സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ലോക്പാല്‍ ബില്ലില്‍ പോരായ്മകളുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുണ്ടെങ്കില്‍ അവര്‍ നിരാഹാര സമരം തുടങ്ങട്ടെയെന്ന് റാലെഗന്‍ സിദ്ദിയില്‍ അണ്ണാ ഹസാരെ പറഞ്ഞു. വ്യവസ്ഥകള്‍ താന്‍ പൂര്‍ണമായും വായിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും ഈ ബില്ല് പോരെന്ന് തോന്നുന്നുവെങ്കില്‍ അവര്‍ സമരം തുടങ്ങട്ടെ. നിയമനിര്‍മാണ സഭയില്‍നിന്ന് പ്രതീക്ഷിച്ച പലതും ബില്ലില്‍ വന്നിട്ടുണ്ട്് രാജ്യസഭയില്‍ ഇപ്പോള്‍ അവതരിക്കപ്പെട്ടിട്ടുള്ള ബില്ലില്‍ താന്‍ തൃപ്തനാണ്. സിബിഐക്കുമേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ 13 കാര്യങ്ങള്‍ തനിക്ക് ചൂണ്ടിക്കാട്ടാനാവും. താന്‍ ബില്ലിനെ സ്വാഗതംചെയ്യുന്നതായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണകരമാകുമെന്നാണ് തന്റെ പ്രതീക്ഷ. ഈ സമ്മേളനത്തില്‍ത്തന്നെ പാസാക്കണം. അതിനായി ആവശ്യമെങ്കില്‍ സമ്മേളനം നീട്ടട്ടെ. എന്നാല്‍, രാജ്യസഭ ആദ്യം പരിഗണിക്കുക ബില്ലായതിനാല്‍ ഇതിന്റെ ആവശ്യം വരില്ലെന്നാണ് തന്റെ പ്രതീക്ഷ. അഞ്ചുദിവസങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ട്. ബില്ല് പാസാകുന്നതുവരെ നിരാഹാരം തുടരും- ഹസാരെ പറഞ്ഞു. കെജ്രിവാളുമായുള്ള ഭിന്നതകളെക്കുറിച്ച് ആരാഞ്ഞപ്പോള്‍ താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും തങ്ങള്‍ എന്തിന് വഴക്കിടണമെന്നും ഹസാരെ പറഞ്ഞു. ഇപ്പോഴത്തെ ബില്ല് ദുര്‍ബലമാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവരത് ശരിക്ക് വായിച്ചിട്ടില്ലെന്നു വേണം മനസിലാക്കാനെന്ന് ഹസാരെയ്ക്കൊപ്പമുള്ള കിരണ്‍ ബേഡി പറഞ്ഞു.
രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ബില്ലിനെ അംഗീകരിക്കാനാവില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍ പറഞ്ഞു. അണ്ണാ ഹസാരെ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ചില കോണ്‍ഗ്രസുകാരുടെയും ബിജെപിക്കാരുടെയും സ്വാധീനത്തിലാണെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. മുന്‍ കരസേനാ മേധാവി ജനറല്‍ വി കെ സിങ്, കിരണ്‍ ബേഡി എന്നിവരെയാണ് കെജ്രിവാള്‍ ലക്ഷ്യമിട്ടത്. അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ് ഇപ്പോഴത്തെ നിയമം. സിബിഐയെ അവര്‍ സ്വതന്ത്രമാക്കുന്നില്ല.
സര്‍ക്കാരിന്റെ നിയന്ത്രണം തുടരുകയാണ്. സിബിഐയെ സ്വതന്ത്രമാക്കിയാല്‍ 2ജി കുംഭകോണത്തിലോ മറ്റേതെങ്കിലും അഴിമതിയിലോ ഉള്‍പ്പെട്ട് പ്രധാനമന്ത്രിപോലും ജയിലിനകത്ത് പോകും- കെജ്രിവാള്‍ പറഞ്ഞു. ലോക്പാല്‍ ബില്ലും എഎപിയുടെ ജനലോക്പാല്‍ ബില്ലും വേറിട്ടു നില്‍ക്കുന്ന എട്ട് ഘടകങ്ങള്‍ വ്യക്തമാക്കിയുള്ള വാര്‍ത്താകുറിപ്പും കെജ്രിവാള്‍ പുറത്തുവിട്ടു.
deshabhimani
No comments:
Post a Comment