സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നാല്‍ എട്ട് ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയിയില്‍ പ്രവേശിക്കേണ്ടിവരും. അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചാലും ഇവര്‍ക്ക് മുടങ്ങിയ ശമ്പളം കിട്ടുമെന്ന കാര്യത്തില്‍ യാതൊരുറപ്പുമില്ല. എന്നാല്‍ ഇത്തരമൊരവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്ന് ഒബാമ പറഞ്ഞു.
ഒബാമ കെയര്‍ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുകയോ പദ്ധതി തന്നെ റദ്ദാക്കുകയോ ചെയ്താല്‍ ബജറ്റിനെ പിന്തുണയ്ക്കാമെന്നാണ് റിപ്പബ്ലിക്കന്‍ പക്ഷത്തിന് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയുടെ നിലപാട്. എന്നാല്‍ പദ്ധതി വൈകിപ്പിക്കുന്ന ബില്ല് ഏതായാലും വീറ്റോ ചെയ്യുമെന്ന നിലപാടിലാണ് ഒബാമ. കടമെടുക്കല്‍ ബില്ലിനെച്ചൊല്ലിയും ഒബാമയും റിപ്പബ്ലിക്കന്‍ പക്ഷവും തമ്മില്‍ ഭിന്നതയുണ്ട്.
1995 ഡിസംബര്‍ മുതല്‍ 1996 ജനുവരി വരെയാണ് ഇതിന് മുന്‍പ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്. സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നാല്‍ അത് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയ്ക്കും ഇടയാക്കുമെന്നും ആഗോള വിപണിയില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
deshabhimani
No comments:
Post a Comment