ചീക്കല്ലൂര്‍: നെല്‍വയല്‍ നികത്തി വിമാനതാവളം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം ജില്ല സെക്രട്ടരി സി കെ ശശീന്ദ്രന്‍ പറഞ്ഞു.ചീക്കല്ലൂരില്‍ വിമാനതാവളത്തിനായി കണ്ടെത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിമാനതാവളത്തിനും വികസനത്തിനും സിപിഐഎം എതിരല്ല.മറിച്ച് ഏക്കര്‍കണക്കിന് വരുന്ന നെല്‍വയലുകള്‍ മണ്ണിട്ട് നികത്തി വിമാനതാവളം നിര്‍മിക്കുന്നത് വരള്‍ച്ച രൂക്ഷമായ ജില്ലയില്‍ വന്‍ പാരിസ്ഥിക പ്രത്യാഘതങ്ങള്‍ക്കിടയാക്കും.വലിയ കുന്നുകള്‍ ഇടിച്ച് നിരത്തി വയലുകള്‍ നികത്തി വിമാനതാവളം നിര്‍മിക്കരുതെന്ന് അറിഞ്ഞിട്ടും സാധ്യത പഠനത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്യലാണ്. ചീക്കല്ലൂര്‍ പ്രദേശത്ത് 80 ശതമാനം വരുന്ന വയല്‍ഭൂമിയാണ് വിമാനതാവളത്തിന് വേണ്ടി നികത്തപ്പെടുന്നത്.വയല്‍ ഭൂമിയല്ലാത്ത മറ്റൊരു പ്രദേശം വിമാനതാവളത്തിനായി കണ്ടെത്തണം.
കാരാപ്പുഴയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട എരഞ്ഞിയില്‍ പുളിക്കല്‍ കുറുമകോളനിയിലെ ആദിവാസികള്‍ തങ്ങളുടെ ദുരവസ്ഥ സിപിഐഎം സംഘത്തെ അറിയിച്ചു.കാരാപ്പുഴയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടപ്പോള്‍ തുച്ഛമായ തുകയാണ് നഷ്ട പരിഹാരമായി കിട്ടിയത്.തുടര്‍ന്നാണ് പുളിക്കംവയലില്‍ ഭൂമി വാങ്ങി താമസമാരംഭിച്ചത്. നെല്‍കൃഷി ഉള്‍പ്പെടെയുള്ള കൃഷി ചെയ്താണ് തങ്ങള്‍ ജീവിക്കുന്നതെന്നും വിമാനതാവളം വന്നാല്‍ തങ്ങള്‍ വീണ്ടും പെരുവഴിയിലാകുമെന്നും കോളനിയിലെ രാമുവും ജയനും പറഞ്ഞു. സിപിഐഎം ഏരിയ സെകട്ടരി എം ഡി സെബാസ്റ്റ്യന്‍, പനമരം ലോക്കല്‍ കമ്മറ്റി സെക്രട്ടരി ജി പ്രതാപചന്ദ്രന്‍,സണ്ണിഡാനിയേല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ചീക്കല്ലൂരില്‍ സന്ദര്‍ശനം നടത്തിയത്.
deshabhimani 210413
No comments:
Post a Comment