Monday, June 7, 2010

സ്ത്രീകള്‍ക്ക് ലീഗിന്റെ 'ഫത്വ'

മുസ്ളിംലീഗുമായി സഹകരിക്കുന്ന സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നും പെരുമാറണമെന്നും ഇനി നേതൃത്വം തീരുമാനിക്കും. കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷി സ്ത്രീകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്. ചില സമുദായ സംഘടനകളുടെ ആവശ്യപ്രകാരമാണ് ലീഗ് ഇത്തരമൊരു പെരുമാറ്റച്ചട്ടം തയ്യാറാക്കിയതെന്ന് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കാനിറങ്ങുന്ന സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഫത്വ(മതവിധി)ക്കെതിരെ വനിതാലീഗില്‍ നിന്നുതന്നെ പ്രതിഷേധമുയരുന്നുണ്ട്. പൊതുവേദിയില്‍ വരുന്ന സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ കാര്യമായി ശ്രദ്ധിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. പര്‍ദ അടക്കമുള്ള വസ്ത്രമാണ് അഭികാമ്യം. സ്ത്രീകള്‍ എങ്ങനെ പെരുമാറണം, പൊതുവേദിയില്‍ എങ്ങനെ സംസാരിക്കണം, എന്തൊക്കെ ചെയ്യണം എന്നെല്ലാം നേതൃത്വം എഴുതിവയ്ക്കുന്നു. അതില്‍നിന്നും വ്യതിചലിച്ചാല്‍ നടപടി ഉറപ്പ്. അച്ചടക്കം പ്രധാനമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വനിതാലീഗ് അടക്കമുള്ള സ്ത്രീ സംഘടനകള്‍ക്ക് ഇപ്പോള്‍ അച്ചടക്കമില്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരമില്ല.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കുമെന്നായപ്പോഴാണ് ലീഗിന്റെ പെരുമാറ്റച്ചട്ടം. പൊതുവേദിയിലെത്തുന്ന സ്ത്രീകളെ 'കൈകാര്യം' ചെയ്യാന്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് പ്രമുഖ ലീഗ് നേതാവ് പ്രതികരിച്ചു. ജൈവപരമായി തന്നെ സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസമുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

തീരുമാനം നിലവില്‍വന്ന ശേഷമേ സ്വാഗതം ചെയ്യണോ തള്ളിക്കളയണോ എന്ന് തീരുമാനിക്കാനാകൂയെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍ പറഞ്ഞു. പൊതുവേദികളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നിരീക്ഷിക്കുമെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്സ ജസ്റ്റിസ് ഡി ശ്രീദേവി പറഞ്ഞു. ആരെയാണ്, എന്തിനെയാണ് ഭയക്കുന്നതെന്ന് വ്യക്തമല്ല. ബുര്‍ഖ പോലുള്ള വസ്ത്രം ആരിലും അടിച്ചേല്‍പ്പിക്കരുത്. വസ്ത്രധാരണം മതപരം പോലെതന്നെ വ്യക്തിപരവുമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പെരുമാറ്റച്ചട്ടത്തെ വനിതാ കമീഷന്‍ അംഗം പി കെ സൈനബ ചോദ്യംചെയ്യുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് മുസ്ളിം സമുദായത്തിനോ സ്ത്രീകള്‍ക്കോ മാത്രമായല്ല. പൊതുസമൂഹത്തെ സേവിക്കാനാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. അതിനുവേണ്ട ചട്ടങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലായാലും പൊതുസമൂഹത്തിലായാലും പുരുഷനുള്ള എല്ലാ സ്വാതന്ത്ര്യവും സ്ത്രീക്കുമുണ്ട്. സ്ത്രീമാത്രം നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

ദേശാഭിമാനി 07062010

3 comments:

  1. മുസ്ളിംലീഗുമായി സഹകരിക്കുന്ന സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നും പെരുമാറണമെന്നും ഇനി നേതൃത്വം തീരുമാനിക്കും. കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷി സ്ത്രീകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്. ചില സമുദായ സംഘടനകളുടെ ആവശ്യപ്രകാരമാണ് ലീഗ് ഇത്തരമൊരു പെരുമാറ്റച്ചട്ടം തയ്യാറാക്കിയതെന്ന് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കാനിറങ്ങുന്ന സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഫത്വ(മതവിധി)ക്കെതിരെ വനിതാലീഗില്‍ നിന്നുതന്നെ പ്രതിഷേധമുയരുന്നുണ്ട്. പൊതുവേദിയില്‍ വരുന്ന സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ കാര്യമായി ശ്രദ്ധിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. പര്‍ദ അടക്കമുള്ള വസ്ത്രമാണ് അഭികാമ്യം. സ്ത്രീകള്‍ എങ്ങനെ പെരുമാറണം, പൊതുവേദിയില്‍ എങ്ങനെ സംസാരിക്കണം, എന്തൊക്കെ ചെയ്യണം എന്നെല്ലാം നേതൃത്വം എഴുതിവയ്ക്കുന്നു. അതില്‍നിന്നും വ്യതിചലിച്ചാല്‍ നടപടി ഉറപ്പ്. അച്ചടക്കം പ്രധാനമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വനിതാലീഗ് അടക്കമുള്ള സ്ത്രീ സംഘടനകള്‍ക്ക് ഇപ്പോള്‍ അച്ചടക്കമില്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരമില്ല.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ചട്ടം പഠിപ്പിച്ചാൽ കിട്ടുന്ന വോട്ടും ഉണ്ടാവും

    ReplyDelete