Saturday, April 6, 2013

ബൈക്കില്‍ ബോംബുമായി പോയ ആര്‍എസ്എസുകാരന്‍ മരിച്ചു


ണ്ണൂര്‍ മട്ടന്നൂരിനു സമീപം മരുതായില്‍ ബോംബുമായി ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ ബോംബ് അബദ്ധത്തില്‍ പൊട്ടി ഒരാള്‍ മരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ദിലീപാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ ബോംബുമായി പോകുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍ നായരടക്കമുള്ള ഉന്നത പൊലീസ് സംഘം സ്ഥലതെത്തി.

ശനിയാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സ്ഫോടനം. ഉഗ്ര സ്ഫോടനത്തില്‍ ദിലീപ് സഞ്ചരിച്ച ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. മട്ടന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ ദിലീപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തി.

കണ്ണൂരിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് നേതൃത്വം നിരന്തരം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് സ്ഫോടനമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് ഭീകരത തടയുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നിരന്തരം വീഴ്ച വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

deshabhimani

No comments:

Post a Comment