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. മുമ്പ് കോടതിയുടെ നിരീക്ഷണങ്ങളെ തുടര്‍ന്ന് വിവാദമായ ഈ കേസ് ഇപ്പോള്‍ പുതിയ ബെഞ്ചാണ് പരിഗണിക്കുന്നത്.

നിയമവാഴ്ചയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നതിന്റെ തെളിവാണ് ഹൈക്കോടതി പരാമര്‍ശമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും നേരിടാത്ത രൂക്ഷവിമര്‍ശനമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കോടതി ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment